ധനുഷുമായി പ്രണയവിവാഹം, പിന്നാലെ മലയാളത്തില്‍ നിന്നും തമിഴിലേക്ക് ചേക്കേറി സുചിത, ഹരിചന്ദനത്തിലെ ഉണ്ണിമായയുടെ ഇന്നത്തെ ജീവിതം ഇങ്ങനെ

183

മലയാളികള്‍ക്കും അതുപോലെ തന്നെ തമിഴ് സീരിയല്‍ പ്രേമികള്‍ക്കും ഒരുപോലെ ഇഷ്ടമുള്ള നടിയാണ് സുചിത. മലയാള സീരിയയിലൂടെയായിരുന്നു താരം തമിഴിലേക്ക് ചേക്കേറിയത്. സുചിതയുടെ ഹരിചന്ദനം എന്ന സീരിയല്‍ ഇന്നും സീരിയല്‍ പ്രേമികള്‍ ഓര്‍ക്കുന്നുണ്ട്.

Advertisements

ഇതിലെ ഉണ്ണിമായ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. താരം ഇന്ന് മലയാള സീരിയലുകളേക്കാള്‍ തമിഴിലാണ് സജീവം. മിനിസ്‌ക്രീനില്‍ മാത്രമല്ല സുചിത ബിഗ്‌സ്‌ക്രീനിലും മുഖം കാണിച്ചിട്ടുണ്ട്. എന്നാല്‍ സീരിയലുകളിലാണ് താരം കൂടുതലും ശ്രദ്ധിക്കപ്പെട്ടത്.

Also Read:ഒരു വല്ലാത്ത ജീവിതം തന്നെയാണ്, സിനിമ കഴിഞ്ഞാല്‍ പിന്നെ അവന്‍ എഴുത്തിലും യാത്രയിലുമാണ്, പ്രണവിനെ കുറിച്ച് ധ്യാനും ഷൈനും പറയുന്നത് കേട്ടോ

ഇന്ന് ഒരു നടി എന്നതിലുപരിയായ നല്ലൊരു ഭാര്യയും വീട്ടമ്മയും കൂടിയാണ് സുചിത. പരസ്യ ചിത്രങ്ങളുടെ സംവിധായകന്‍ ധനുഷാണ് താരത്തിന്റെ ഭര്‍ത്താവ്. കുടുംബമായി ഇപ്പോള്‍ ചെന്നൈയിലാണ് നടിയുടെ താമസം. ഇപ്പോഴിതാ ഭര്‍ത്താവിനെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സുചിതയും ധനുഷും.

ഒരു ജ്വല്ലറിയുടെ പരസ്യം ചെയ്യുമ്പോഴാണ് സുചിതയെ പരിചയപ്പെട്ടത്. തങ്ങള്‍ക്ക് ഒന്നിച്ച് യാത്ര ചെയ്യേണ്ടി വന്നിരുന്നുവെന്നും അന്നാണ് തനിക്ക് സുചിതയോട് ഇഷ്ടം തോന്നിയതെന്നും ധനുഷ് പറയുന്നു. പരസ്യത്തിന് വേണ്ടി ധനുഷ് വിളിച്ചപ്പോള്‍ താന്‍ പ്രതിഫലം പറഞ്ഞിരുന്നുവെന്നും അതുകേട്ട് സിനിമാതാരത്തെ പോലെ പ്രതിഫലം വാങ്ങുന്നുവെന്ന് പറഞ്ഞുവെന്നും എന്നാല്‍ വേറെ ആളെ നോക്കിക്കോ എന്ന് താന്‍ ധനുഷിനോട് പറഞ്ഞിരുന്നുവെന്നും സുചിത ഓര്‍ക്കുന്നു.

Also Read:വാലിബനുമായി കൂട്ടിമുട്ടിയോ ഓസ്‌ലര്‍; ചിത്രം ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് ഇതുവരെ നേടിയത് എത്ര ?

അത് കുറച്ച് മാസങ്ങള്‍ കഴിഞ്ഞാണ് ധനുഷിന്റെ വീട്ടില്‍ നിന്നും വിവാഹാലോചന വന്നത്. തന്റെ വീട്ടുകാര്‍ക്ക് അത് ഇഷ്ടമായി എന്നും മൂന്ന് മാസത്തിനുള്ളില്‍ വിവാഹനിശ്ചയവും അത് കഴിഞ്ഞ് മൂന്ന് മാസത്തിനുള്ളില്‍ വിവാഹവും കഴിഞ്ഞുവെന്നും സുചിത പറയുന്നു.

Advertisement