14 വർഷമായി എന്നെ അറിയുന്ന ആളാണ് എന്നിട്ടും ഡാൻസിന് പോകുന്നതിനെ ചൊല്ലി പ്രശ്നങ്ങളാണ്, ഡാൻസ് ഉപേക്ഷിക്കാൻ പറ്റില്ല: വിവാഹ മോചനത്തെ കുറിച്ച് നടി ശാലു മേനോൻ

551

നൃത്ത രംഗത്ത് നിന്നും എത്തി മലയാള സിനിമാ സീരിയൽ രംഗത്ത് തന്റെതായ ഒരു സ്ഥാനം നേടിയെടുത്ത താരമാണ് നടി ശാലു മേനോൻ. നിരവധി ഹിറ്റു സീരിയലുകളിലലെ മികച്ച വേഷങ്ങളിലൂടെ മിനി സ്‌ക്രീൻ ആരാധകരായ കുടുംബ പ്രക്ഷകർക്ക് ഏറെ സുപരിചിതയാണ് ശാലു മേനോൻ.

സീരിയൽ താരമായ നടൻ സജി ജി നായർ ആയിരുന്നു ശാലു മേനോനെ വിവാഹം കഴിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ കുറച്ചു കാലങ്ങളായി ഇരുവരും അകന്ന് കഴിയുക ആയിരുന്നു. ഇപ്പോഴിതാ തന്റെ വിവാഹ ജീവിതവും വേർപിരിയലിൻ വക്കലാണെ തുറന്ന് പറഞ്ഞിരിക്കുകയാണ് ശാലു മേനോൻ.

Advertisements

2016 ലായിരുന്നു ശാലു മേനോന്റെ വിവാഹം. ആലിലത്താലി എന്ന പരമ്പരയിൽ ശാലു മേനോനും സജി ജി നായരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഇരുവരും പിരിയാൻ തീരുമാനിച്ചിരിക്കുകയാണ്.
കുറേ നാളുകൾ ആയി ഇരുവരും പിരിയുകയാണെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു എങ്കിലും വാർത്തകളോട് താരങ്ങൾ പ്രതികരിച്ചിരുന്നില്ല.

Also Read
ഫോണില്‍ നിറയെ എന്റെ ചിത്രങ്ങളായിരുന്നു, മൂന്ന് വര്‍ഷമായി അയാള്‍ ഉപദ്രപിച്ചുകൊണ്ടിരിക്കുകയാണ്, ഇപ്പോള്‍ മകളെയും പിന്തുടരുന്നു, വെളിപ്പെടുത്തലുമായി പ്രവീണ

ഇപ്പോൾ ഇതാ ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങളെക്കുറിച്ച് മനസ് തുറക്കുകയാണ് ശാലു മേനോൻ. വിവാഹ മോചനം തന്നെയാണ് ലക്ഷ്യമെന്നാണ് ശാലു മേനോൻ പറയുന്നത്. ഒരു ടിവി പരിപാടിയിൽ ആയിരുന്നു നടിയുടെ തുറന്നു പറച്ചിൽ.

ജയിലിൽ നിന്ന് മടങ്ങി വന്നതിന് ഷേധമാണ് വിവാഹം കഴിക്കുന്നത്. ആ തീരുമാനം ശരിയായിരുന്നോ എന്ന അവതരാകന്റെ ചോദ്യത്തിനാണ് ശാലു മറുപടി നൽകിയത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ:

എനിക്ക് ഒരു 14 വർഷം മുൻപ് തന്നെ അറിയാമായിരുന്ന ഒരാൾ ആയിരുന്നു. എന്നെ സംബന്ധിച്ച് ആ സമയത്ത് ഒരു കോംപ്ലെക്‌സ് മനസ്സിൽ ഉണ്ടായിരുന്നു. നല്ലൊരു കുടുംബ ജീവിതം ഒക്കെ ഞാൻ ആഗ്രഹിച്ചിരുന്നു. എനിക്ക് അത് ഇഷ്ടമാണ്.

