മോഹൻലാൽ സിംഹം, മമ്മൂട്ടി അങ്കിളിനെ പോലെയെന്ന് വിജയ് ദേവരക്കൊണ്ട; മമ്മൂക്ക തനിക്ക് പുലി ആണെന്ന് അനന്യ പാണ്ഡെയും

149

തെന്നിന്ത്യയിലൊന്നാകെ തരംഗം സൃഷ്ടിച്ച നടനാണ് വിജയ് ദേവരക്കൊണ്ട. അർജ്ജുൻ റെഡ്ഡി എന്ന ചിത്രമാണ് താരത്തിന്റെ അഭിനയ ജീവിതത്തിൽ ബ്രേക്ക് ത്രൂ ആയത്. ഇപ്പോൾ താരം ബോളിവുഡിലും തന്റെ മികവ് തെളിയിക്കാൻ ഒരുങ്ങിയിരിക്കുകയാണ് നടൻ. വമ്പൻ ഹിറ്റായ ചിത്രം ഹിന്ദിയിൽ കബീർ സിംഗ് എന്ന പേരിലും തമിഴിൽ ആദിത്യ വർമ്മ എന്ന പേരിലും റീമേക്ക് ചെയ്യപ്പെട്ടിരുന്നു.

Advertisements

അർജ്ജുൻ റെഡ്ഡിക്ക് പുറമെ ഗീതാ ഗോവിന്ദം, വേൾഡ് ഫെയ്മസ് ലൗ, ഡിയർ കംറേഡ് തുടങ്ങിയ ചിത്രങ്ങളും വിജയ് ദേവരെകാണ്ടയുടെ ജനപ്രീതി വർധിപ്പിച്ചു. ഇപ്പോൾ ലൈഗർ എന്ന ചിത്രത്തിലൂടെ പാൻ ഇന്ത്യാ താരമാകാൻ ഒരുങ്ങുകയാണ് വിജയ്.

അനന്യ പാണ്ഡെ, രമ്യ കൃഷ്ണൻ എന്നിവരാണ് ചിത്രത്തിൽ എത്തുന്ന മറ്റ് കേന്ദ്ര കഥാപാത്രങ്ങൾ. ഓഗസ്റ്റ് 25നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് നടനിപ്പോൾ. പ്രൊമോഷന്റെ ഭാഗമായി വിജയ് ദേവരകൊണ്ടയും നടി അനന്യ പാണ്ഡേയും ഇന്നലെ കൊച്ചിയിൽ എത്തിയിരുന്നു.

Also read; കരിയറിന്റെ ഉന്നതിയിൽ നിൽക്കുമ്പോൾ ഇടവേള; പൊടുന്നനെ അപ്രത്യക്ഷമായത് ഇക്കാരണങ്ങൾ കൊണ്ട്, വെളിപ്പെടുത്തലുമായി ചാർമി കൗർ

കൊച്ചിയിൽ ആരാധകരെയും മാധ്യമങ്ങളെയും കാണുന്നതിനിടെ നടൻ മലയാളത്തിലെ സൂപ്പർ താരങ്ങളെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. മോഹൻലാൽ എന്ന് കേൾക്കുമ്പോൾ തനിക്ക് സിംഹത്തെയാണ് ഓർമ്മവരുതെന്നും മമ്മൂട്ടി തനിക്ക് അങ്കിളിനെ പോലെ ആണെന്നും എന്നുമാണ് വിജയ് ദേവരകൊണ്ട പറയുന്നു.

തനിക്ക് ഈ ലോകത്ത് ഏറ്റവും ഇഷ്ടമുള്ള ഒരാൾ ദുൽഖർ സൽമാന് ആണ് അതുകൊണ്ട് അദ്ദേഹത്തിന്റെ പിതാവായ മമ്മൂട്ടി തനിക്ക് അങ്കിളിനേപ്പോലെയാണെന്നാണ് വിജയ് പറഞ്ഞത്. ദുൽഖർ തനിക്ക് കുഞ്ഞിക്കയാണെന്നും നടൻ പറഞ്ഞു. അതേസമയം, മമ്മൂട്ടിയെ പുലി എന്നാണ് അനന്യ പാണ്ഡെ പറഞ്ഞത്. കണ്ണ്കൊണ്ട് അഭിനയിക്കുന്ന നടനാണ് എന്നാണ് ഫഹദ് ഫാസിലിനെ കുറിച്ച് പറഞ്ഞത്.

ടൊവിനോയെ കുറിച്ച് ചോദിച്ചപ്പോൾ ഹാൻഡ്സം ആണെന്നായിരുന്നു ഒറ്റവാക്കിലെ മറുപടി. വേദിയിൽ ബിഗ് ബിയിലെ മമ്മൂട്ടിയുടെ ഡയലോഗായ ‘കൊച്ചി പഴയ കൊച്ചിയല്ല’ ഒക്കെ പറഞ്ഞു ആരാധകരെ കയ്യിൽ എടുത്ത് കൊണ്ടായിരുന്നു വിജയ് സംസാരിച്ചത്. അതേസമയം, ദുൽഖർ തനിക്ക് ഏറെ പ്രിയപ്പെട്ട നടനാണെന്ന് പറഞ്ഞ വിജയ്, ദുൽഖറിനൊപ്പം ഒരു മൾട്ടിസ്റ്റാർ ചിത്രം ചെയ്യാൻ ആഗ്രഹമുണ്ടെന്നും വെളിപ്പെടുത്തി.

Also read; ഉണ്ണിമുകുന്ദന്റെ സിനിമയിൽ വില്ലനായി പ്രേക്ഷകരുടെ സ്വന്തം റോബിൻ; വില്ലനായാലും റോബിൻ ഞങ്ങളുടെ ഹീറോ തന്നെ

മഹാനടിയിൽ ഒരുമിച്ച് വന്നിരുന്നു. എന്നാൽ അത് കുറച്ചു മാത്രമായിരുന്നു. ഒരു മുഴുനീള മൾട്ടി സ്റ്റാർ ചിത്രം ചെയ്യണമെന്നാണ് ആഗ്രഹം. നേരത്തെ ഒരുമിച്ചൊരു ചിത്രം പ്ലാൻ ചെയ്തിരുന്നെങ്കിലും അത് നടക്കാതെ പോയെന്നും വിജയ് പറഞ്ഞു. ‘ഞാൻ ദുൽഖറിന്റെ വലിയ ആരാധകനാണ്. എനിക്ക് ഒരുമിച്ച് മൾട്ടി സ്റ്റാർ ചിത്രങ്ങൾ ചെയ്യാൻ താൽപ്പര്യമുള്ള ചുരുക്കം നടന്മാരിൽ ഒരാളാണ് ദുൽഖർ, മഹാനടിയിൽ ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. പക്ഷെ അത്തരത്തിലുള്ള ഒരു വേഷമല്ല മറിച്ച് പോലീസ് വേഷങ്ങളും കോമഡിയും ചെയ്യാനാണ് കൂടുതൽ താല്പര്യം,’ വിജയ് ദേവരകൊണ്ട പറഞ്ഞു.

Advertisement