ആ കാര്യം അറിഞ്ഞാൽ ഇപ്പോൾ എല്ലാവരും ഞെട്ടും! കാന്താരിയുടെ കലിപ്പനായിരുന്നു ഞാൻ, ഏറ്റവും കൂടുതൽ എന്റെ കലിപ്പിന് ഇരയായത് ലിഡിയ ആയിരുന്നെന്ന് തുറന്ന് പറഞ്ഞ് ടൊവിനോ തോമസ്

1002

വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രിയതാരമായി മാറിയ നടനാണ് ടൊവീനോ തോമസ്. ചെറിയ ചെറിയ വേഷങ്ങൾ ചെയത് തുടങ്ങി പിന്നീട് മലയാള സിനിമയിലെ യുവ സൂപ്പർതാരങ്ങളിൽ ഒരാളായി മാറിയ നടനാണ് ടൊവിനോ തോമസ്. അഭിനയത്തിനോടുള്ള ആഗ്രഹവും വർഷങ്ങളായുള്ള കഠിന പ്രയത്നവുമാണ് ടൊവിനോയെ ഇന്നു കാണുന്ന താര പദവിയിൽ എത്തിച്ചത്.

യൂത്തും കുടുംബ പ്രേക്ഷകരും ഒരുപോലെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന താരമാണ് ടൊവിനോ തോമസ്.
താരതമ്യേന ചെറിയ വേഷങ്ങളിലൂടെയായിരുന്നു ടോവിനോ തോമസിന്റെ തുടക്കം. പിന്നീട് മലയാള സിനിമയിലെ യുവതാരങ്ങളിൽ പ്രധാനിയായി മാറുകയായിരുന്നു.

Advertisements

സജീവൻ അന്തിക്കാട് സംവിധാനം ചെയ്ത പ്രഭുവിന്റെ മക്കൾ ആയിരുന്നു ടൊവിനോയുടെ ആദ്യസിനിമ. സഹനടനായി നിരവധി സിനിമകളിൽ അഭിനയിച്ച ശേഷമാണ് ടൊവിനോ പിന്നീട് നായക വേഷങ്ങൾ ചെയ്തുതുടങ്ങിയത്. മലയാള ത്തിന്റെ യൂത്ത് ഐക്കൺ പൃഥ്വിരാജ് നായകനായി ആർഎസ് വിമൽ സംവിധാനം ചെയ്ത് 2015 ൽ പുറത്തിറങ്ങിയ എന്ന് നിന്റെ മൊയ്തീൻ എന്ന സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു നടന്റെ കരിയറിൽ വലിയ വഴിത്തിരിവായി മാറിയത്. സിനിമയിൽ ബന്ധങ്ങൾ കുറവായതിനാൽ പിന്നണിയിൽ പ്രവർത്തിച്ച് സിനിമയിലെത്തിയ ആളാണ് ടൊവിനോ തോമസ്.

ALSO READ- കൊടുത്താൽ വാങ്ങിക്കും; പ്രതിഫലം പോലും കൃത്യമായി വാങ്ങാറില്ല; സോമേട്ടൻ സുകുമാരനെ പോലെ ആയിരുന്നില്ല; അതായിരുന്നു സോമന്റെ പ്രകൃതം; കുഞ്ചൻ പറയുന്നതിങ്ങനെ

ടൊവിനോ നായകനായി എത്തിയ തല്ലുമാല തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. റെക്കോഡ് കളക്ഷനാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രം ഇതിനോടകം തന്നെ 30കോടിയിലധികം രൂപ സ്വന്തമാക്കിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

സിനിമയുടെ പ്രധാന രംഗങ്ങളുടെ ചിത്രീകരണം നടന്നത് ദുബായിലും, തലശ്ശേരിയിലും, കണ്ണൂരിലെ പരിസരങ്ങളിലുമായിരുന്നു. ഷൈൻ ടോം ചാക്കോ, ബിനു പപ്പു, ഗോകുലൻ, ജോണി ആന്റണി, ചെമ്പൻ വിനോദ്, അദ്രി ജോയ് എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ALSO READ-താര കുടുംബത്തിലേക്ക് ഒരു പുതിയ അതിഥി കൂടി എത്തുന്നു; ആരാധകരോട് സന്തോഷ വാർത്ത പങ്കുവെച്ചു ഫഹദും നസ്രിയയും, ആശംസിച്ച് ആരാധകർ

ഇപ്പോഴിതാ ടൊവിനോ തോമസിന്റെ പുതിയ ഒരു അഭിമുഖമാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. തനിക്ക് പണ്ട് ദേഷ്യം കൂടുതലായിരുന്നുവെന്നും അതിന് കൂടുതൽ ഇരയായിട്ടുള്ളത് ലിഡിയ ആണെന്നുമാണ് താരം പറയുന്നത്. ധന്യ വർമയുടെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ടൊവിനോ ഇക്കാര്യം പറഞ്ഞത്.

‘പണ്ട് താൻ വളരെ പെട്ടന്ന് ദേഷ്യം വരുന്ന മനുഷ്യൻ ആയിരുന്നു, എന്നാൽ ഇപ്പോൾ അങ്ങനെ അല്ല. ഞാൻ പണ്ട് ടോക്‌സിക്ക് ആയിരുന്നു എന്ന് അംഗീകരിക്കുന്നതിൽ എനിക്കൊരു പ്രശ്‌നവുമില്ല. പണ്ട് എന്നെ അറിയുന്നവർക്ക് ഇന്ന് എനിക്ക് പെട്ടെന്ന് ദേഷ്യം വരില്ല എന്ന് കേൾക്കുമ്പോൾ ചിലപ്പോൾ അവർക്ക് ഒരു കൗതുകം ഉണ്ടാകും. എന്റെ ദേഷ്യം ഏറ്റവും കൂടുതൽ അനുഭവിച്ചത് ലിഡിയ ആണെന്ന് ഞാൻ പറയും. തെറ്റ് പറ്റിയാൽ തിരുത്തണം മുന്നോട്ട് പോകണം, അതാണ് എന്റെയൊരു രീതി’,-ടൊവിനോ തുറന്നുപറയുന്നു. പറഞ്ഞു.

‘നമ്മൾ നമ്മളായി ഇരിക്കുക എന്നതാണ് ഏറ്റവും വലിയ കാര്യം, ആൺകുട്ടികൾ കരയാൻ പാടില്ല എന്നൊക്കെ പറയുന്നത് ശരിയല്ല. പണ്ടത്തെ കാലഘട്ടവും അങ്ങനെയായിരുന്നു. ഇപ്പോഴാണ് ഇതിനെ പറ്റിയൊക്കെ ചിന്തിക്കുന്നത്. ആൺകുട്ടികൾ കരയാൻ പാടില്ല എന്നൊക്കെ പറയും അങ്ങനെയല്ല നമ്മൾ മോശം അവസ്ഥയിൽ ആണെങ്കിൽ അത് പ്രകടിപ്പിക്കുന്നതിൽ എന്താണ് പ്രശ്നം. നമ്മൾ നമ്മളായി ഇരിക്കുക എന്നത് മാത്രമാണ് കാര്യം’,-എന്നും താരം അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു.

Advertisement