എന്റെ അമ്മയ്ക്ക് നിവീനാണ് മകൻ, ഞാൻ മരുമകളുമായി; തെലുങ്കും കന്നടയും അറിയില്ലെങ്കിലും അമ്മായിയമ്മ മരുമകൻ കോമ്പോ അടിപൊളിയാണെന്ന് ഭാവന

732

നടി ഭാവന അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമാ ലോകത്ത് ശക്തമായ തിരിച്ചുവരവാണ് നടത്തുന്നത്. സിനിമയുടെ ഷൂട്ടിങ് പുരോഗമിച്ചുവരികയാണ്. ഇതിനിടെ കഴിഞ്ഞ ദിവസം താരം പാലായിൽ പുതുതായി ആരംഭിച്ച പുളിമൂട്ടിൽ സിൽക്‌സ് ഷോറൂമിന്റെ ഉദ്ഘാടനത്തിന് എത്തിയിരുന്നു. വർഷങ്ങളായി പുളിമൂട്ടിലിന്റെ ബ്രാൻഡ് അംബാസിഡറാണ് ഭാവന. ഏറെ നാളുകൾക്ക് ശേഷം ഭാവന എത്തിയ പൊതുപരിപാടി കൂടിയായിരുന്നു ഇത്.

താരത്തെ ഒരു നോക്ക് കാണുവാനായി നിരവധി ആരാധകരും തടിച്ചു കൂടിയിരുന്നു. ഇപ്പോൾ, തന്റെ ലൈഫ് സ്‌റ്റൈലിനെ കുറിച്ചും ഇഷ്ടങ്ങളെ കുറിച്ചും ഭർത്താവിനെക്കുറിച്ചും കുടുംബത്തെ കുറിച്ചുമൊക്കെ വെളിപ്പെടുത്തിയിരിക്കുകയാണ് നടി ഭാവന. ‘നവീനുമായി ഒതുക്കിത്തീർക്കേണ്ട വഴക്കുകൾ ഉണ്ടായിട്ടില്ല, എന്റെ അമ്മയ്ക്ക് നവീനാ മകൻ, ഞാൻ മരുമകളാ’; വീട്ടിലെ അമ്മായിയമ്മ മരുമകൻ കോമ്പോ വൻ കോമഡിയാ! ഭാവന പറയുന്നു.

Advertisements

Also read; ആശാൻ എന്റെ ജീവിതത്തിലേക്ക് വരുന്നു; വധു ആരാണെന്നുള്ളത് സസ്പെൻസ്! വിവാഹിതനാവാൻ പോവുന്ന സന്തോഷം പങ്കുവെച്ച് റെയ്ജൻ രാജൻ! വൈറലാണ് ഈ വീഡിയോ

ഭാവനയുടെ വിശേഷങ്ങൾ ഇങ്ങനെ;

സാരി എല്ലാ കളറുകളും തനിക്ക് ഇഷ്ടമാണ്. അങ്ങനെ പ്രത്യേകിച്ച് ഇഷ്ടമില്ല, നവീൻ തനിക്കായി സെലക്ട് ചെയ്യുക പിങ്ക്, ഗോൾഡൻ, ചുവപ്പ് നിറങ്ങളിലുള്ള ഏതെങ്കിലും സാരിയായിരിക്കും. തങ്ങൾക്കിടയിലെ വഴക്കുകൾ തീർക്കുന്നത് സാരിയോ ചുരിദാറോ ഒന്നും വാങ്ങിത്തന്നിട്ടല്ല. ഗിഫ്റ്റ് തന്ന് ഒതുക്കിത്തീർക്കേണ്ട രീതിയിൽ ഇതുവരെ വഴക്കുകളുണ്ടാക്കിയിട്ടില്ല, ചെറിയ ചെറിയ വഴക്കുകൾ മാത്രമേ നവീനുമായി ഉണ്ടാക്കിയിട്ടുള്ളൂ. എന്തെങ്കിലും വാങ്ങിത്തന്ന് പ്രശ്‌നം പരിഹരിക്കേണ്ട അവസ്ഥയുണ്ടായിട്ടില്ല. സാരി വളരെ കുറവാണ് ഉപയോഗിക്കുന്നത്. പൂജാ കാര്യങ്ങൾക്ക് വേണ്ടിയുള്ള കാര്യങ്ങൾക്കായാണ് സാരി ഉപയോഗിക്കാറുള്ളതെന്ന് ഭാവന പറയുന്നു.

