ഗാംഗുലിയുടെ ഫോം മോശമായി, ആരാധകർ അധിക്ഷേപിച്ചു, ഗാഗുലിയുമായുള്ള പ്രണയം നഗ്മ അവസാനിപ്പിച്ചതിന്റെ കാരണങ്ങൾ

211

ബോളിവുഡിലൂടെ എത്തി പിന്നീട് മലയാളം അടക്കമുള്ള തെന്നിന്ത്യൻ സിനിമകളിൽ നിറഞ്ഞു നിന്നിരുന്ന താര സുന്ദരിയാണ് നഗ്മ. നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ നായികയായി എത്തിയിട്ടുള്ള സിനിമകൾ എല്ലാം തകർപ്പൻ വിജയം നേടിയവയും ആയിരുന്നു.

ബോളിവുഡിലേയും തെന്നിനന്ത്യയിലേയും ഒട്ടുമിക്ക സൂപ്പർതാരങ്ങൾക്ക് ഒപ്പവും നഗ്മ വേഷമിട്ടിട്ടുണ്ട്. അതേ സമയം ഒരുകാലത്ത് ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു നിന്നിരുന്ന താര് കൂടി ആയിരുന്നു നഗ്മ. ബംഗാൾ കടുവ എന്നറിയപ്പെടുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയും നഗ്മയും തമ്മിലുള്ള പ്രണയം ആയിരുന്നു ഗോസിപ്പ് കോളങ്ങൾ ആഘോഷമാക്കി മാറ്റിയിരുന്നത്.

Advertisements

ഇന്ത്യൻ ക്രിക്കറ്റ് കണ്ട എക്കാലത്തേയും മികച്ച നായകന്മാരിൽ ഒരാളും നിലവിൽ ബിസിസിഐ പ്രസിഡന്റുമാണ് സൗരവ് ഗാംഗുലി. 2000 ൽ ആയിരുന്നു ഇരുവരും തമ്മിലുള്ള പ്രണയ വാർത്തകൾ പ്രചരിക്കുന്നത്. അതേ സമയം ക്രിക്കറ്റ് താരങ്ങളും നടിമാരും തമ്മിലുള്ള പ്രണയം എക്കാലത്തും സർവ്വ സാധാരണമായിരുന്നു.

Also Read
ചുരിദാറിട്ട് കാണണമെന്ന് പറഞ്ഞ് തുടങ്ങിയ സ്‌നേഹം; കൂടെ നടന്ന് ചതിച്ച് സുഹൃത്തുക്കള്‍; തിരിഞ്ഞ് നോക്കാതെ ചാനലിന്റെ ക്രൂ രത; ഭര്‍ത്താവിനൊപ്പം എല്ലാം തരണം ചെയ്തത് പറഞ്ഞ് സിനി

അക്കൂട്ടത്തിൽ ഒന്ന് ആയിരുന്നു ഗാംഗുലി നഗ്മ പ്രണയവും. ഗാംഗുലിയും ആയുള്ള ബന്ധം ശരിവെയ്ക്കുന്ന രീതിയിൽ ഒരു അഭിമുഖത്തിൽ നഗ്മ പ്രതികരിച്ചിട്ടുമുണ്ട്. പ്രണയ വാർത്തകൾ താൻ ഒരിക്കലും നിരസിച്ചിരുന്നില്ല എന്നായിരുന്നു നഗ്മയുടെ പ്രതികരണം.

ഗാംഗുലിയും ആയുള്ള ബന്ധം നിഷേധിക്കുന്നില്ലെന്നും ഗാംഗുലിയുടെ കരിയറിനെ ബാധിക്കുമെന്ന ഘട്ടത്തിലാണ് ബന്ധം പിരിഞ്ഞതെന്നും നഗ്മ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ഒരാൾ എന്തൊക്കെ പറഞ്ഞാലും ആരും ഒന്നും നിരസിച്ചിട്ടില്ല. രണ്ടു പേരുടേയും ജീവിതത്തിൽ മറ്റൊരാളുടെ സാന്നിധ്യത്തെ നിഷേധിക്കാത്തിടത്തോളം കാലം ആർക്കും എന്തും പറയാം എന്നായിരുന്നു നഗ്മ പറഞ്ഞത്.

