ആരുടെ ബര്‍ത്ത് ഡേ ആണ്; ഫാമിലിയെ ചേര്‍ത്തുപിടിച്ച് ബാബുരാജ്, ചര്‍ച്ചയായി പുതിയ ചിത്രം

55

മലയാള സിനിമയിൽ ആക്ഷൻ ഹീറോ എന്ന് പറയുമ്പോൾ നടി വാണി വിശ്വനാഥിന്റെ മുഖം ആണ് ആദ്യം മുന്നിൽ എത്തുക. കാരണം ആ സ്ഥാനത്ത് പകരക്കാർ ആരും തന്നെ ഇതുവരെ എത്തിയിട്ടില്ല. നടൻ ബാബുരാജിനെ വിവാഹം ചെയ്തതോടെയാണ് വാണി വിശ്വനാഥ് അഭിനയം വിട്ടത്. ഇടയ്‌ക്കൊന്ന് സിനിമയിലൂടെ താരം തിരച്ചെത്തിയിരുന്നു.

Advertisements

വിവാഹത്തോടെ സോഷ്യൽ മീഡിയയിൽ നിന്നു വരെ താരം അകലം പാലിച്ചു. ഈ സമയത്ത് തന്റെ ഭാര്യയുടെ മക്കളുടെ വിശേഷം പങ്കുവെച്ച് ബാബുരാജ് ഇൻസ്റ്റഗ്രാമിൽ എത്താറുണ്ട്. ഇപ്പോഴിതാ ഏറ്റവും ഒടുവിൽ പങ്കുവച്ച ഫോട്ടോ ആണ് വൈറലാവുന്നത്. ബർത്ത് ഡേ സെലിബ്രേഷന്റെ ഫോട്ടോ ആണ് താരം പുറത്തുവിട്ടത്.

ചിത്രത്തിൽ മകളെയും ഭാര്യയെയും ചേർത്ത് പിടിച്ച് ബാബുരാജ് ഇരിയ്ക്കുന്നത് കാണാം. മകനാണ് ചിത്രം എടുത്തത്. ക്യൂട്ട് ഫാമിലി ഫോട്ടോ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

ബർത്ത് ഡേ സെലിബ്രേഷൻ എന്ന് പറഞ്ഞുവെങ്കിലും ആരുടേതാണ് ബർത്ത് ഡേ ആണ് എന്ന് നടൻ പറഞ്ഞിട്ടില്ല. മെയ് 13 നാണ് വാണി വിശ്വനാഥിന്റെ ബർത്ത് ഡേ, മാർച്ച് 5 നാണ് ബാബുരാജിന്റെ ബർത്ത് ഡേ. മക്കളിൽ ആരുടേതോ ആവാം, എന്നാലും ബർത്ത് ഡേ ആശംസകൾ എന്ന് പറഞ്ഞാണ് കമന്റുകൾ.

Advertisement