ഒരു ഐപിഎസ് കാരൻ ആയിരുന്നുവെങ്കിൽ കെ റെയിലിന്റെ പേരിൽ ജനങ്ങളെ കയ്യേറ്റം നടത്തിയ മുഴുവൻ ഉദ്യോഗസ്ഥരുടെയും തല ഞാൻ അ ടി ച്ചു പൊളിച്ചേനെ: സുരേഷ് ഗോപി പറയുന്നു

94

ഒരുകാലത്ത് മലയാള സിനിമയിലെ ആക്ഷൻ കിംഗ് ആയ സൂപ്പർസ്റ്റാർ ആയിന്നു സുരേഷ് ഗോപി. സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ തന്നെ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ താരം ഇടക്കാലത്ത് ചെറിയ ഇടവേള എടുത്തിരുന്നു. ബിജെപിയുടെ രാജ്യ സഭാ അംഗമായി മാറിയ അദ്ദേഹം ആ മേഘലയിലും തന്റെ കഴിവ് തെളിച്ച് കൊടുത്തിരുന്നു.

പിന്നീട് 2020 ൽ കോവിഡിന് തൊട്ടു മുൻപ് വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ അദ്ദേഹം ശക്തമായ തിരിച്ചു വരവ് നടത്തിയിരുന്നു. അതു കഴിഞ്ഞ് വന്ന കാവലും ഗംഭിര വിജയം നേടിയിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമയായ പാപ്പനും തകർപ്പൻ വിജയം നേടിയെടുക്കയാണ്.വലിയൊരു ഇടവേളക്ക് ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിച്ചെത്തിയ പാപ്പൻ. പൊലീസ് വേഷത്തിലാണ് അദ്ദേഹം പാപ്പനിലെത്തിയത്.

Advertisements

ഗോകുൽ സുരേഷും പാപ്പനിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. നൈല ഉഷ, കനിഹ, നീത പിള്ള എന്നിവർ ചിത്രത്തിലഭിനയിച്ച മറ്റു താരങ്ങളാണ്. ഗോകുലം ഗോപാലൻ, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര, എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Also Read
എന്നെ ആര്‍ക്കും ഇഷ്ടമല്ല, എന്ത് പറഞ്ഞാലും ചീത്തവിളിക്കുന്നുവരുണ്ട്; ഭാഗ്യലക്ഷ്മി പറയുന്നു

അതേ സമയം തന്റെ സിനിമ കരിയറിൽ ഒരുപാട് പൊലീസ് വേഷങ്ങൾ കൈകാര്യം ചെയ്ത നടനാണ് സുരേഷ് ഗോപി. ആ ചിത്രങ്ങളിൽ പലതും സൂപ്പർ ഹിറ്റുകളുമായിരുന്നു. സുരേഷ് ഗോപിയുടെ പൊലീസ് കഥാപാത്രങ്ങൾക്ക് ആരാധകരേറെയാണ്.

ഇപ്പോഴിതാ താൻ ചെയ്യുന്ന പൊലീസ് വേഷങ്ങൾ കാണികൾക്ക് പ്രിയപ്പെട്ടത് ആകാനുള്ള കാരണം വ്യക്തമാക്കി രംഗത്ത് എത്തിയരിക്കുകയാണ് സുരേഷ് ഗോപി. താൻ ശരിക്കും ഒരു ഐപിഎസുകാരൻ ആയാൽ ചെയ്യാൻ പോകുന്ന കാര്യങ്ങളെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. റെഡ് എഫ്എം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുക ആയിരുന്നു സുരേഷ് ഗോപി.

ജനങ്ങൾക്ക് ഇഷ്ടമുള്ളത് സത്യസന്ധമായി ചെയ്യുമ്പോഴാണ് സിനിമയിൽ ഒരു പൊലീസുകാരൻ സൂപ്പർ ആകുന്നതെന്നും താൻ ഒരു ഐപിഎസുകാരൻ ആയിരുന്നുവെങ്കിൽ കെ റെയിലിന്റെ പേരിൽ ജനങ്ങളെ കയ്യേറ്റം നടത്തിയ മുഴുവൻ ഉദ്യോഗസ്ഥരുടെയും തല അടിച്ചു പൊളിക്കുമായിരുന്നു എന്നുമാണ് അദ്ദേഹം പറഞ്ഞത്.

എന്റെ പൊലീസ് വേഷങ്ങൾക്ക് പ്രേക്ഷകരിൽ ഇത്രയും സ്വാധീനമുണ്ടാകാനുള്ള കാരണം, മേക്കപ്പ് ഒക്കെ കഴിഞ്ഞിട്ട് പൊലീസ് ഡ്രസ് ഇടാമെന്ന് പറയുമ്പോൾ തന്നെ എനിക്ക് വീറുകയറും എന്നതാണ്.അച്ഛന് എന്നെ ഒരു ഐപിഎസുകാരനായി കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അച്ഛൻ വിഷമിക്കുന്നത് കണ്ട് ഞാൻ പറഞ്ഞിട്ടുണ്ട്, അച്ഛന് ഒരു പൊലീസ് അല്ലാലോ ഒരു പിടി പൊലീസുകാരെയല്ലേ ഞാൻ തന്നതെന്ന്.

Also Read
പുതിയ പേര് സ്വീകരിച്ചു, അഭിനയത്തില്‍ നിന്ന് ഇടവേള; നടി രസ്‌നയുടെ ജീവിതം മാറിമറിഞ്ഞത് ഇങ്ങനെ

അതെല്ലാം ഐപിഎസുകാരും. ഞാൻ പൊലീസ് വേഷം ധരിക്കുക ആയിരുന്നില്ല. ആ വേഷം എന്നെ കൊണ്ട് നടക്കുകയായിരുന്നു.ജനങ്ങൾക്ക് ഇഷ്ടമുള്ളത് സത്യസന്ധമായി ചെയ്യുമ്പോഴാണ് സിനിമയിൽ ഒരു പൊലീസുകാരൻ സൂപ്പറാകുന്നത്.

കാര്യങ്ങളെ കുറിച്ച് സംസാരിക്കണം, ഫലമുണ്ടാക്കി കൊടുക്കണം.ഞാൻ ഒരു ഐപിഎസുകാരൻ ആയിരുന്നുവെങ്കിൽ രാജ്യത്തെ പ്രധാനമന്ത്രിയെ മറന്ന്, മുഖ്യമന്ത്രിയെ മറന്ന് മറ്റു തെരഞ്ഞെടുക്കപ്പെട്ട മുഴുവൻ ആളുകളെയും മറന്ന് കെ റെയിലിന്റെ പേരിൽ ജനങ്ങളെ കയ്യേറ്റം നടത്തിയ മുഴുവൻ ഉദ്യോഗസ്ഥരുടെയും തല അടിച്ചു പൊളിച്ചേനെ എന്ന് സുരേഷ് ഗോപി പറയുന്നു.

Advertisement