ബിസിനസ്സിലേക്ക് നമിതാ പ്രമോദും: കൊച്ചിയിൽ നടി ആരംഭിക്കുന്ന പുതിയ സംരംഭം എന്താണെന്ന് അറിഞ്ഞോ

502

മിനിസ്‌ക്രീനിലേക്ക് ബാലതാരമായി എത്തി അവിടെ നിന്നും സിനിമയിലും എത്തി മലയാളികളുടെ പ്രിയങ്കരി ആയി മാറിയ നടിയാണ് നമിത പ്രമോദ്. രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക്ക് എന്ന സിനിമ യിലൂടെ ആണ് നമിത മലയാള സിനിമയിലേക്ക് എത്തിയത്.ഈ ചിത്രത്തിൽ റഹ്മാൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ മകൾ ആയിട്ടാണ് നമിത എത്തിയത്.

ഈ വേഷത്തിൽ താരം ഏറെ ശ്രദ്ധേയ ആവുകയും ചെയ്തിരുന്നു. അതിന് ശേഷം നിവിൻ പോളിയെ നായകനാക്കി ഹിറ്റ്മേക്കർ സത്യൻ അന്തിക്കാട് ഒരുക്കി പുതിയ തീരങ്ങൾ എന്ന സിനിമയിൽ നായികയായി താരം എത്തി.തുടർന് ഒട്ടനവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ തന്റേതായ സ്ഥാനം കണ്ടെത്തുവാൻ താരത്തിന് സാധിച്ചു.

Advertisements

മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും ഒക്കെ താരം എത്തിയിരുന്നു. എപ്പോഴും വ്യത്യസ്തത നിറഞ്ഞ കഥാപാത്രങ്ങളിലൂടെ താരം ആരാധകരെ വിസ്മയിപ്പിച്ചിരുന്നു.സോഷ്യൽ മീഡിയകളിലും ഏറെ സജീവമായ താരം തന്റെ എല്ലാ പുതിയ വിശേഷങ്ങളും സന്തോഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുമുണ്ട്.

Also Read
മകളുടെ 15ാം വയസ്സിലായിരുന്നു എന്റെ രണ്ടാം വിവാഹം, ശരിക്കും ഒരു കൂട്ട് വേണമെന്ന് തോന്നിയപ്പോഴാണ് അദ്ദേഹത്തെ കണ്ടുമുട്ടിയത്, നടി വിനയ പ്രസാദ് പറയുന്നു

നിരവധി ആരാധകരാണ് താരത്തിനുള്ളത്. അത് കൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോസുകൾ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഇപ്പോൾ താരം അഭിനയത്തിന് ഒപ്പം ബിസിനസിലേക്കും ചുവടു വെയ്ക്കുകയാണ്.സമ്മർ ടൗൺ കഫെ എന്ന പേരിലാണ് നമിത പ്രമോദിന്റെ ഉടമസ്ഥതയിൽ ആരംഭിക്കുന്ന പുതിയ സംരംഭം.

നമിതയുടെ സമ്മർ ടൗൺ കഫെ ഉടൻതന്നെ കൊച്ചി പനമ്പബള്ളി നഗറിൽ തുറക്കും.തന്റെ പ്രിയ നഗരത്തിൽ പുതിയ സംരംഭം ആരംഭിക്കുകയാണെന്നും എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകണമെന്നും നമിത സമൂഹമാധ്യമത്തിൽ കുറിച്ചിരുന്നു. ഇൻസ്റ്റഗ്രാം പേജിലൂടെയാണ് താരം ഇക്കാര്യം പങ്കുവെച്ചത്.

താരത്തിന്റെ ഒഫീഷ്യൽ അക്കൗണ്ടിൽ താരം സമ്മർ ടൗൺ കഫെ എന്ന താരത്തിന്റെ സംരംഭത്തിന്റെ അക്കൗണ്ടും മെൻഷൻ ചെയ്തിട്ടുണ്ട്. ഒരു വീഡിയോയും അടിക്കുറിപ്പോടും കൂടിയാണ് താരം ഈ വിവരം പങ്കുവെച്ചത്.എന്നാൽ ഈ വീഡിയോ പങ്കുവയ്ക്കുന്നതിന് മുമ്പ് തന്നെ ഡിസംബർ 18ന് വൈകിട്ട് താനൊരു സർപ്രൈസ് അറിയിക്കുമെന്ന് നമിത അറിയിച്ചിരുന്നു.

എന്നാൽ ഈ സർപ്രൈസിനെ പറ്റി ആരാധകർ കരുതിയിരുന്നത് നമിതയുടെ വിവാഹമോ അല്ലെങ്കിൽ പുതിയ സിനിമയുടെ പ്രഖ്യാപനമോ എന്തെങ്കിലുമായിരിക്കാം എന്നായിരുന്നു. നമിത കേന്ദ്ര കഥാപാത്രമായി എത്തിയ ആണ് എന്ന ചിത്രം കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ചിരുന്നു.

ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയും നിരൂപക പ്രശംസയും ആണ് ലഭിച്ചത്. സിദ്ധാർത്ഥ് ശിവ ആയിരുന്നു ഈ സിനിമ സംവിധാനം ചെയ്തത്.

Also Read
14 വർഷമായി എന്നെ അറിയുന്ന ആളാണ് എന്നിട്ടും ഡാൻസിന് പോകുന്നതിനെ ചൊല്ലി പ്രശ്നങ്ങളാണ്, ഡാൻസ് ഉപേക്ഷിക്കാൻ പറ്റില്ല: വിവാഹ മോചനത്തെ കുറിച്ച് നടി ശാലു മേനോൻ

Advertisement