ആശാൻ എന്റെ ജീവിതത്തിലേക്ക് വരുന്നു; വധു ആരാണെന്നുള്ളത് സസ്പെൻസ്! വിവാഹിതനാവാൻ പോവുന്ന സന്തോഷം പങ്കുവെച്ച് റെയ്ജൻ രാജൻ! വൈറലാണ് ഈ വീഡിയോ

125

സിനിമയിലും സീരിയലിലുകളിലൂടെയും ആരാധകർക്ക് പ്രിയപ്പെട്ട താരമാണ് റെയ്ജൻ രാജൻ. യൂട്യൂബ് ചാനലിലൂടെ ഇപ്പോൾ റെയ്ജൻ തന്റെ വിശേഷങ്ങൾ പങ്കുവെയ്്ക്കാൻ ആരംഭിക്കുകയാണ്. വിവാഹത്തിന് മുന്നോടിയായാണ് റെയ്ജൻ തന്റെ യൂട്യൂബ് ചാനൽ ആക്ടീവാക്കിയിരിക്കുന്നത്.

ആത്മസഖി, പ്രിയപ്പെട്ടവൾ തുടങ്ങിയ പരമ്പരകളിലൂടെയായി പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമാണ് റെയ്ജൻ രാജൻ. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ശ്രദ്ധ നേടിയ റെയ്ജന് നിരവധി മികച്ച അവസരങ്ങളാണ് മിനി സ്‌ക്രീനിൽ ലഭിച്ചത്. സീരിയലുകളിൽ മാത്രമല്ല ഇടയ്ക്ക് ബിഗ് സ്‌ക്രീനിലും റെയ്ജൻ പ്രത്യക്ഷപ്പെട്ടിരുന്നു.

Advertisements

ഈ കാലത്തെല്ലാം ആരാധികമാർ റെയ്ജനോട് പ്രണയത്തെക്കുറിച്ച് ചോദിച്ചിരുന്നു. മൂന്ന് പ്രണയം ചീറ്റിപ്പോയെന്നും നാലാമത്തേതിൽ നിൽക്കുകയാണ് താനെന്നും മുൻപൊരു അഭിമുഖത്തിൽ തന്നെ റെയ്ജൻ രാജൻ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ കല്യാണ ഒരുക്കങ്ങളിലാണ് നടൻ. കല്യാണ ഷോപ്പിംഗ് വീഡിയോയും യൂട്യൂബിലൂടെ പങ്കുവെച്ചിരിക്കുകയാണ്.

ALSO READ- വിവാഹം കഴിഞ്ഞിട്ട് 7 വർഷം, ജീവയോട് ഇത്രയ്ക്ക് പ്രണയം തോന്നാൻ കാരണം ഉണ്ട്; അപർണ തോമസിന്റെ വെളിപ്പെടുത്തൽ

മാച്ചിംഗ് കളർ കോമ്പിനേഷനിലുള്ള ഡ്രസാണ് റെയ്ജൻ എടുത്തത്. നേരത്തെ ആശാൻ എന്ന് പറഞ്ഞ് ഒരാളെ പരിചയപ്പെടുത്തിയിരുന്നില്ലേ, അയാൾ എന്റെ ജീവിതത്തിലേക്ക് വരാൻ പോവുകയാണ്. ഞങ്ങൾ വിവാഹിതരാവാൻ പോവുകയാണ്. അതിന്റെ ആദ്യ സ്റ്റെപ്പായി കോസറ്റിയൂംസ് സെറ്റാക്കുകയാണ് ഞാൻ-എന്നാണ് താരത്തിന്റെ വാക്കുകൾ.

അതേസമയം, റെയ്ജൻ പർച്ചേസിനിടയിൽ വധുവിനെ വിളിച്ച് അഭിപ്രായങ്ങളും ചോദിക്കുന്നുണ്ട്. സാരിക്ക് മാച്ചായ ഷർട്ട് എടുക്കാനായിരുന്നു നിർദേശം. വെഡ്ഡിംഗിന്റെയും റിസപ്ക്ഷന്റെയും വീഡിയോകളെല്ലാം ഞങ്ങൾ ചാനലിലൂടെ പങ്കുവെക്കും. എല്ലാവരും ഞങ്ങളെ അനുഗ്രഹിക്കണമെന്നും റെയ്ജന്റെ വധു പറയുന്നുണ്ട്.

ALSO READ-പുതിയ വിശേഷം പങ്കുവെച്ച് കൂടെവിടെയിലെ പ്രിയതാരം ചിലങ്ക, ആശംസയും സന്തോഷവും അറിയിച്ച് അഭിനന്ദനവുമായി ആരാധകരും

നേരത്തെ, എന്നാണ് വധുവിനെ പരിചയപ്പെടുത്തുന്നതെന്ന കമന്റുകൾ കണ്ടിരുന്നു. അധികം വൈകാതെ തന്നെ ഞാൻ വരും. ഒത്തിരി ലേറ്റാക്കാതെ തന്നെ ഞാൻ ആളെ പരിചയപ്പെടുത്തുമെന്ന് റെയ്ജനും വ്യക്തമാക്കിയിരുന്നു. കോസ്റ്റിയൂം കൂടാതെ ഷൂവും ബെൽറ്റുമെല്ലാം റെയ്ജൻ മേടിച്ചിരുന്നു. അവൾക്ക് ടോയ്സ് ഇഷ്ടമാണ്. സോഫ്റ്റ്ടോയ്സാണ് താൽപര്യം. ടെഡി ബെയറും ആനക്കുട്ടിയും ഡോഗ്സുമെല്ലാം ഇഷ്ടമാണ്.

കൂടാതെ, ഭയങ്കരമായൊരു ആനപ്രാന്തിയാണ്, ഏറ്റവും ഇഷ്ടം ആനകളെയാണ്. അതുകൊണ്ട് ഞാനൊരു ആനക്കുട്ടിയേയും മേടിച്ചുവെന്നും റെയ്ജൻ പറഞ്ഞിരുന്നു. ഇതിനിടയിൽ ആരാണ് വധുവെന്നായിരുന്നു വീഡിയോയുടെ താഴെ വന്ന ചോദ്യങ്ങൾ. വെഡ്ഡിങിന് ഹരിതയെ വിളിച്ചിരുന്നോ എന്നായിരുന്നു ഒരാൾ ചോദിച്ചത്. വിളിച്ചിട്ടുണ്ട് ഷൂട്ടിംഗ് തിരക്കിൽപ്പെട്ടില്ലെങ്കിൽ എല്ലാവരും എത്തുമെന്നാണ് കരുതുന്നതെന്നായിരുന്നു റെയ്ജൻ മറുപടി നൽകുന്നു.

Advertisement