ഒരു 14 വർഷം മുൻപ് തന്നെ പ്രൊപ്പോസൽ ആയിട്ട് വന്നിരുന്നു. അന്ന് എനിക്ക് പ്രായമായില്ല പിന്നീട് നോക്കാമെന്ന് പറഞ്ഞ് വിട്ടു. ഇടയ്ക്ക് ബർത്ഡേയ് ആശംസകൾ പറയാൻ മെസേജ് അയക്കും. അത്ര യൊക്കെ ഉണ്ടായിരുന്നുള്ളു. പിന്നീട് ഇതിനൊക്കെ ശേഷമാണ് വീണ്ടും എത്തുന്നത്.

Also Read
ആ പരാമര്‍ശം ഒഴിവാക്കാമായിരുന്നു, ബാലച്ചേട്ടന്റെ വാക്കുകള്‍ തന്നെ വേദനിപ്പിച്ചുവെന്ന് നടി ആത്മീയ രാജന്‍

ജയിലിൽ നിന്ന് ഇറങ്ങുന്ന സമയത്ത് എന്റെ മനസ്സിൽ വല്ലാത്ത കോംപ്ലെക്‌സ് ഉണ്ടായിരുന്നു. ആര് ഇനി എന്നെ കല്യാണം കഴിക്കാനാണ് , ഇത്രയൊക്കെ വിഷയങ്ങൾ ഇല്ലേ എന്ന് ചിന്തിച്ചപ്പോഴാണ് ഇത് വരുന്നത്. അങ്ങനെയാണ് കല്യാണത്തിലേക്ക് എത്തുന്നത്. പക്ഷെ കല്യാണം കഴിക്കണ്ടായിരുന്നു എന്ന് പിന്നീട് മനസ്സിലായി.

ഒരു തരത്തിലും അഡ്ജസ്റ്റ് ചെയ്ത് പോകാൻ പറ്റാതെയായി. അപ്പോൾ പിന്നെ സേപ്പറേറ്റഡ് ആയി പോകുന്നത് തന്നെയല്ലേ നല്ലത്. എനിക്ക് ഡാൻസ് പ്രോഗ്രാം ഒക്കെ ഉണ്ട്. രാത്രിയൊക്കെ ആകും തിരിച്ച് വരുമ്പോൾ. അതൊന്നും അഡ്ജസ്റ് ചെയ്യാൻ പറ്റാതെയായി ഇഷ്യൂസ് ഉണ്ടാവാൻ തുടങ്ങി.

എനിക്ക് ഡാൻസ് ഉപേക്ഷിക്കാൻ കഴിയില്ല. അപ്പോൾ ഓരോ ദിവസവും പ്രശ്നങ്ങൾ ഉണ്ടാവുന്നതിനെക്കാൾ നല്ലത് സേപ്പറേറ്റഡ് ആവുന്നത് തന്നെയാണ്. അതിന്റെ ബാക്കി കാര്യങ്ങൾ ഇപ്പോൾ നടക്കുന്നു. കോടതിയിൽ ഇപ്പോൾ കേസ് നടക്കുന്നു.

എനിക്ക് ഇപ്പോൾ കോടതിയിൽ കയറി കയറി ശീലമായതുകൊണ്ട് അതിങ്ങനെ ഒരു സൈഡിൽ പോകുന്നുണ്ട്. എനിക്ക് ചേർന്ന് പോകില്ല എന്ന് ഉറപ്പുണ്ട്. അതുകൊണ്ട് തന്നെ ഡിവോഴ്‌സ് തന്നെയാണ് ലക്ഷ്യം എന്നും നടി പറയുന്നു.

Also Read
അന്ന് കാണിച്ച ആ കള്ളത്തരം ഭാര്യ കൈയ്യോടെ പൊക്കി, ശരിക്കും നാണക്കേട് തോന്നി, ഷാന്‍ റ്ഹമാന്‍ പറയുന്നു

Advertisement