ഒരു കൂട്ടുകാരിയ്ക്ക് തന്റെ ലിസ്റ്റിക്ക് കളക്ഷനിൽ നിന്ന് ഒരു ലിപ്സ്റ്റിക്ക് ഒരിക്കൽ ഗിഫ്റ്റായി കൊടുത്തു. എന്നാൽ പിന്നീട് ഒരിക്കൽ ഒരു ഫങ്ഷനിൽ വെച്ച് ആ കൂട്ടുകാരി തനിക്ക് ഗിഫ്റ്റ് കിട്ടിയ ലിപ്സ്റ്റിക്ക് ഷെയ്ഡ് ധരിച്ച് ഭാവനയുടെ മുന്നിലെത്തിയപ്പോൾ അത് ഭാവനയ്ക്ക് നന്നേ ഇഷ്ടപ്പെട്ടു.

താൻ സമ്മാനിച്ച ലിപ്സ്റ്റിക് ഷെയ്ഡാണ് എന്ന് അറിഞ്ഞതോടെ അത് തിരിച്ച് തരുമോ എന്ന് ഭാവന ചോദിച്ചത് ഒരിക്കൽ നടിയുടെ കൂട്ടുകാരി കൂടിയായ ശിൽപ ബാല തുറന്ന് പറഞ്ഞതോടെ അത് വൈറലായി മാറിയിരുന്നു. രസകരമായ ആ സംഭവത്തെ കുറിച്ചും ഭാവന തുറന്ന് പറഞ്ഞു. ലിപ്സ്റ്റിക്കിനോടുള്ള തന്റെ ഇഷ്ടത്തെ കുറിച്ചുള്ള കഥ പണ്ടെങ്ങോ എപ്പോഴോ സംഭവിച്ചതാണെന്നും അതിപ്പോ എന്നും നടക്കുന്നത് പോലെയാണ് എല്ലാവരും പറയുന്നതെന്നും ഭാവന പ്രതികരിക്കുന്നു.

ഈ കഥ പറഞ്ഞത് കേട്ടയുടനെ ഭാവനയുടെ പേഴ്‌സണൽ മേക്കപ്പ് മാൻ അടക്കം ചിരിക്കുകയായിരുന്നു. നൂറു നൂറ്റമ്പത് ലിപ്സ്റ്റിക് ഷെയ്ഡ്‌സുകൾ കൈയ്യിലുണ്ടാകും ഇരുന്നൂറ്റൻപതൊന്നും കാണില്ലെന്നും ഭാവന പറഞ്ഞു, ശിൽപ ബാല തന്റെ ബെസ്റ്റിയാണ്, രണ്ട് പേരും രണ്ട് രീതിയിൽ തിരക്കിലായത് കൊണ്ട് കാണാൻ ബുദ്ധിമുട്ടാണ്. മിക്കപ്പോഴും സംസാരിക്കാറുള്ളവരാണ്. മൃദുല അടുത്തായത് കൊണ്ട് നാട്ടിൽ വരുമ്പോ ഇടയ്ക്കിടയ്ക്ക് കാണാൻ സാധിക്കാറുണ്ടെന്നും ഭാവന കൂട്ടിച്ചേർത്തു.

സ്വന്തമായി സാരിയുടുക്കാൻ പഠിച്ചുവെന്നും അതിന് ആരുടെയും ഹെൽപ് വേണ്ടി വരാറില്ലെന്നു ഭാവന പറഞ്ഞു. ലിപ്സ്റ്റിക് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വാങ്ങുക കോസ്‌മെറ്റിക് ഐറ്റംസായിരിക്കുമെന്നും ഭാവന പറഞ്ഞു. കല്യാണത്തിന് ആന്റിഖ് ഗോൾഡ് വേണമെന്ന് പണ്ട് തൊട്ടേയുള്ള വലിയ ആഗ്രഹമായിരുന്നു. അങ്ങനെയാണ് വിവാഹത്തിന് ആന്റിഖ് ഗോൾഡ് വാങ്ങിയത്. കല്യാണ സാരിയൊക്കെ എല്ലാവരും ചേർന്നാണ് തെരഞ്ഞെടുത്തതെന്നും ഭാവന പറഞ്ഞു.

കന്നഡ അത്ര ഈസിയായൊന്നും ഞാൻ പറയില്ല. കുറച്ച് കഷ്ടപ്പെട്ടൊക്കെ തന്നെയേ പറയു. എന്നാലും കുഴപ്പമില്ല, എങ്കിലും വീട്ടിൽ കന്നഡ പറയേണ്ടി വരാറില്ലേ എന്ന ചോദ്യത്തോട് നവീന്റെ വീട്ടുകാർ കൂടുതലും തെലുങ്കാണ് പറയാറുള്ളതെന്നും ഭാവന പറയുന്നു. തെലുങ്കും ഇങ്ങനെ തട്ടീം മുട്ടീം ഒക്കെയാണ് പറയാറുള്ളതെന്നും ഭാവന പറയുന്നു. ഷൂട്ടിങ്ങിനൊക്കെ പോകുമ്പോൾ പഠിച്ചേ പറ്റുള്ളു. അങ്ങനെ നോക്കിയാൽ ഒരുവിധം അഞ്ച് ഭാഷകൾ അറിയാമെന്നും നടി കൂട്ടിച്ചേർത്തു. തെലുങ്ക്, തമിഴ്, കന്നഡ, ഇംഗ്ലീഷ്, മലയാളം ഭാഷകൾ അറിയാം. ഹിന്ദി തനിക്ക് അറിയില്ലെന്നും ഭാവന പറഞ്ഞു. ഹിന്ദി കേട്ടാൽ മനസിലാകും പക്ഷേ തിരിച്ച് മറുപടി പറയാറില്ല. തെലുങ്കും കന്നഡയുമൊക്കെ അത്ര ഫ്‌ലുവന്റല്ല, ഇപ്പോഴും അത് തനിക്ക് കുറച്ച് ബുദ്ധിമുട്ടാണെന്നും നടി കൂടിച്ചേർത്തു.

