Home Entertainment

ജിബൂട്ടിക്ക് ശേഷം അമിത്ത് നായകനാകുന്ന ‘തേര്’; ഷൂട്ടിന് തുടക്കമായി, ശ്രദ്ധ നേടി പൂജാ ചിത്രങ്ങൾ

64

അമിത് ചക്കാലയ്ക്കൽ നായകനാകുന്ന ചിത്രത്തിന്റെ ‘തേര്’ പ്രഖ്യാപനവേളയിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിരിയ്ക്കുകയാണ്. താരത്തിന്റെ ജിബൂട്ടിക്ക് ശേഷം എത്തുന്ന സിനിമയാണ് തേര്.

Advertisements

ALSO READ

സ്റ്റാർട്ട് മ്യൂസികിലേക്ക് വിളിച്ചിട്ട് പോവാതിരുന്നതല്ല! സ്റ്റാർട്ട് മ്യൂസിക് സീസൺ 4ലേക്ക് വിളിച്ചാൽ എന്തായാലും പോവും : തുറന്ന് പറഞ്ഞ് ആര്യ

എസ്. ജെ സിനു സംവിധാനം ചെയ്യുന്ന ചിത്രമായ ‘തേര്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ ‘നിഗൂഢത’പടർത്തുന്ന തരത്തിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ട് ആരംഭിച്ചിരിക്കുകയാണ്.

ഫാമിലി ആക്ഷൻ ത്രില്ലറുമായി വീണ്ടും എസ്. ജെ. സിനു എത്തുകയാണ്. ജിബൂട്ടിയ്ക്ക് ശേഷം എസ്. ജെ സിനു സംവിധാനം ചെയ്യുന്ന ചിത്രം ബ്ലൂഹിൽ നെയ്ൽ കമ്മ്യൂണിക്കേഷന്റെ ബാനറിൽ ജോബി. പി. സാം നിർമിക്കുന്നു.

ചതുരംഗക്കളവും, കളത്തിലിരിക്കുന്ന തേരും, പൊലീസ് തൊപ്പിയും, വിലങ്ങും, തോക്കും, ഉൾപ്പെട്ട പശ്ചാത്തലത്താണ് പോസ്റ്റർ ഒരുക്കിയിട്ടുള്ളത്. നിയമങ്ങൾക്കും നിയമപാലകർക്കും എതിരെയുള്ള നായകന്റെ പോരാട്ടമാകും ഈ ചിത്രമെന്നാണ് റിപ്പോർട്ട്.

ALSO READ

‘മോഡലിങ്ങിൽ ശരീരപ്രദർശനം ഒരു കലയാണ്! ഇത് ഞങ്ങളുടെ പാഷൻ ആണ്, അല്ലാതെ കാമം കരഞ്ഞു തീർക്കുന്നതല്ല’ ; മോഡലിന്റെ വാക്കുകൾ വൈറലാകുന്നു

ബാബുരാജ്, കലാഭവൻ ഷാജോൺ, വിജയരാഘവൻ, സഞ്ജു ശിവറാം, പ്രശാന്ത് അലക്സാണ്ടർ, ശ്രീജിത്ത് രവി, അസീസ് നെടുമങ്ങാട്, ഷെഫീഖ്, സ്മിനു സിജോ, റിയ സൈറ, ആർ. ജെ. നിൽജ എന്നിവരാണ് മറ്റു അഭിനേതാക്കൾ.

 

Advertisement