പഠിക്കുന്ന സമയത്ത് ഇത്രയും ചെറിയ വീട്ടിൽ നിന്നുമാണ് താൻ വരുന്നതെന്ന് കൂടെ പഠിക്കുന്നവർ അറിയാതിരിക്കാൻ ദിലീപ് ചെയ്തത് ഇങ്ങനെ: വൈറലായി താരത്തിന്റെ വാക്കുകൾ

880

മിമിക്രി രംഗത്ത് നിന്നും സംവിധാന സഹായി എത്തി പിന്നീട് മലയാള സിനിമയിലെ ജനപ്രിയ നായകനായി മാറിയ താരമാണ് ദിലീപ്. സംവിധായകൻ കമലിന്റെ അസ്സോസിയേറ്റായിട്ടായിരുന്നു ദിലീപ് സിനിമയിലേക്ക് എത്തുന്നത്. പിന്നീട് ചില സിനിമകളിൽ ചെറിയ വേഷങ്ങളിൽ പ്രത്യക്ഷപ്പട്ടു താരം.

സുനിൽ സംവിധാനം ചെയ്ത മാനത്തെ കൊട്ടാരം എന്ന സിനിമയിലൂടെ ആണ് ദിലീപ് നായകനായി അരങ്ങേറ്റം കുറിച്ചത്. പിന്നീട് വെച്ചടി വെച്ചടി കയറ്റമായിരുന്ന ദിലീപ് മലയാള സിനിമയിലെ അനിഷേധ്യ ശക്തിയായി മാറിയിരുന്നു. ഒന്നിനൊന്ന് മികച്ച സൂപ്പർഹിറ്റുകൽ മലയാളത്തിന് സമ്മാനിച്ച ദിലീപ് കോമഡി ചെയ്യുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന താരം കൂടിയാണ്.

Advertisement

Also Read
തനിക്ക് തെറ്റു പറ്റി പോയതാണ് ക്ഷമിക്കുക, തന്റെ തെറ്റ് ചൂണ്ടി കാണിച്ച ആളിനോട് സംവിധായകൻ വിനയൻ, കൈയ്യടിച്ച് ആരാധകൻ

വ്യത്സ്തമായ വേഷപ്പകർച്ചകളും കോമഡിക്ക് ഒപ്പെ സീരിയസ് കഥാപാത്രങ്ങളും വളരെ അനായാസമായി ദിലീപ് കൈകാര്യ ചെയ്തിരുന്നു. ആദ്യകാലത്ത് തന്റെ ഒപ്പം സിനിമയിൽ നായികയായി എത്തിയ മഞ്ജു വാര്യരെ ദിലീപ് വിവാഹം കഴിച്ചെങ്കലും ഈ ബന്ധം പിരിയുകയായിരുന്നു.

പിന്നീട് തന്റെ കൂടെ ഏറ്റവും കൂടുതൽ സിനിമകളിൽ നായികയായി അഭിനയിച്ച കാവ്യ മാധവനെ ദിലീപ് വിവാഹം കഴിക്കുകയായിരുന്നു. രണ്ടു ബന്ധത്തിലുമായി 2 പെൺമക്കൾ ആണ് ദിലീപിന് ഉള്ളത്. മീനാക്ഷിയും മഹാലക്ഷ്മിയും. ദിലീപിനെ പോലെ തന്നെ ഇവരെല്ലാം ആരാധകർക്ക് പ്രിയപ്പെട്ടവരുമാണ്.

അതേ സമയം ഈ ഓണക്കാലത്ത് ചാനൽ പരിപാടികളിൽ നിറസാന്നിധ്യം ആയിരിന്നു ദിലീപ്. ഇപ്പോഴിതാ താൻ പങ്കെടുത്ത ഒരു ചാനൽ പരിപാടിയിൽ തന്റെ കുട്ടിക്കാലത്തെ കുറിച്ച് ദിലീപ് പറഞ്ഞ കാര്യങ്ങൾ ആണ് വൈറൽ ആയി മാറിയിരിക്കുന്നത്.

ദിലീപിന്റെ വാക്കുകൾ ഇങ്ങനെ:

കുട്ടിക്കാലത്തു വലിയ ബുദ്ധിമുട്ടിൽ ആയിരുന്നു ഞങ്ങൾ കഴിഞ്ഞിരുന്നത്. സ്‌കൂളിൽ പഠിക്കുന്ന സമയത്ത് പണക്കാരുടെ മക്കൾ എല്ലാം ബസ്സിൽ ആയിരുന്നു പൊയ്‌ക്കൊണ്ടിരുന്നത്. വീടിന്റെ മുന്നിൽ കൂടിയാണ് ബസ് പോകുന്നത്. ബസ് പോകുന്ന സമയത്ത് ഞാൻ ഓടി വീടിനു അകത്ത് കയറുമായിരുന്നു.

Also Read
രണ്ടാം വിവാഹം മകൾക്ക് ഇഷ്ടമാവുമോ എന്ന ചോദ്യത്തിന് ആര്യ പറഞ്ഞ മറുപടി കേട്ടോ

എന്നിട്ട് ബസ് പോയി എന്ന് ഉറപ്പ് വരുത്തിയതിന് ശേഷമേ വീടിന്റെ പുറത്ത് ഇറങ്ങു. കാരണം അത് പോലെ ഒരു ചെറിയ വീട്ടിൽ നിന്നാണ് ഞാൻ വരുന്നത് എന്ന് എന്റെ കൂടെ പഠിച്ച കുട്ടികൾ അറിയാതിരിക്കാൻ ആണ് അന്ന് ഞാൻ അങ്ങനെ ചെയ്തത്.

എന്നാൽ ദൈവത്തിന്റെ അനുഗ്രത്താൽ എന്റെ ചെറിയ വരുമാനം കൊണ്ട് കുറച്ച് ആളുകൾക്ക് എങ്കിലും അവരുടെ സ്വപ്നമായ വീടെന്ന ആഗ്രഹം എനിക്ക് ഇന്ന് നിറവേറ്റി കൊടുക്കാൻ സാധിച്ചെന്നും അതിനു ദൈവത്തോട് ഒരുപാട് നന്ദി ഉണ്ടെന്നും ആയിരുന്നു ദിലീപ് വ്യക്തമാക്കിയത്.

അതേ സമയം നാദിർഷാ സംവിധാനം ചെയ്യുന്ന കേശു ഈ വീടിന്റെ നാഥൻ ആണ് ദിലീപിന്റേതായി റിലീസിന് തയ്യാറിയിരിക്കുന്ന പുതിയ ചിത്രം. ഉർവ്വശിയാണ് ഈ സിനിമയിൽ നായികയായി എത്തുന്നത്. ദിലീപിന്റെ വ്യത്യസ്ത ഗെറ്റപ്പ് കൊണ്ടു തന്നെ ഈ സിനിമ ഇതിനോടകം ശ്രദ്ധേയമായി കഴിഞ്ഞിട്ടുണ്ട്.

Advertisement