മലയാളസിനിമ നടന്മാരെ ചുറ്റി തിരിയുകയാണ്, ലിംഗപരമായ വേർതിരിവ് മറ്റ് ഭാഷകളേക്കാൾ കൂടുതലാണ് ഇവിടെ: തുറന്നടിച്ച് മാളവിക മോഹനൻ

82

പ്രശസ്ത ഛായാഗ്രാഹകനായ അഴഗപ്പന്റെ ആദ്യത്തെ സംവിധാന സംരംഭമായ പട്ടം പോലെ എന്ന ചിത്രത്തിലൂടെ മലയാളത്തിന്റെ കുഞ്ഞിക്ക ദുൽഖർ സൽമാന്റെ നായികയായി സിനിമയിലേക്ക് അരങ്ങേറിയ താരസുന്ദരിയാണ് മാളവിക മോഹനൻ. 2013ൽ പുറത്തിറങ്ങിയ പട്ടം പോലെയെ തുടർന്ന് നിർണ്ണായകം എന്ന ചിത്രത്തിൽ ആസിഫ് അലിയുടെ നായികയായി. ഈ ചിത്രത്തിലെ അഭിനയത്തിന് ജേസി അവാർഡിന്റെ പ്രത്യേക ജൂറി പുരസ്‌ക്കാരം ലഭിച്ചിരുന്നപ .

അതേ സമയം മലയാളത്തിൽ കുറച്ച് ചിത്രങ്ങളിൽ മാത്രം വേഷമിട്ട മാളവിക മോഹനൻ ഇപ്പോൾ തമിഴകത്തിന്റെ വിജയ് നായകനായി എത്തുന്ന മാസ്റ്റർ എന്ന ചിത്രത്തിലെ നായികയായി എത്തുകയാണ്. സോഷ്യൽ മീഡിയകളിലും സജീവമായ നടി തന്റെ ബോൾഡ് ചിത്രങ്ങൾ പങ്കുവെച്ച് പ്രത്യക്ഷപ്പെടാറുണ്ട്.

Advertisements

ഇപ്പോൾ നടി മലയാളത്തിലെ സ്ത്രീ കഥാപാത്രങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്. ഒരു മാധ്യത്തിന് നൽകിയ അഭിമുഖത്തിലാണ് നടിയുടെ തുറന്നു പറച്ചിൽ. ഒരുകാലത്ത് നല്ല സ്ത്രീകഥാപാത്രങ്ങളുണ്ടായിരുന്ന മലയാളസിനിമയുടെ ഇപ്പോഴത്തെ അവസ്ഥ അതിനു വിപരീതമാണ്.

നടന്മാരെ ചുറ്റി തിരിയുകയാണ് ഇന്നത്തെ മലയാളസിനിമ, ലിംഗപരമായ വേർതിരിവ് മറ്റ് ഭാഷാസിനിമകളേക്കാൾ കൂടുതലാണ് ഇവിടെ. മലയാളസിനിമയിൽ സമീപകാലത്ത് കഥാപാത്രത്തെ അവതരിപ്പിക്കാത്തതിന്റെ കാരണം പറയുന്നതിനിടെ നടി വെളിപ്പെടുത്തി

മുമ്പു ഉണ്ടായിരുന്നത് പോലെയുള്ള പ്രാധാന്യം മലയാളത്തിലെ സ്ത്രീ കഥാപാത്രങ്ങൾക്കില്ലെന്നാണ് മാളവിക മോഹനൻ പറയുന്നത്. ഇന്നത്തെ മലയാള സിനിമ നടന്മാരെ ചുറ്റി തിരിയുകയാണ് ലിംഗപരമായ വേർതിരിവ് മറ്റ് ഭാഷാ സിനിമകളേക്കാൾ കൂടുതലാണിവിടെ എന്നും മാളവിക പറയുന്നു.

സമീപകാലമായി മലയാള സിനിമയിൽ നിന്നും വിട്ടു നിൽക്കുന്നതിന്റെ കാരണം പറയുകയായിരുന്നു നടി. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. സ്ത്രീകൾക്കുവേണ്ടി മെച്ചപ്പെട്ട കഥാപാത്രങ്ങൾ മലയാളത്തിൽ ഉണ്ടാവണം. പാർവ്വതിയുടെ ടേക്ക് ഓഫ്, ഉയരെ എന്നീ സിനിമകൾ ഒഴിച്ചുനിർത്തിയാൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ മലയാളത്തിൽ നല്ല സ്ത്രീകഥാപാത്രങ്ങൾ ഉണ്ടായിട്ടില്ല.

മലയാളസിനിമ കൂടുതൽ പുരുഷകേന്ദ്രീകൃതമായിരിക്കുന്നു, മറ്റ് സിനിമാമേഖലകളേക്കാൾ കൂടുതൽ എന്നാണ് എനിക്ക് തോന്നുന്നത്. എന്നെ അത്ഭുതപ്പെടുത്തുന്ന കാര്യവുമാണ് അത്. കാരണം മലയാളസിനിമയുടെ ചരിത്രത്തിലേക്ക് നോക്കിയാൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച നടിമാരെ കാണാം.

ഉദാഹരണത്തിന് ഷീല. ഒരുപാട് നല്ല കഥാപാത്രങ്ങളെ അവർ അവതരിപ്പിച്ചിട്ടുണ്ട്. ഷീല, ശോഭന, ഉർവ്വശി, കാവ്യ മാധവൻ, മഞ്ജു വാര്യർ തുടങ്ങിയവരൊക്കെ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചവരാണ്. പക്ഷേ ഇപ്പോഴത്തെ മലയാളസിനിമയിലേക്ക് നോക്കിയാൽ അത്തരമൊരു നടിയെ കണ്ടെടുക്കാനാവില്ല. സ്ത്രീകൾക്കായി നല്ല കഥാപാത്രങ്ങൾ ഇല്ലാത്തതുകൊണ്ടാണ് അത്.

അത് ദുഖകരമായ അവസ്ഥയാണ് അതിന് മാറ്റം വരണം. വളരെ സെക്സിസ്റ്റും ആയിട്ടുണ്ട് മലയാളസിനിമയെന്നും മാളവിക പറയുന്നു. പാർവ്വതി തന്റെ അടുത്ത സുഹൃത്താണെന്നും ലിംഗപരമായ വേർതിരിവിനെതിരെ അവരുടെ അഭിപ്രായപ്രകടനങ്ങളോടും തനിക്ക് യോജിപ്പാണെന്നും പറയുന്നു മാളവിക.

എനിക്ക് പാർവ്വതിയുടെ സിനിമകൾ ഭയങ്കര ഇഷ്ടമാണ്. അടുത്ത സുഹൃത്താണ് പാർവ്വതി. നല്ല നടിയാണ് അവർ. സിനിമയിലെയും സമൂഹത്തിലെയും സെക്സിസത്തിനെതിരായ അവരുടെ അഭിപ്രായപ്രകടനങ്ങളും ഇഷ്ടമാണെന്നും മാളവിക കൂട്ടിച്ചേർക്കുന്നു.

Advertisement