തെന്നിന്ത്യൻ സൂപ്പർ താരം തൃഷ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നു; താരം തിരഞ്ഞെടുത്ത പാർട്ടി ഏതാണ് എന്ന് അറിഞ്ഞ് അമ്പരന്ന് ആരാധകർ

121

വർഷങ്ങളായി തെന്നിന്ത്യൻ സിനിമയിൽ തിളങ്ങി നിൽക്കുന്ന താരസുന്ദരിയാണ് നടി തൃഷ കൃഷ്ണൻ. ഏതാണ്ട് 20 വർഷത്തോളമായി സിനിമയിൽ നിറഞ്ഞു നിൽക്കുന്ന തൃഷ തെന്നിന്ത്യയുടെ ഏറ്റവും പ്രിയപ്പെട്ട നടിയാണ്. തമിഴിലേയും തെലുങ്കിലേയും ഒട്ടുമിക്ക സൂപ്പർ താരങ്ങൾക്കും നായികയായി അഭിനയിച്ചിട്ടുള്ള തൃഷ മലയാളത്തിലും ശ്രദ്ധ നേടിയിരുന്നു.

മലയാള സിനിമ പ്രേമികൾക്കും തൃഷ സുപരിചിതയാണ്. നിവിൻ പോളി നായകനായി എത്തിയ ഹേയ് ജൂഡ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലുമെത്തി. മലയാളത്തിന്റെ താരരാജവ് മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന റാം എന്ന സിനിമയിലും തൃഷ ഒരു ശ്രദ്ധേയമായ വേഷം ചെയ്യുന്നുണ്ടായിരുന്നു. ഈ ചിത്രം പിന്നീട് കോവിഡ് പ്രതിസന്ധി മൂലം ചിത്രീകരണം നിർത്തി വെച്ചിരുന്നു. പിന്നീട് ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൽ കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്.

Advertisements

അതേ സമയം അഭിനയ ജീവിതം ആരംഭിച്ച് ഏറെ കാലമായെങ്കിലും വിവാഹിതയാകാതെ തുടരുകയാണ് നടി. തൃഷയുടെ വിവാഹവാർത്ത പലപ്പോഴും പ്രചരിച്ചിരുന്നു. നടൻ ചിമ്പു, ബാഹുബലി താരം റാണ ദഗ്ഗുപതി തുടങ്ങിയ താരങ്ങളുമായി തൃഷയുടെ പ്രണയം പലപ്പോഴും വാർത്തകളിൽ നിറഞ്ഞിരുന്നു.നടൻ റാണാ ദഗ്ഗുപതിയുമായി നടി പ്രണയത്തിലാവുകയും പിന്നീട് ആ പ്രണയ ബന്ധം അവസാനിക്കുകയും ചെയ്തിരുന്നു. സ്വകാര്യ ജീവിതത്തിൽ നഷ്ടങ്ങൾ സംഭവിക്കുമ്പോഴും കരിയറിൽ നേട്ടങ്ങളുണ്ടാക്കുകയാണ് താരം.

ALSO READ- ആ കാര്യം അറിഞ്ഞാൽ ഇപ്പോൾ എല്ലാവരും ഞെട്ടും! കാന്താരിയുടെ കലിപ്പനായിരുന്നു ഞാൻ, ഏറ്റവും കൂടുതൽ എന്റെ കലിപ്പിന് ഇരയായത് ലിഡിയ ആയിരുന്നെന്ന് തുറന്ന് പറഞ്ഞ് ടൊവിനോ തോമസ്

മണിരത്‌നത്തിന്റെ സംവിധാനത്തിൽ എത്തുന്ന പൊന്നിയിൻ സെൽവൻ ആണ് താരത്തിന്റെതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. പൊന്നിയിൻ സെൽവൻ രണ്ട് ഭാഗങ്ങളായിട്ടാണ് എത്തുന്നത്. ഇതിഹാസ തമിഴ് സാഹിത്യകാരൻ കൽക്കിയുടെ വിഖ്യാത നോവൽ പൊന്നിയിൻ സെൽവനെ അടിസ്ഥാനമാക്കിയാണ് മണിരത്‌നം സിനിമ ഒരുക്കുന്നത്.

രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം സെപ്റ്റംബർ 30ന് തിയറ്ററുകളിൽ എത്തും. വിക്രം, ഐശ്വര്യ റായ്, ജയം രവി, കാർത്തി, റഹ്‌മാൻ, പ്രഭു, ശരത് കുമാർ, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി തൃഷയ്ക്ക് പുറമെ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

ALSO READ- കൊടുത്താൽ വാങ്ങിക്കും; പ്രതിഫലം പോലും കൃത്യമായി വാങ്ങാറില്ല; സോമേട്ടൻ സുകുമാരനെ പോലെ ആയിരുന്നില്ല; അതായിരുന്നു സോമന്റെ പ്രകൃതം; കുഞ്ചൻ പറയുന്നതിങ്ങനെ

സിനിമ സെപ്റ്റംബർ 30ന് തിയറ്ററുകളിൽ എത്തും. ഇതിനിടയിൽ താരത്തിനെ കുറിച്ചുള്ള ഒരു വാർത്ത സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. തൃഷ കൃഷ്ണൻ രാഷ്ട്രീയ പ്രവേശിക്കുന്നു എന്നാണ് ആ വാർത്ത. കോൺഗ്രസ് പാർട്ടിയിലായിരിക്കും തൃഷ ചേരുക എന്നാണ് റിപ്പോർട്ട്. തമിഴ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

എന്നാൽ, താരം ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല. എന്തായാലും ആരാധകർക്കിടയിൽ ഈ വാർത്ത ശ്രദ്ധ നേടുകയാണ്.

Advertisement