രണ്ടാം വിവാഹം മകൾക്ക് ഇഷ്ടമാവുമോ എന്ന ചോദ്യത്തിന് ആര്യ പറഞ്ഞ മറുപടി കേട്ടോ

4431

ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ് എന്ന ഹാസ്യ പരമ്പരയിലൂടെ മലയാളികളുടെ പ്രിയങ്കരിയായാ മാറിയ താരമാണ് നടിയും അവതാരകയും മോഡലുമായ ആര്യ. മിനിസ്‌ക്രീനിൽ മാത്രമല്ല ബിഗ് സ്‌ക്രീനിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുള്ള ആര്യയ്ക്ക് ആരാധകരും ഏറെയാണ്.

മിനിസ്‌ക്രീനിലെ വമ്പൻ റിയാലിറ്റിഷോയായ ഏഷ്യാനെറ്റിലെ ബിഗ് ബോസ് മലയാളം പതിപ്പിൽ എത്തിയതോടെയാണ് താരം കുറച്ചുകൂടി ശ്രദ്ധിക്കപ്പെടുന്നത്. ബിഗ്ബോസ് മലയാളം പതിപ്പിലെ ആദ്യ സീസണിൽ താരം പങ്കെടുത്തിരുന്നു. താനുമജാനുമായി പ്രണയത്തിലാണെന്ന് ബിഗ് ബോസിൽ വെച്ചായിരുന്നു ആര്യ തുറന്നു പറഞ്ഞത്.

Advertisements

എന്നാൽ പുറത്ത് വന്നതിന് ശേഷം ഇതേ കുറിച്ച് തുറന്ന് പറഞ്ഞിട്ടുമില്ല. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ആര്യ തന്റെ വിശേഷങ്ങലും പുതിയ ഫോട്ടോസും എല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിലൂടെ തന്നോടുള്ള ആരാധകരുടെ ചില ചോദ്യങ്ങൾക്ക് ആര്യ നൽകിയ മറുപടികളാണ് വൈറലാകുന്നത്.

Also Read
ജിബൂട്ടിക്ക് ശേഷം അമിത്ത് നായകനാകുന്ന ‘തേര്’; ഷൂട്ടിന് തുടക്കമായി, ശ്രദ്ധ നേടി പൂജാ ചിത്രങ്ങൾ

രണ്ടാമതൊരു വിവാഹം ചെയ്യുന്നത് മകൾക്ക് ഇഷ്ടമാവുമോ എന്നായിരുന്നു ഒരാൾ ചോദിച്ചത്. എന്നാൽ താൻ ഇതുവരെ അത് സംബന്ധിച്ച് മകളുമായി സംസാരിച്ചിട്ടില്ലെന്നായിരുന്നു ആര്യ മറുപടി നൽകിയത്. അവൾക്ക് പ്രശ്നമുണ്ടാവുമെന്ന് തനിക്ക് തോന്നുന്നില്ല. മകൾക്ക് ഇഷ്ടമല്ലാത്ത കാര്യങ്ങൾ താൻ ചെയ്യാറില്ലെന്നും നടി വ്യക്തമാക്കി.

ഭർത്താവുമായി വേർ പിരിഞ്ഞതോടെ ആര്യയ്ക്ക് ഒപ്പമാണ് മകൾ. നേരത്തേ ‘ജാൻ’ എന്ന് വ്യക്തിയുമായി വേർ പിരിഞ്ഞപ്പോൾ ഏറ്റവും കൂടുതൽ വിഷമിച്ചത് മകൾ ആയിരുന്നുവെന്ന് ആര്യ പറഞ്ഞിരുന്നു. മകൾ അദ്ദേഹവുമായി വളരെ വലിയ അടുപ്പം സൂക്ഷിച്ചിരുന്നു. തങ്ങൾ പിരിഞ്ഞപ്പോൾ മകൾ ഏറെ വിഷമത്തിലായി അവളെവസമാധാനിപ്പിക്കാൻ താൻ ഏറെ ബുദ്ധിമുട്ടി എന്നായിരുന്നു നടി വ്യക്തമാക്കിയത്.

എന്നാൽ അവളെ കാര്യം പറഞ്ഞ് ബോധിപ്പിക്കാൻ തനിക്ക് സാധിച്ചു. ഇപ്പോൾ മകളും ഞാനും വളരെ ഒക്കെയാണെന്നും ആര്യ പറഞ്ഞു. അതേ സമയം എലീന പടിക്കൽ തന്നെ വിവാഹം വിളിച്ചില്ലെന്നും വിളിക്കാത്ത കല്യാണത്തിന് പോയി ശീലമില്ലെന്നും ആര്യ ഒരു ചോദ്യത്തിന് ഉത്തരമായി പറഞ്ഞു. ആര്യയും എലീനയും എല്ലാം ഒന്നിച്ചായിരുന്നു ബിഗ് ബോസിൽ ഉണ്ടായിരുന്നത്.

ബിഗ് സ്‌ക്രീനിലും സജീവമായ താരം തോപ്പിൽ ജോപ്പൻ, അലമാര, ഹണി ബി 2, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്, ഗാനഗന്ധർവൻ, ഉൾട്ട, ഉറിയടി തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

Also Read
സ്റ്റാർട്ട് മ്യൂസികിലേക്ക് വിളിച്ചിട്ട് പോവാതിരുന്നതല്ല! സ്റ്റാർട്ട് മ്യൂസിക് സീസൺ 4ലേക്ക് വിളിച്ചാൽ എന്തായാലും പോവും : തുറന്ന് പറഞ്ഞ് ആര്യ

Advertisement