കൊടുത്താൽ വാങ്ങിക്കും; പ്രതിഫലം പോലും കൃത്യമായി വാങ്ങാറില്ല; സോമേട്ടൻ സുകുമാരനെ പോലെ ആയിരുന്നില്ല; അതായിരുന്നു സോമന്റെ പ്രകൃതം; കുഞ്ചൻ പറയുന്നതിങ്ങനെ

51

മലയാള സിനിമയിലെ സൂപ്പർ താരങ്ങളായിരുന്നു ഒരുകാലത്ത് സോമനും സുകുമാരനും. ഇരുതാരങ്ങളും സ്‌ക്രീനിൽ നിറഞ്ഞിനിന്നിരുന്ന കാലത്തെ കുറിച്ച് നടൻ കുഞ്ചനിപ്പോൾ നടത്തിയ പരാമർശമാണ് ചർച്ചയാകുന്നത്. സോമനെ കുറിച്ച് അദ്ദേത്തിന്റെ ചില സുഹൃത്തുക്കൾ പറഞ്ഞ കാര്യങ്ങളും നേരത്തെ ശ്രദ്ധ നേടിയിരുന്നു.

പ്രത്യേക സ്വഭാവമുള്ള വ്യക്തിയായിരുന്നു സോമൻ എന്നാണ് സുഹൃത്തുക്കൾ പറയുന്നത്. അദ്ദേഹത്തിന് വളരെ പെട്ടന്ന് ദേഷ്യം വരികെയും അത് അതിനേക്കാൾ പെട്ടെന്ന് തീരുകയും ചെയ്യും. ചില സമയത്ത് ദേഷ്യം വന്നാൽ അദ്ദേഹം തന്റെ തലയിൽ ഇരിക്കുന്ന വിഗ് ഊരി എടുത്ത് എറിയുക പോലും ചെയ്യുമെന്നാണ് സുഹൃത്തുക്കളുടെ വാക്കുകൾ. അദ്ദേഹം നായകനാകുന്ന എല്ലാ സിനിമകളിലെയും സ്ഥിരം സംഭവമായിരുന്നു ഇത്. പിന്നീട് അദ്ദേഹം തന്നെ പോയി വിഗ് എടുത്ത് തലയിൽ വെയ്ക്കുകയും ചെയ്യുന്നതാണ് ശീലം.

Advertisements

അതിനു ശേഷം താൻ ആരോടാണോ ദേഷ്യപ്പെട്ടത് ആ പാവം അവരെ അടുത്ത് വിളിച്ച്. സാരമില്ലടാ, പോട്ടെ. നീ ക്ഷമിക്ക്.. ദേഷ്യം വന്നപ്പോൾ പറഞ്ഞതല്ലേ എന്ന് പറഞ്ഞ് 500 രൂപ കൊടുക്കുകയും ചെയ്യുമായിരുന്നു. എന്നാൽ ചിലർ ഇത് മുതലെടുക്കുകയും ചെയ്യും. ഈ ഈ 500 രൂപ കിട്ടാൻ വേണ്ടി തന്നെ ദേഷ്യം പിടിപ്പിക്കും. അവരെ നല്ല രീതിയിൽ തന്നെ അദ്ദേഹം കൈകാര്യം ചെയ്യുമായിരുന്നു എന്നും അദ്ദേഹത്തിന്റെ സഹപ്രവർത്തകർ പറഞ്ഞിരുന്നു.

ALSO READ- ദുർഗ കൃഷ്ണ എന്ന് ഗൂഗിളിൽ സെർച്ച് ചെയ്താൽ ബെഡ്റൂം സീൻ സജഷൻ, നിങ്ങളുടെ ഭാര്യയാണ് അങ്ങനെ ചെയ്തത് എങ്കിലോ: തുറന്നടിച്ച് ദുർഗ കൃഷ്ണ

സുകുമാരൻ എല്ലാ കാര്യങ്ങളിലും വളരെ കൃത്യനിഷ്ഠ ഉള്ള ആളായിരുന്നു. എന്നാണ് കുഞ്ചൻ പറയുന്നത്. അതുപോലെ തന്നെ സുകുമാരൻ പണം സമ്പാദിക്കണമെന്ന ചിന്തയുള്ള മനുഷ്യനായിരുന്നു. ചെയ്യുന്ന ജോലിയുടെ പണം വളരെ കൃത്യമായി വാങ്ങിയിരുന്നു. ആ കാര്യത്തിൽ ഒരു വിട്ടു വീഴ്ചയും ചെയ്തിരുന്നില്ല. ഒരു പൈസ വെറുതെ കളയില്ല. അദ്ദേഹം എല്ലാം സമ്പാദിക്കാൻ ശ്രമിച്ചിരുന്നു.

പക്ഷെ സോമേട്ടൻ നേരെ തിരിച്ചായിരുന്നു. ചെയ്യുന്ന സിനിമകളുടെ പ്രതിഫലം ഒന്നും കൃത്യമായി വാങ്ങിയിരുന്നില്ല. അഭിനയിച്ച ശേഷം ആരെങ്കിലും പ്രതിഫലം തരുന്നെങ്കിൽ മാത്രം അത് വാങ്ങിക്കും, പക്ഷെ അദ്ദേഹം അദ്ദേഹത്തിന്റെ ശരീരത്തെ കുറച്ചു കൂടി സംരക്ഷിച്ചിരുന്നുവെങ്കിൽ കുറച്ചു നാൾകൂടി ജീവിക്കേണ്ട വ്യക്തിയായിരുന്നു. അവസാന നിമിഷം വെന്റിലെറ്ററിൽ കിടന്നു എന്നെയാണ് അദ്ദേഹം വിളിക്കുന്നത്, ‘കുഞ്ചൂസേ’ എന്ന ആ വിളി ഇപ്പോഴും എന്റെ കാതിലുണ്ട്-എന്നാണ് കുഞ്ചൻ പറയുന്നു.

ALSO READ- താര കുടുംബത്തിലേക്ക് ഒരു പുതിയ അതിഥി കൂടി എത്തുന്നു; ആരാധകരോട് സന്തോഷ വാർത്ത പങ്കുവെച്ചു ഫഹദും നസ്രിയയും, ആശംസിച്ച് ആരാധകർ

ലേലം ആയിരുന്നു അദ്ദേഹത്തിന്റെ അവസാന ചിത്രം. അദ്ദേഹത്തിന്റെ അവസാന നാളുകളിൽ ഞാനും ഒപ്പമുണ്ടായിരുന്നുൃ. ലേലത്തിന്റെ ചിത്രീകരണ സമയത്ത് തന്നെ സോമേട്ടന്റെ കാലുകളിൽ നീര് കണ്ടു തുടങ്ങിയിരുന്നു, പിന്നീട് അദ്ദേഹത്തിന് സോറിയാസ് എന്ന അസുഖം പിടിപെട്ടു.

ആ രോഗം പിടിപെട്ടതുകൊണ്ടുതന്നെ സോമേട്ടന്റെ രൂപമൊക്കെ മാറി അവസാന നാളുകളിൽ ഏറെ വല്ലാതെ ആയിരുന്നു എന്നും നല്ല സ്‌നേഹമുള്ള മനുഷ്യൻ ആയിരുന്നു സോമൻ എന്നും കുഞ്ചൻ ഓർക്കുന്നു.

Advertisement