കരിയറിന്റെ ഉന്നതിയിൽ നിൽക്കുമ്പോൾ ഇടവേള; പൊടുന്നനെ അപ്രത്യക്ഷമായത് ഇക്കാരണങ്ങൾ കൊണ്ട്, വെളിപ്പെടുത്തലുമായി ചാർമി കൗർ

315

മലയാളത്തിൽ ആകെ മൂന്ന് ചിത്രങ്ങളിൽ അഭിനയിച്ച നടിയാണ് ചാർമി കൗർ. അഭിനയിച്ചതാകട്ടെ മലയാളത്തിലെ മുഖ്യ നടന്മാർക്കൊപ്പവും. മൂന്ന് ചിത്രങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടാൻ നടിക്ക് അധികം സമയം വേണ്ടി വന്നില്ല. കാട്ടുചെമ്പകം എന്ന സിനിമയിലൂടെയാണ് ചാർമി മലയാളത്തിലേക്ക് ആദ്യമായി അഭിനയിക്കാനെത്തുന്നത്.

Advertisements

പിന്നീട് ദിലീപ് ചിത്രമായ ആഗതനിൽ നായികയായിട്ടെത്തി. മമ്മൂട്ടിയുടെ കൂടെ താപ്പാന എന്ന ചിത്രത്തിലും നായിക വേഷം ചെയ്തതോടെ ചാർമി ശ്രദ്ധേയായി. മലയാളത്തിന് പുറമേ തെലുങ്കിലും തമിഴിലുമൊക്കെ സജീവമായി അഭിനയിച്ച് കൊണ്ടിരിക്കുകയായിരുന്നു നടി. എന്നാൽ പെട്ടെന്നായിരുന്നു ചാർമി അഭിനയ രംഗത്ത് നിന്ന് മാറി നിന്നത്.

Also read; എന്റെ അമ്മയ്ക്ക് നിവീനാണ് മകൻ, ഞാൻ മരുമകളുമായി; തെലുങ്കും കന്നടയും അറിയില്ലെങ്കിലും അമ്മായിയമ്മ മരുമകൻ കോമ്പോ അടിപൊളിയാണെന്ന് ഭാവന

അഞ്ചാറ് വർഷത്തോളമാണ് ചാർമി ഫീൽഡിൽ നിന്ന് അപ്രത്യക്ഷമായത്. എന്തുകൊണ്ടാണ് കരിയറിൽ ഹിറ്റായി നിൽക്കുന്ന സമയത്ത് തന്നെ ഇടവേള എടുത്തതെന്ന് ചോദിച്ചാൽ അതിനും വ്യക്തമായ ഉത്തരമാണ് ചാർമി നൽകുന്നത്. എനിക്കും ചുളിവുകൾ ഉണ്ടാകും, ഞാനും ഒരു തടിച്ചിയായി മാറും. ഇതൊക്കെ സാധാരണമാണ്.

അതുപോലെ തന്നെയാണ് എന്റെ കരിയറിന്റെ ഉന്നതിയിൽ ഇരിക്കുമ്പോൾ അഭിനയത്തിൽ നിന്നും ഞാൻ മാറാൻ ആഗ്രഹിച്ചതെന്നാണ്’ ചാർമി പറയുന്നു. സാധാരണ സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിൽ നടിമാർ മുന്നിലാണ്. വയർ ചാടാനോ മുടി നരപ്പിക്കാനോ ഒന്നും ശ്രമിക്കാറില്ല. എല്ലായിപ്പോഴും മാനസികമായും ശാരീരികമായിട്ടും ചെറുപ്പമായി നിലനിർത്താനാണ് നടിമാർ ശ്രമിക്കാറുള്ളത്.

എന്നാൽ ചാർമി തനിക്ക് ഇഷ്ടമുള്ളത് പോലെ ജീവിക്കുകയാണ്. ആ സ്വതന്ത്ര്യം അവർ ആസ്വദിക്കുകയാണെന്നാണ് തോന്നുന്നത്. അതേ സമയം താൻ ജനിച്ചത് സിനിമകൾ നർമ്മിക്കാൻ വേണ്ടിയാണെന്നും അതല്ലാതെ മറ്റൊന്നിനും അല്ലെന്നും ചാർമി വ്യക്തമാക്കുന്നു. ഏറ്റവും പുതിയതായി ലീഗർ എന്ന സിനിമയുമായി പ്രേക്ഷകരിലേക്ക് വീണ്ടും എത്തുകയാണ് ചാർമി.

Also read; ആശാൻ എന്റെ ജീവിതത്തിലേക്ക് വരുന്നു; വധു ആരാണെന്നുള്ളത് സസ്പെൻസ്! വിവാഹിതനാവാൻ പോവുന്ന സന്തോഷം പങ്കുവെച്ച് റെയ്ജൻ രാജൻ! വൈറലാണ് ഈ വീഡിയോ

വിജയ് വേദരകൊണ്ട നായകനായി അഭിനയിക്കുന്ന ചിത്രം ഓഗസ്റ്റ് ഇരുപത്തിയഞ്ചിന് തിയറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിൽ അഭിനേത്രിയായിട്ടല്ല, നിർമാതാവ് ആയിട്ടാണ് താരം എത്തിയിരിക്കുന്നത്. കരൺ ജോഹർ, പൂരി ജഗന്നാഥ്, എന്നിങ്ങനെ നാലഞ്ച് പേരുടെ കൂടെയാണ് ചാർമിയും നിർമാണ പങ്കാളിയായിരിക്കുന്നത്. സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് പ്രൊമോഷൻ പരിപാടികളുടെ തിരക്കിലാണ് നടിയിപ്പോൾ.

Advertisement