അന്ന് കാണിച്ച ആ കള്ളത്തരം ഭാര്യ കൈയ്യോടെ പൊക്കി, ശരിക്കും നാണക്കേട് തോന്നി, ഷാന്‍ റ്ഹമാന്‍ പറയുന്നു

403

ഒത്തിരി നല്ല പാട്ടുകള്‍ ഒരുക്കി മലയാളികള്‍ക്ക് ഏറെ സുപരിചിതനായി മാറിയ സംഗീത സംവിധായകനാണ് ഷാന്‍ റഹ്‌മാന്‍. അദ്ദേഹത്തെ പ്രശസ്തനാക്കിയത് തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിലെ ഗാനങ്ങളായിരുന്നു.

Advertisements

ഇതിന് ശേഷവും ഓര്‍ത്തുവെക്കാന്‍ ഒത്തിരി നല്ല ഗാനങ്ങള്‍ അദ്ദേഹം മലയാള സിനിമയ്ക്കായി സമ്മാനിച്ചു. ഗോദ, ആന്‍മരിയ കലിപ്പിലാണ്, ഒരു വടക്കന്‍ സെല്‍ഫി, വെളിപാടിന്റെ പുസ്തകം തുടങ്ങിയ ചിത്രങ്ങളിലെ ഹിറ്റി ഗാനങ്ങള്‍ എല്ലാം അദ്ദേഹത്തിന്റെതായിരുന്നു.

Also Read: ആ പരാമര്‍ശം ഒഴിവാക്കാമായിരുന്നു, ബാലച്ചേട്ടന്റെ വാക്കുകള്‍ തന്നെ വേദനിപ്പിച്ചുവെന്ന് നടി ആത്മീയ രാജന്‍

ഇപ്പോഴിതാ തന്റെ കുടുംബ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുകയാണ് ഷാന്‍ റഹ്‌മാന്‍. തന്റെ ജീവിതത്തിലുണ്ടായ ഒരു രസകരമായ സംഭവമാണ് ഷാന്‍ പറഞ്ഞത്. ഒരിക്കല്‍ താന്‍ ഭാര്യയോട് പറഞ്ഞു, ഇന്ന് നോണ്‍വെജ് കഴിക്കില്ല, വെജ് മാത്രമേ കഴിക്കുകയൂള്ളൂവെന്ന്.

ഭാര്യ നോണ്‍വെജ് കൊണ്ടുതന്നപ്പോഴെല്ലാം അതൊന്നും വേണ്ട വെജ് മാത്രം മതിയെന്ന് കലിപ്പില്‍ പറഞ്ഞു, ഈഗോ കാരണമാണ് ഇങ്ങനെ പറഞ്ഞത്. അങ്ങനെ രാവിലെ ദോശയും സാമ്പാറും കഴിച്ചു. ഉച്ചയ്ക്ക് ചോറും സാമ്പാറുമായിരുന്നു ഊണിന്.

Also Read: മകളുടെ 15ാം വയസ്സിലായിരുന്നു എന്റെ രണ്ടാം വിവാഹം, ശരിക്കും ഒരു കൂട്ട് വേണമെന്ന് തോന്നിയപ്പോഴാണ് അദ്ദേഹത്തെ കണ്ടുമുട്ടിയത്, നടി വിനയ പ്രസാദ് പറയുന്നു

രാത്രി വരെ വെജ് മാത്രം കഴിച്ച് താന്‍ പിടിച്ചുനിന്നുവെന്നും എന്നാല്‍ രാത്രിയായപ്പോള്‍ തന്റെ പിടിവിട്ടുപോയി, നോണ്‍ വെജ് കഴിക്കാനൊക്കെ തോന്നി. ഭാര്യയും കഴിച്ചോളാന്‍ പറഞ്ഞപ്പോള്‍ വീണ്ടും ഈഗോ കാരണം വെജ് മാത്രം മതിയെന്ന് പറഞ്ഞു.

അങ്ങനെ ഭക്ഷണം കഴിഞ്ഞ്് ഭാര്യയും മക്കളും കിടക്കാന്‍ പോയപ്പോള്‍ ഫ്രിഡ്ജില്‍ അവര്‍ കഴിച്ചതിന്റെ ബാക്കി ചിക്കന്‍ ആരും കാണാതെ താന്‍ പോയി കഴിച്ചുവെന്നും തിരിഞ്ഞുനോക്കിയപ്പോള്‍ തന്നെ നോക്കി ഭാര്യ പുറകില്‍ നില്‍ക്കുകയായിരുന്നുവെന്നും ഷാന്‍ പറയുന്നു.

Advertisement