മകളുടെ 15ാം വയസ്സിലായിരുന്നു എന്റെ രണ്ടാം വിവാഹം, ശരിക്കും ഒരു കൂട്ട് വേണമെന്ന് തോന്നിയപ്പോഴാണ് അദ്ദേഹത്തെ കണ്ടുമുട്ടിയത്, നടി വിനയ പ്രസാദ് പറയുന്നു

1676

മലയാളം സിനിമാ ആരാധകരായ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് വിനയ പ്രസാദ്. തിലകന്‍ നായകനായി 1991 ല്‍ പുറത്തിറങ്ങിയ പെരുന്തച്ചന്‍ എന്ന ക്ലാസിക്കല്‍ സൂപ്പര്‍ഹിറ്റ് സിനിമയിലൂടെ ആണ് വിനയ പ്രസാദ് മലയാള സിനിമയിലേക്ക് എത്തുന്നത്. വര്‍ഷങ്ങളായി മലയാള സിനിമാ സീരിയല്‍ രംഗത്ത് വിനയ പ്രസാദ് നിറഞ്ഞു നിന്നിരുന്നു.

Advertisements

മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടി എടുത്ത ഈ താരസുന്ദരി ശരിക്കും മലയാളിയാണെന്ന് പലരും കരുതിയിട്ടുണ്ട്. എന്നാല്‍ കാര്‍ണാടകയില്‍ ജനിച്ച് വളര്‍ന്ന വിനയ കന്നട ചിത്രത്തിലൂടെയാണ് അഭിനയിച്ച് തുടങ്ങിയത്. മലയാളത്തില്‍ പെരുന്തച്ചന്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചെങ്കിലും മണിച്ചിത്രത്താഴ് എന്ന സിനിമയിലെ വേഷമാണ് താരത്തെ ജനപ്രിയ ആക്കിയത്.

Also Read: പ്രശ്‌സത നര്‍ത്തകിയായ അമ്മയുടെ പേരില്‍ എനിക്ക് ഒത്തിരി പ്രശ്‌നങ്ങളുണ്ടായി, ആ ജീവിതത്തെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കാന്‍ പോലും വയ്യ, തുറന്നുപറഞ്ഞ് വിന്ദൂജ മോനോന്‍

വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് ആരാധകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു നടി. സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തുതന്നെയായിരുന്നു വിനയ പ്രസാദ് സീരിയലുകളും ചെയ്തിരുന്നത്. ഏഷ്യാനെറ്റില്‍ പ്രക്ഷേപണം ചെയ്ത സ്ത്രീ എന്ന ജനപ്രിയ പരമ്പരയില്‍ വിനയ അഭിനയിച്ച വേഷം കുടുംബ പ്രേക്ഷകര്‍ക്ക് ഇടയില്‍ ഏറെ ശ്രദ്ധേയമായിരുന്നു.

ഇതിനോടകം തെന്നിന്ത്യയിലെ ഒട്ടു മിക്ക ഭാഷകളിലും സൂപ്പര്‍ സ്റ്റാറുകളുടെ ചിത്രങ്ങളില്‍ അഭിനയിക്കാനുള്ള ഭാഗ്യവും നടിക്ക് ലഭിച്ചിരുന്നു. ഇപ്പോഴിതാ തന്റെ വിവാഹ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് വിനയ പ്രസാദ്. ആദ്യ ഭര്‍ത്താവ് മരിച്ചതിന് ശേഷം താന്‍ രണ്ടാമതും വിവാഹം ചെയ്തുവെന്ന് വിനയ പറയുന്നു.

Also Read: മോഹന്‍ലാല്‍ എന്നെ വന്ന് കാണണമെന്ന ആഗ്രഹമൊന്നും എനിക്കിപ്പോള്‍ ഇല്ല; തിരക്കുള്ള ആളല്ലേ; ടിപി മാധവന്റെ അവസ്ഥ ഇങ്ങനെ

മകളുടെ 15ാമത്തെ വയസ്സിലായിരുന്നു തന്റെ രണ്ടാം വിവാഹം. അവള്‍ക്ക് ആദ്യം ഇതിനോട് താത്പര്യമില്ലായിരുന്നുവെന്നും പിന്നീട് കൗണ്‍സിലിങ് ഒക്കെ കൊടുത്ത ശേഷമാണ് അവള്‍ ശരിയായതെന്നും പക്ഷേ രണ്ടാം വിവാഹം എന്ന് കേള്‍ക്കുന്നത് സമൂഹത്തിന് വലിയ പ്രശ്‌നമാണെന്നും വിനയ പറയുന്നു.

തന്റെ ഇപ്പോഴത്തെ ഭര്‍ത്താവ് ആളൊരു ദേഷ്യക്കാരനാണെങ്കിലും മനസ്സില്‍ നിറയെ സ്‌നേഹമുള്ള ആളാണെന്നും തനിക്ക് ഒരു കൂട്ട് വേണമെന്ന് തോന്നിയപ്പോഴാണ് അദ്ദേഹത്തെ കണ്ടുമുട്ടിയതെന്നും വിനയ പറയുന്നു.ഒരിക്കല്‍ മകളുടെ പരിപാടിക്ക് സ്‌കൂളില്‍ പോയപ്പോള്‍ അദ്ദേഹത്തെ പ്രസാദ് എന്ന് പറഞ്ഞാണ് സ്റ്റേജിലേക്ക് ക്ഷണിച്ചതെന്നും പിന്നീട് തങ്ങള്‍ക്ക് പറ്റിയ തെറ്റിന് സ്‌കൂള്‍ അധികൃതര്‍ വന്ന് മാപ്പ് പറഞ്ഞുവെന്നും താരം പറയുന്നു.

Advertisement