താര കുടുംബത്തിലേക്ക് ഒരു പുതിയ അതിഥി കൂടി എത്തുന്നു; ആരാധകരോട് സന്തോഷ വാർത്ത പങ്കുവെച്ചു ഫഹദും നസ്രിയയും, ആശംസിച്ച് ആരാധകർ

2571

ബാലതാരമായി എത്തി പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട നായികയായി മാറിയ നടിയാണ് നസ്‌റിയ നസീം. കുറച്ച് സിനിമകൾ മാത്രമേ ചെയ്തിട്ടുവെങ്കിലും പ്രേക്ഷകരുടെ മനസ്സിൽ വലിയൊരു ഇടം നേടാൻ നസ്രിയയ്ക്ക് കഴിഞ്ഞിട്ടുണ്ട്. മലയാളത്തിന്റെ യുവനടൻ ഫഹദ് ഫാസിലുമായി ഒന്നിച്ചഭിനയിച്ച ബാംഗ്ലൂർ ഡേയ്‌സ് എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ച് പ്രണയത്തിൽ ആവുകയും അധികം വൈകാതെ ഫഹദിനെ തന്നെ വിവാഹം കഴിക്കുകയും ആയിരുന്നു നസ്‌റിയ.

ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതിണ് ഫഹദ് ഫാസിലും നസ്രിയയും. വിവാഹശേഷം നസ്രിയ സിനിമയിൽ നിന്ന് അല്പകാലം വിട്ടുനിന്നെങ്കിലും കൂടെ, ട്രാൻസ് എന്നീ സിനിമകളിലൂടെ വീണ്ടും സജീവമായിരുന്നു. ബാലതാരവും നായികയും നിർമ്മാതാവും ഒക്കെയായി വളർന്ന നസ്രിയ ഇപ്പോൾ തെലുങ്ക് ചിത്രത്തിലും അഭിനയിച്ചിരിക്കുകയാണ്.

Advertisements

പുതിയ ഭാഷ, പുതിയ ഇൻഡസ്ട്രി, പുതിയ അണിയറപ്രവർത്തകർ അതിന്റെയൊക്കെ എക്സൈറ്റ്മെന്റ് വളരെയധികമാണ് എന്നായിരുന്നു പുതിയ ചിത്രത്തെക്കുറിച്ച് നസ്രിയയുടെ മറുപടി. മലയാളത്തിന്റെ പ്രിയ നടൻ ഫഹദിനെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം ആരാധകർക്കിടയിലേക്ക് കടന്നു വരുന്ന പേരാണ് നസ്രിയയുടേത്.

ALSO READ- മോഹൻലാൽ സിംഹം, മമ്മൂട്ടി അങ്കിളിനെ പോലെയെന്ന് വിജയ് ദേവരക്കൊണ്ട; മമ്മൂക്ക തനിക്ക് പുലി ആണെന്ന് അനന്യ പാണ്ഡെയും

മലയാളത്തിലെ യുവനടന്മാരിൽ ശ്രദ്ധേയനായ സാന്നിധ്യമാണ് ഫഹദ് ഫാസിൽ. ഫഹദ് ഫാസിലിന്റെ സ്വാഭാവിക അഭിനയമാണ് നടന്റെ ഏറ്റവും വലിയ പ്രത്യേകതയായി പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. ഫഹദിന്റെ മലയൻകുഞ്ഞ് എന്ന ചിത്രം വലിയ വിജയമാണ് നേടിയിരുന്നത്. പഴയകാലത്തെ താരങ്ങളൊക്കെ പടിയിറങ്ങി കഴിഞ്ഞാൽ അവരോടൊപ്പം പിടിച്ചുനിൽക്കാൻ പറ്റുന്ന നടനാണ് ഫഹദ് ഫാസിൽ.