ഇരുവരും പ്രണയത്തിൽ ആയിരുന്ന സമയത്ത് ഗാംഗുലി കരിയറിൽ മോശം അവസ്ഥയിലൂടെ ആണ് കടന്നു പോയിരുന്നത്.
1999 ലെ ലോകകപ്പിന് ഇടെയായിരുന്നു നഗ്മയും സൗരവ് ഗാംഗുലിയും കണ്ടുമുട്ടുന്നത്. ഇരുവരും പിന്നീട് പലപ്പോഴായി ഒരുമിച്ച് കാണപ്പെട്ടതോടെയാണ് പ്രണയ വാർത്തകൾ സജീവമായി മാറിയത്.

ഇരുവർക്കുമിടയിലെ വളരുന്ന സൗഹൃദം ഗാംഗുലിയുടെ വിവാഹ ജീവിതത്തെ തന്നെ അലട്ടിയിരുന്നു എന്നായിരുന്നു റിപ്പോർട്ടുകൾ. അതേ സമയം അധികം വൈകാതെ തന്നെ പ്രണയ വാർത്തകൾ അവസാനിക്കുക ഈയിരുന്നു. തങ്ങളുടെ ബ്രേക്കപ്പ് വാർത്തകളോടും നഗ്മ പ്രതികരിച്ചിരുന്നു.

കരിയർ ആയിരുന്നു അവിടെ ഞാണിന്മേൽ ഉണ്ടായിരുന്നത്. മറ്റ് ചില കാര്യങ്ങളും. പിരിയുക തന്നെ ചെയ്യണമായിരുന്നു.
ഈഗോയിൽ മുറുകെ പിടിച്ച് ഒരുമിച്ച് തന്നെ നിൽക്കണമെന്ന് നിർബന്ധം പിടിക്കാതെ പിരിയുന്നതായിരുന്നു നല്ലത് എന്നാണ് നഗ്മ പറഞ്ഞത്.

Also Read
പണത്തേക്കാളും പ്രശസ്തിയെക്കാളും വലുത് റിലേഷന്‍ഷിപ്പാണ്; അതിന്റെ വിധി അന്നേ തീരുമാനമായി; ഇപ്പോഴും പലരും ചോദിക്കുന്നുണ്ട് എന്ന് ബാല

ക്രിക്കറ്റ് മൈതാനത്തെ സൗരവ്വ് ഗാംഗുലിയുടെ മോശം പ്രകടനത്തിന് നഗ്മയെ ആരാധകർ അധിക്ഷേപിക്കുന്നതും ഒരിടയ്ക്ക് പതിവായിരുന്നു. വല്ലാതെ ആകുമ്പോൾ രണ്ടു പേരുടേയും താൽപര്യങ്ങളെ അത് ബാധിക്കും. പിന്നെ പതിയെ, മറ്റൊരാളുടെ ജീവിതത്തിൽ സന്തോഷമാണ് കൊണ്ടു വരേണ്ടതെങ്കിലും നിങ്ങൾ കൊണ്ട് വരിക ദുരിതമായിരിക്കും.

പിന്നെ നല്ലത് പിരിയുകയും മുന്നോട്ട് പോവുകയുമാണ് എന്നും നഗ്മ പറഞ്ഞു. ഗാംഗുലി പിന്നീട് തന്റെ ബാല്യകാല സുഹൃത്തു കൂടിയായ ഡോണയെ വിവാഹം ചെയ്തു. 1997 ഫെബ്രുവരി 21ന് ആയിരുന്നു ഇരുവരുടേയും വിവാഹം. ഇരുവർക്കും സന എന്നു പേരുള്ള ഒരു മകളുണ്ട്.

അതേ സമയം നഗ്മ ഇപ്പോഴും വിവാഹം കഴിച്ചിട്ടില്ല. സിനിമകൾ കുറഞ്ഞപ്പോൾ രാഷ്ട്രീയത്തിൽ ഇറങ്ങിയ നഗ്മ കോൺഗ്രസിൽ ചേർന്ന് പ്രവർത്തിക്കുക ആയിരുന്നു.

Advertisement