എന്റെ വീട്ടുകാർക്ക് ഒരു പ്രശ്നവും ഇല്ലായിരുന്നു, ചില നാട്ടുകാർക്കായിരുന്നു കുഴപ്പം; തന്റെ ഗ്ലാമർ ഫോട്ടോഷൂട്ടിനെ വിമർശിച്ചവരെ കുറിച്ച് ഗോപിക രമേശ്

126

ആരവങ്ങൾ ഒന്നുമില്ലാതെ എത്തി 50 കോടി ക്ലബ്ബിൽ കയറിയ സൂപ്പർഹിറ്റ് സിനിമയിരുന്നു തണ്ണീർമത്തൻ ദിനങ്ങൾ. ഈ സിനിമയുടെ പ്രേക്ഷകപ്രീതി നേടിയ താരമാണ് ഗോപിക രമേശ്. തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലെ സ്റ്റെഫി എന്ന കഥാപാത്രത്തിലൂടെ മലയാളികൾക്ക് സുപരിചതയായ താരമാണ് ഗോപിക.

സിനിമയോടൊപ്പം തന്നെ ഗോപികയുടെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തന്റെ ആദ്യ സിനിമയിൽ തനിക്ക് സംഭാഷണങ്ങൾ കുറവാണെങ്കിലും അവൾക്ക് ഒരു വികാരവും ഇല്ല എന്ന ജയ്‌സന്റെ ഡയലോഗിലൂടെ ആണ് ഗോപിയുടെ കഥാപാത്രം മുന്നേറുന്നത്.

Advertisements

വാങ്ക് എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷത്തിൽ ഗോപിക എത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഇഷ്ട ഫോട്ടോകളെല്ലാം ആരാധകർക്കായി പങ്കുവെക്കാറുണ്ട്. താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇത്തരത്തിൽ അടുത്തിടെ താരം പങ്കുവെച്ച ഗ്ലാമറസ് ചിത്രങ്ങൾ വൈറലായിരുന്നു. ഇപ്പോളിതാ ആ ഫോട്ടോഷൂട്ടിനെക്കുറിച്ച് പറയുകയാണ് ഗോപിക രമേശ്.

Also Read
പഠിക്കുന്ന സമയത്ത് ഇത്രയും ചെറിയ വീട്ടിൽ നിന്നുമാണ് താൻ വരുന്നതെന്ന് കൂടെ പഠിക്കുന്നവർ അറിയാതിരിക്കാൻ ദിലീപ് ചെയ്തത് ഇങ്ങനെ: വൈറലായി താരത്തിന്റെ വാക്കുകൾ

താരത്തിന്റെ വാക്കുകൾ ഇങ്ങനെ:

തന്റെ ജൂനിയേഴ്‌സിന്റെ ഗാർമെന്റ് ഫോട്ടോഷൂട്ടായിരുന്നു അത്. അവരുടെ പ്രൊഡക്ടിന് വേണ്ടി ചെയ്തത്. അവരുടെ സീനിയറായ താൻ ഒരു സഹായം എന്ന നിലയിലാണ് ഫോട്ടോഷൂട്ട് ചെയ്തത്. യഥാർത്ഥത്തിൽ ആ ഫോട്ടോകൾ പങ്കുവെയ്ക്കാൻ പേടിയായിരുന്നു. ഇതെങ്ങനെ ആളുകൾ എടുക്കുമെന്നോ എങ്ങനെ തന്നെ ബാധിക്കുമെന്നോ അറിയില്ലായിരുന്നു.

അതുകൊണ്ട് തന്നെ ഞാൻ ഇത് പോസ്റ്റു ചെയ്യണോ എന്ന് സുഹൃത്തോളോട് ചോദിച്ചിരുന്നു. നിനക്ക് ആത്മവിശ്വാസം ഉണ്ടെങ്കിൽ പോസ്റ്റ് ചെയ്യണമെന്ന് തന്നെയായിരുന്നു അവരും പറഞ്ഞത്. അത് മാത്രമാണ് കാര്യം. വീട്ടിൽ നിന്ന് പുറത്താക്കുമോ എന്നൊക്കെയുള്ള പേടിയുണ്ടായിരുന്നു. പേരന്റ്‌സിന്റെ ഭാഗത്തു നിന്നും ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല. അവർക്ക് തന്റെ ലിമിറ്റ്‌സ് അറിയാം.

എത്ര എക്സ്റ്റന്റ് വരെ താൻ പോകുമെന്നും അവർക്ക് അറിയാം. പക്ഷേ നാട്ടുകാർക്ക് ഭയങ്കര പ്രശ്‌നമാണ്. എന്നാൽ ഇൻസ്റ്റഗ്രാമിൽ ഫോട്ടോ ഇട്ടപ്പോൾ താൻ പ്രതീക്ഷിച്ചതിനേക്കാൾ നല്ല കമന്റ്‌സ് വന്നു. തണ്ണീർമത്തനിൽ നിന്നുള്ള ഈ ട്രാൻസിഷൻ കണ്ടപ്പോൾ പലരും അത്ഭുതപ്പെട്ടു. പിന്നെ നമ്മൾ എന്തിട്ടാലും നെഗറ്റീവ് കമന്റ്‌സ് വരും. താനൊരു നോർമൽ ഫോട്ടോ ഇട്ടപ്പോൾ അതിന് വന്ന ഒരു കമന്റ് വളരെ മോശമായിരുന്നു.

Also Read
തനിക്ക് തെറ്റു പറ്റി പോയതാണ് ക്ഷമിക്കുക, തന്റെ തെറ്റ് ചൂണ്ടി കാണിച്ച ആളിനോട് സംവിധായകൻ വിനയൻ, കൈയ്യടിച്ച് ആരാധകർ

അപ്പോൾ എനിക്ക് മനസിലായി നമ്മൾ എന്തിട്ടാലും വ്യാജ ഐഡിയിൽ നിന്ന് ചിലർ ഇത്തരത്തിൽ കമന്റ് ചെയ്യുമെന്ന്. ഇതൊക്കെ ഇവിടെ നോർമലൈസ് ആകണമെന്നാണ് എനിക്ക് തോന്നുന്നത്. ഇതൊന്നും വലിയ കാര്യമല്ല. കേരളത്തിന് പുറത്തുപഠിച്ചുവന്നവർക്കൊന്നും ഇതൊരു പ്രശ്നമേയാകില്ല. അത്തരത്തിൽ എല്ലാം നോർമലൈസ് ആകണമെന്നാണ് തോന്നുന്നതെന്നും ഗോപിക പറയുന്നു.

Advertisement