വഴക്കുകളുണ്ടാക്കുമ്പോൾ രണ്ട് പേരുടെയും ഭാഷ ഇപ്പോൾ അത്ര ബുദ്ധിമുട്ടാവുന്നില്ല, കുറച്ച് കുറച്ച് മനസിലാകുന്നുണ്ട് കേട്ടോ എന്ന് നവീൻ ഇപ്പോൾ പറയാറുണ്ട്. എന്നാലും ഇപ്പോഴും നവീന് മലയാളം ബുദ്ധിമുട്ടാണെന്നും ഭാവന പറയുന്നു. തെലുങ്ക് ഭാഷ സംസാരിക്കുമ്പോൾ ചില വാക്കുകളാണ് ചെറിയ ചില തമാശകളായി മാറാറുള്ളതെന്നും ലൊക്കേഷനിൽ കൂടെയുള്ളവർ അത് കേട്ട് ചിരിക്കുമെന്നും ഭാവന പറയുന്നു. തുടക്ക കാലത്തായിരുന്നു ആ കൺഫ്യൂഷൻ ഉണ്ടായതും അബദ്ധം പറ്റിയതുമൊക്കെ. ഇപ്പോൾ അതൊക്കെ തിരിച്ചറിയാനാകുന്നുണ്ടെന്നും ഭാവന കൂട്ടിച്ചേർത്തു.

Also read; വിവാഹം കഴിഞ്ഞിട്ട് 7 വർഷം, ജീവയോട് ഇത്രയ്ക്ക് പ്രണയം തോന്നാൻ കാരണം ഉണ്ട്; അപർണ തോമസിന്റെ വെളിപ്പെടുത്തൽ

തന്റെ അമ്മയ്ക്ക് തെലുങ്കോ കന്നഡയോ അറിയില്ല. അമ്മയും മരുമകനും തമ്മിലുള്ള സംഭാഷണങ്ങൾ വൻ കോമഡിയാണ്. നവീൻ തമിഴിലും അമ്മ മലയാളത്തിലുമാണ് സംസാരിക്കുക. അവർ കാര്യങ്ങൾ കറക്ടായി കമ്യൂണിക്കേറ്റ് ചെയ്യുകയും ചെയ്യും. അതെങ്ങനെയാണ് എന്ന് എനിക്ക് ഇപ്പോഴും മനസിലായിട്ടില്ലെന്നും ഭാവന പറയുന്നു. മരുമകനെ കുറിച്ച് അമ്മ എന്റെയടുത്ത് പറയാറുള്ളത് അത് മകനെന്നും ഞാൻ മരുമകളാണ് എന്നുമാണെന്നും താരം വെളിപ്പെടുത്തി.

അവധി ദിനങ്ങളിൽ ഓടിടി പ്ലാറ്റ്‌ഫോമുകളിൽ സിനിമകൾ കാണാറുണ്ട്, പകലുറക്കം ശീലമില്ല. ഇനി അഥവാ അത്ര ടയേർഡാണ് എങ്കിൽ മാത്രമേ അങ്ങനെ ഉറങ്ങാറുള്ളൂവെന്നും ഭാവന പറയുന്നു. രാവിലെ ഏഴരയ്ക്ക് എണീക്കുകയും രാത്രി പതിനൊന്നരയോടെ ഉറങ്ങുകയുമാണ് പതിവ്. ജങ്ക് ഫുഡാണ് കൂടുതൽ കഴിക്കാറുള്ളത്. അതുകൊണ്ട് വർക്കൌട്ട് ഉറപ്പായും ചെയ്യാറുണ്ട്. ഒടിടി പ്ലാറ്റ്‌ഫോമുകളിൽ ഭയങ്കരമായി അഡിക്ടാണ്. പണ്ട് പുസ്തകങ്ങൾ വായിക്കുകയും എഴുതാറുമൊക്കെയുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ കുറവാണെന്നും താരം കൂട്ടിച്ചേർത്തു.

Advertisement