കേരളത്തിൽ നിന്നുള്ള പാൻ ഇന്ത്യൻ നടൻ എന്നുള്ള ഒരു പരാമർശം ഇതിനോടകം തന്നെ ഫഹദിനെ തേടിയെത്തി കഴിഞ്ഞിരുന്നു. ഫഹദിന്റെ ഭാര്യയായ നസ്രിയക്കും ഏറെ ആരാധകരേറെയാണ്. ഒരു തെലുങ്ക് ചിത്രത്തിൽ നസ്രിയ മികച്ച പ്രകടനവുമായി നാനിക്ക് ഒപ്പം എത്തിയിരുന്നത്.

ALSO READ- ഉണ്ണിമുകുന്ദന്റെ സിനിമയിൽ വില്ലനായി പ്രേക്ഷകരുടെ സ്വന്തം റോബിൻ; വില്ലനായാലും റോബിൻ ഞങ്ങളുടെ ഹീറോ തന്നെ

അതേസമയം, ഒട്ടുമിക്ക നടൻമാരെയും പോലെ തന്നെ വാഹനത്തിൽ വളരെയധികം താല്പര്യമുള്ള ഒരു വ്യക്തിയാണ് ഫഹദ് ഫാസിലും. താരത്തിന്റെ ആഡംബര വാഹന ശേഖരം ആരാധകർക്കിടയിൽ ചർച്ചയാണ്. ഇപ്പോഴിതാ ഫഹദിന്റെ വാഹന ശേഖരത്തിലേക്ക് പുതിയ ഒരു അതിഥി കൂടി എത്തിയിരിക്കുകയാണ്. ലംബോർഗിനിയുടെ എസ്യുവി മോഡലായ ഉറുസ് ആണ് പുതിയ വാഹനം.

കഴിഞ്ഞ ദിവസം ഫഹദ് ഫാസിൽ സ്വന്തമാക്കിയിരിക്കുന്ന വാഹനമാണ് ഇത്. 3.15 കോടി രൂപ മുതലാണ് ഈ വാഹനത്തിന്റെ വില. ആലപ്പുഴ ആർടിഒ ഓഫീസിൽ ആണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജൂലൈ മാസം ഒടുവിലാണ് വാഹനം ഫഹദ് ഫാസിൽ സ്വന്തമാക്കിയിരിക്കുന്നത്. സ്‌പോർട്‌സ് കാറിന്റെയും എസ്‌യുവിയുടെയും ഗുണങ്ങൾ ഒരേപോലെ ലഭിക്കുന്ന തരത്തിലുള്ള വാഹനം എന്ന രീതിയിലാണ് ഈ ആഡംബര വാഹനം അറിയപ്പെടുന്നത്.

3.6 സെക്കൻഡിൽ 100 കിലോമീറ്റർ വേഗവും 12.8 സെക്കൻഡിൽ 200 കിലോമീറ്റർ വേഗതയും പ്രകടമാക്കുവാൻ ശേഷിയുള്ള ഉറുസിന് സൂപ്പർ എസ് യു വി എന്ന പ്രത്യേകത കൂടിയുണ്ട്. നാല് ലിറ്റർ ബിഎയ്റ്റ് എൻജിനാണ് ലംബോർഗിനി ഉറുസിന്റെ പ്രത്യേകതയായി നൽകുന്നത്. ആഡംബര വാഹനങ്ങൾ വളരെയധികം പ്രിയപ്പെട്ട വ്യക്തി തന്നെയാണ് ഫഹദ് ഫാസിൽ. സുരക്ഷയുടെ കാര്യത്തിലും മുൻപിൽ നിൽക്കുന്ന വാഹനമാണ് ഉറുസ് എന്ന വാഹനം. ഈ പുതിയ സന്തോഷവാർത്ത അറിഞ്ഞ ഫഹദ് ആരാധകരെല്ലാം വലിയ ആവേശത്തിലാണ്. വാഹനങ്ങളോട് പ്രത്യേക ഇഷ്ടമുള്ള ഫഹദിന്റെ വാഹന ശേഖരത്തിൽ ആഡംബര വാഹനങ്ങൾ വേറെയും നിരവധിയാണ്.

Advertisement