ഉണ്ണിമുകുന്ദന്റെ സിനിമയിൽ വില്ലനായി പ്രേക്ഷകരുടെ സ്വന്തം റോബിൻ; വില്ലനായാലും റോബിൻ ഞങ്ങളുടെ ഹീറോ തന്നെ

159

ബിഗ് ബോസ് സീസൺ നാലിലൂടെ തിളങ്ങിയ താരമാണ് ഡോക്ടർ റോബിൻ. ഏറ്റവും കൂടുതൽ ജനപ്രിയ താരമാണ് റോബിൻ. ബിഗ് ബോസിൽ നിന്ന് പുറത്ത് പോയെങ്കിലും മറ്റാർക്കും ഇല്ലാത്ത ആരാധക സമ്പത്താണ് റോബിനുള്ളത്. മത്സരത്തിൽ വിജയകിരീടം നേടാൻ ഏറെ സാധ്യതയുള്ള മത്സരാർത്ഥിയായിരുന്നു റോബിൻ.

എന്നാൽ റോബിന് ബിഗ് ബോസിൽ നൂറ് ദിവസം തികയ്ക്കാൻ കഴിഞ്ഞിരുന്നില്ല. സഹമത്സരാർത്ഥിയെ കൈയ്യേറ്റം ചെയ്തതിന്റെ പേരിൽ എഴുപതാമത്തെ ദിവസമാണ് റോബിൻ ബിഗ് ബോസിൽ നിന്ന് ഇറങ്ങിയത്. ബിഗ് ബോസിൽ നിന്നും പുറത്ത് വന്നശേഷം റോബിന് കൈനിറയെ സിനിമകളും ലഭിച്ചിരുന്നു.

Advertisements

Also read; എന്റെ അമ്മയ്ക്ക് നിവീനാണ് മകൻ, ഞാൻ മരുമകളുമായി; തെലുങ്കും കന്നടയും അറിയില്ലെങ്കിലും അമ്മായിയമ്മ മരുമകൻ കോമ്പോ അടിപൊളിയാണെന്ന് ഭാവന

റോബിൻ കേന്ദ്രകഥാപാത്രമാകുന്ന സിനിമയുടെ പ്രഖ്യാപനം മോഹൻലാൽ തന്റെ ഓഫീഷ്യൽ ഫേസ്ബുക്ക് പേജ് വഴിയാണ് നടത്തിയത്. പ്രമുഖ നിർമാതാവ് സന്തോഷ് ടി കുരുവിളയുടെ പതിനാലാമത്തെ പ്രോജക്ടിലാണ് റോബിൻ നായകനായി എത്തുന്നത്. കഴിഞ്ഞ ദിവസം കോഴിക്കോട് വച്ച് നടത്തിയ പരിപാടിയിലൂടെ റോബിന്റെ വരാൻ പോവുന്ന സിനിമകളെ പറ്റിയുള്ള പുതിയ വിശേഷങ്ങൾ പുറത്തു വന്നു.

കൂടാതെ ഉണ്ണി മുകുന്ദനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ബ്രൂസ്ലി എന്ന മാസ്സ് ആക്ഷൻ ചിത്രത്തിന്റെ പ്രഖ്യാപനവും നടന്നു. ഗോകുലം മൂവീസിന്റെ ബാനറിൽ ഇറങ്ങുന്ന ചിത്രത്തിൽ റോബിനും ഒരു കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ‘ബ്രൂസ്ലി’ എന്ന ചിത്രം സംവിധാനം ചെയ്യുന്നത് മലയാള സിനിമയിലെ എക്കാലത്തേയും മെഗാഹിറ്റ് കൂട്ടുകെട്ടായ വൈശാഖും -ഉദയ് കൃഷ്ണയുമാണ്.

‘പുലിമുരുകൻ’, ‘മധുരരാജ’ എന്നീ ചിത്രങ്ങൾക്ക് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഉദയകൃഷ്ണയുടേതാണ്. ചിത്രത്തിൽ ബ്രൂസ്ലിയായി എത്തുന്നത് ഉണ്ണി മുകുന്ദനാണ്. സിനിമയിൽ വില്ലനായാണ് റോബിൻ എത്തുന്നതെന്നാണ് ലഭിക്കുന്ന വിവരം. വില്ലനായി എത്തിയാലും റോബിൻ തങ്ങളുടെ ഹീറോയെന്നാണ് ആരാധകർ പറയുന്നത്.

റോബിന്റെ സിനിമയിലേയ്ക്കുള്ള വരവ് ആഘോഷമാക്കിയിരിക്കുകയാണ് ആരാധകർ. കോഴിക്കോട് നടന്ന ചടങ്ങിൽ ഗോകുലം മൂവീസ് ഉടമ ഗോകുലം ഗോപാലനാണ് സിനിമയുടെ ടൈറ്റിൽ ലോഞ്ച് നടത്തിയത്. ലോകമെമ്പാടും ആരാധകരുള്ള സൂപ്പർ ഹീറോ ബ്രൂസ് ലിയുടെ ആക്ഷൻ രംഗങ്ങളോട് കിടപിടിക്കും വിധത്തിലുള്ള ഒരു സമ്പൂർണ്ണ ആക്ഷൻ ചിത്രമായിരിക്കും ഇതെന്ന് തിരക്കഥാകൃത്ത് ഉദയ് കൃഷ്ണ പറയുന്നു.

Also read; കരിയറിന്റെ ഉന്നതിയിൽ നിൽക്കുമ്പോൾ ഇടവേള; പൊടുന്നനെ അപ്രത്യക്ഷമായത് ഇക്കാരണങ്ങൾ കൊണ്ട്, വെളിപ്പെടുത്തലുമായി ചാർമി കൗർ

ഇന്ത്യൻ സിനിമയിലെ വൻകിട ചിത്രങ്ങൾക്ക് സംഘട്ടനമൊരുക്കി പ്രശസ്തി നേടിയ രാം ലഷ്മണന്മാരാണ് ഈ ചിത്രത്തിന്റെ സംഘട്ടനവും കൈകാര്യം ചെയ്യുന്നത്. ‘എവരി ആക്ഷൻ ഹാസ് കോൺസിക്വുവൻസ്’ എന്ന ടാഗ് ലൈനോടെയാണ് ഈ ചിത്രം എത്തുന്നത്. പന്ത്രണ്ടു വർഷങ്ങൾക്കു ശേഷമാണ് ഉണ്ണി മുകുന്ദനെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യുന്നതെന്ന് വൈശാഖ് പറഞ്ഞു.

Advertisement