മോഹന്‍ലാല്‍ എന്നെ വന്ന് കാണണമെന്ന ആഗ്രഹമൊന്നും എനിക്കിപ്പോള്‍ ഇല്ല; തിരക്കുള്ള ആളല്ലേ; ടിപി മാധവന്റെ അവസ്ഥ ഇങ്ങനെ

163

നിരവധി മലയാള ചിത്രങ്ങളില്‍ ഭാഗമായ നടനാണ് ടി പി മാധവന്‍. ഇതുവരെ അറുനൂറിലധികം സിനിമകളില്‍ അദ്ദേഹം വേഷമിട്ടിട്ടുണ്ട്. 40ാം വയസ്സില്‍ അഭിനയരംഗത്തെത്തിയ അദ്ദേഹത്തിന്റെ ആദ്യചിത്രം രാഗം ആയിരുന്നു. ഈ ചിത്രം 1975 ലാണ് പുറത്തിറങ്ങിയത്.

സിനിമയില്‍ മാത്രമല്ല, സീരിയിലിലും താരം നിറസാന്നിധ്യമായിരുന്നു. മുമ്പ് സിനിമ ആര്‍ട്ടിസ്റ്റുകളുടെ സംഘടനയായ ‘അമ്മ’ യുടെ സെക്രട്ടററി ആയിരുന്നു ടിപി മാധവന്‍. മലയാളികളെ ചിരിപ്പിച്ച ഒരുപിടി നല്ല കഥാപാത്രങ്ങള്‍ സമ്മാനിച്ച അദ്ദേഹം ഇപ്പോള്‍ ആരോരുമില്ലാതെ അഭയകേന്ദ്രത്തില്‍ കഴിയുകയാണ്.

Advertisements

മാധവന്‍ സുധയെയാണ് വിവാഹം ചെയതത്. എന്നാല്‍ ഈ ബന്ധം അധികകാലം തുടര്‍ന്നില്ല. ഇവര്‍ക്ക് ഒരു മകന്‍ ഉണ്ട്, ഇന്ന് ബോളിവുഡില്‍ അറിയപ്പെടുന്ന പ്രമുഖ സംവിധായകരില്‍ ഒരാളായ രാജാകൃഷ്ണ മേനോന്‍ ആണ് മാധവന്റെയും സുധയുടെയും മകന്‍.

ALSO READ- കല്യാണം കഴിഞ്ഞ് യുഎസ്എയില്‍ പോയെന്നാണ് ഒടുവില്‍ കേട്ടത്; ജയ്‌യുമായുള്ള ബന്ധം മാത്രമല്ല ആരുമായും ബന്ധമുണ്ടെന്ന് പറഞ്ഞിട്ടില്ല; കരിയര്‍ നശിച്ചതിന് കാരണം പറഞ്ഞ് അഞ്ജലി

അഭിനയ മോഹം കാരണം ഒരുകാലത്ത് ഭാര്യയെയും മകനെയും ഉപേക്ഷിച്ച് പോയ അദ്ദേഹം ഇപ്പോള്‍ കൊല്ലം ജില്ലയിലുള്ള ഗാന്ധിഭവന്‍ വയോധിക മന്ദിരത്തിലാണ് ജീവിക്കുന്നത്. അതിനിടെ അദ്ദേഹം തന്റെ വലിയ ആഗ്രഹത്തെ കുറിച്ച് തുറന്നുപറഞ്ഞിരുന്നു. രണ്ട് ആഗ്രഹങ്ങളാണ് അയാളുടെ ജീവിതത്തില്‍ ഉണ്ടായിരുന്നത്, ഒന്ന് സിനിമ നടന്‍ മോഹന്ലാലിനെ കാണണമെന്നും രണ്ട്, ഇപ്പോള്‍ തന്റെ മകനെ തനിക്ക് കാണണമെന്നും ആണെന്ന് ഗാന്ധി ഭവന്‍ സ്ഥാപകനായ പുനലൂര്‍ സോമരാജന്‍ പറഞ്ഞിരുന്നു.

ഒരു ടെലിവിഷന്‍ പരിപാടിയിലൂടെയാണ് അദ്ദേഹം തന്റെ ആഗ്രഹം പറഞ്ഞത്. എന്നാല്‍, മകന് രണ്ടര വയസ്സുള്ളപ്പോഴാണ് ടിപി മാധവന്‍ ഇവരെ ഉപേക്ഷിച്ചിട്ട് പോയത്. അതുകൊണ്ടുതന്നെ ഒരുനോക്കുകാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ മകന്‍ അത് നിരസിക്കുകയായിരുന്നു.

ALSO READ- ജിസ്മയുടെ ഫ്‌ളാറ്റിലേക്ക് സ്ഥിരമായി ഒരു ആണ് വരുന്നെന്ന് പറഞ്ഞ് സീന്‍ ആയി; പോലീസ് സ്‌റ്റേഷന്‍ വരെ കയറി; താരങ്ങളാകുന്നത് ഏറെ കഷ്ടപ്പെട്ടെന്ന് ജിസ്മയും വിമലും

ഇപ്പോഴിതാ, മാധവന്റെ പുതിയ ചിത്രങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. തലസ്ഥാനത്ത് നടക്കുന്ന ചലച്ചിത്രമേള നേരിട്ടനുഭവിക്കണം എന്ന ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പുനലൂര്‍ സോമരാജനൊപ്പം അദ്ദേഹം ഐ എഫ് എഫ് കെ വേദിയിലേക്ക് എത്തിയിരുന്നു. അമ്മ സംഘടനയുടെ ആദ്യകാല ജനറല്‍ സെക്രട്ടറി കൂടിയായിരുന്ന മാധവനെ ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനും നടനുമായ പ്രേം കുമാറും അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തും സെക്രട്ടറി സി അജോയിയും ചേര്‍ന്ന് ആദരിക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ മോഹന്‍ലാലിനെ കാണാനുള്ള ആഗ്രഹത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ് ടിപി മാധവന്‍. ‘ഒരു മോഹന്‍ലാലല്ലേ ഉള്ളൂ, അദ്ദേഹത്തെ കാണണമെന്ന് എല്ലാവരും പറഞ്ഞാല്‍, അദ്ദേഹം എവിടെയെല്ലാമാണ് ചെല്ലുക. അതുകൊണ്ട് തന്നെ മോഹന്‍ലാല്‍ എന്നെ വന്ന് കാണണമെന്ന ആഗ്രഹമൊന്നും എനിക്കില്ല, അദ്ദേഹം എന്റെ നല്ല ഒരു സുഹൃത്താണ്’ എന്നാണ് ടിപി മാധവന്‍ പറയുന്നത്. സിനിമയില്‍ അഭിനയിക്കുമ്പോള്‍ മുതല്‍ നല്ല സുഹൃത്തുക്കളാണ്, തിരക്കുള്ള ആളാണ് മോഹന്‍ലാല്‍ എന്നും അദ്ദേഹം പറയുന്നു.

Advertisement