എന്റെ ഒളിച്ചോട്ട വിവാഹത്തിന് ശേഷം നാണക്കേട് കാരണം അച്ഛനും അമ്മയ്ക്കും പുറത്തിറങ്ങാന്‍ പറ്റാതായി, അനിയത്തിയോട് ടീച്ചര്‍മാര്‍ വരെ മോശമായി പെരുമാറി, വെളിപ്പെടുത്തലുമായി നടി ശ്രീക്കുട്ടി

497

മലയാളികള്‍ക്ക് ഒരുകാലത്ത് ഏറെ പ്രിയപ്പെട്ട സീരിയലായിരുന്നു ഓട്ടോഗ്രാഫ്. ടീനേജേഴ്സിനെ ഉള്‍പ്പടെ സീരിയല്‍ പ്രേമികളാക്കാന്‍ സാധിച്ച സീരിയലായിരുന്നു ഓട്ടോഗ്രാഫ്. ഈ സീരിയലിലൂടെ ഫൈവ് ഫിംഗേഴ്സ് എന്ന ഗ്യാംഗും ഏറെ പ്രശസ്തമായി.

ഈ സീരിയലിലൂടെ അഭിനയരംഗത്തേക്ക് എത്തിയ നിരവധി പുതുമുഖങ്ങളില്‍ ഒരാളാണ് ശ്രീക്കുട്ടി എന്ന താരവും. തന്റെ വിവാഹശേഷം അഭിനയ ലോകം ഉപേക്ഷിച്ച ശ്രീക്കുട്ടി ഇപ്പോള്‍ സോഷ്യല്‍മീഡിയയിലും അഭിനയ ലോകത്തും സജീവമാണ്.

Advertisements

പത്ത് വര്‍ഷം മുന്‍പാണ് ശ്രീക്കുട്ടി ക്യാമറാമാന്‍ മനോജ് കുമാറിനെ വിവാഹം ചെയ്തത്. ഒളിച്ചോടിയായിരുന്നു ഇവരുടെ വിവാഹം. ഇതോടെ ഏറെ വിമര്‍ശനങ്ങളും തലപൊക്കിയിരുന്നു. ഇപ്പോഴിതാ മകള്‍ക്കൊപ്പം സന്തോഷകരമായ ജീവിതം നയിക്കുകയാണ് ശ്രീക്കുട്ടിയും മനോജും.

Also Read; ആ പരാമര്‍ശം ഒഴിവാക്കാമായിരുന്നു, ബാലച്ചേട്ടന്റെ വാക്കുകള്‍ തന്നെ വേദനിപ്പിച്ചുവെന്ന് നടി ആത്മീയ രാജന്‍

സോഷ്യല്‍മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ, ഫ്‌ളേവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുത്ത് ശ്രീക്കുട്ടി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഒളിച്ചോട്ട വിവാഹത്തെ കുറിച്ചായിരുന്നു താരം സംസാരിച്ചത്.

തന്റെ പതിനെട്ടാം വയസ്സിലായിരുന്നു വിവാഹം. ദേഷ്യക്കാരനായ അദ്ദേഹത്തെ സീരിയല്‍ സെറ്റിലുള്ളവരുടെ പിന്തുണയോടെ പ്രണയിച്ച് പറ്റിക്കാന്‍ ശ്രമിച്ചതായിരുന്നുവെന്നും പിന്നീട് തങ്ങള്‍ ശരിക്കും പ്രണയത്തിലാവുകയായിരുന്നുവെന്നും താരം പറയുന്നു.

Also Read: പ്രശ്‌സത നര്‍ത്തകിയായ അമ്മയുടെ പേരില്‍ എനിക്ക് ഒത്തിരി പ്രശ്‌നങ്ങളുണ്ടായി, ആ ജീവിതത്തെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കാന്‍ പോലും വയ്യ, തുറന്നുപറഞ്ഞ് വിന്ദൂജ മോനോന്‍

ഒളിച്ചോടി പോയതിന് ശേഷമാണ് അച്ഛനെയും അമ്മയെയും അനിയത്തിയെയും കുറിച്ച് ഓര്‍ത്തതെന്നും അവര്‍ എത്രത്തോളം വിഷമം അനുഭവിക്കുന്നുണ്ടാവുമെന്ന് ആലോചിച്ചതെന്നും ശ്രീക്കുട്ടി പറയുന്നു. തന്റെ വിവാഹ ശേഷം അച്ഛന് പുറത്തിറങ്ങാന്‍ പറ്റാതായി എന്നും അനിയത്തിയോട് സ്‌കൂളില്‍ നിന്നും ടീച്ചര്‍മാര്‍ വരെ വളരെ മോശമായി പെരുമാറിയെന്നും താരം പറയുന്നു.

Advertisement