പണത്തേക്കാളും പ്രശസ്തിയെക്കാളും വലുത് റിലേഷന്‍ഷിപ്പാണ്; അതിന്റെ വിധി അന്നേ തീരുമാനമായി; ഇപ്പോഴും പലരും ചോദിക്കുന്നുണ്ട് എന്ന് ബാല

68

നടന്‍ ബാലയെക്കുറിച്ച് രമേശ് പിഷാരടിയും ടിനി ടോമും പറഞ്ഞ കാര്യങ്ങളാണ് അടുത്തിടെ ഏറെ വൈറലായത്. ഹിറ്റ് ലിസ്റ്റ് എന്ന ചിത്രത്തിലേയ്ക്ക് തന്നെ അഭിനയിക്കാന്‍ ക്ഷണിച്ചതും അന്നുണ്ടായ രസകരമായ ഓര്‍മകളുമാണ് രണ്ടുപേരും ആരാധകരോട് വെളിപ്പെടുത്തിയത്. ബാലയെ അനുകരിക്കുന്ന ടിനിയുടെ ഡയലോഗ് ട്രോളുകളിലും നിറഞ്ഞിരുന്നു.

ഇപ്പോഴിതാ ഇതില്‍ പ്രതികരണവുമായി രോഷം പ്രകടിപ്പിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടന്‍ ബാല. സംഭവത്തില്‍ താന്‍ അത്ര സന്തോഷവാനല്ലെന്നാണ് ബാല പറയുന്നത്. നേരില്‍ കണ്ടാല്‍ ടിനി ടോമിനെ കൊല്ലാനുള്ള ദേഷ്യമുണ്ടെന്നും ബാല രോഷത്തോടെ പറഞ്ഞു. കൂടാതെ ഏറ്റവും കൂടുതല്‍ ദേഷ്യം തോന്നിയത് രമേശ് പിഷാരടിയോടാണെന്നും ബാല വെളിപ്പെടുത്തി.

Advertisements

”എനിക്ക് അത്ര സന്തോഷമൊന്നുമില്ല. ശരിക്കും നിങ്ങളെ നേരിട്ട് കണ്ടാല്‍ കൊല്ലാനുള്ള ദേഷ്യമുണ്ട്. എയര്‍പോര്‍ട്ട് മുതല്‍ എല്ലായിടത്തും ആളുകള്‍ ലൈം ടീയെ കുറിച്ചാണ് ആളുകള്‍ സംസാരിക്കുന്നത്. കത്തി എടുത്ത് കുത്തിയിട്ട് ടിനി ഇപ്പോള്‍ ട്രീറ്റ്‌മെന്റ് ചെയ്യുകയാണ്. ടിനി എന്നെ വിളിച്ചപ്പോള്‍ ഞാന്‍ ഭയങ്കര ദേഷ്യത്തിലായിരുന്നു. ടിനിയേക്കാള്‍ രമേശ് പിഷാരടിയോടാണ് ദേഷ്യം. എനിക്ക് അറിയാം കോമഡിക്ക് വേണ്ടി നിങ്ങള്‍ കള്ളത്തരം പറയുകയാണെന്ന്. അപ്പോള്‍ പിഷാരടി സത്യമെന്ന പോലെ റിയാക്ഷന്‍ കൊടുക്കുന്നുണ്ട്. ആരെ ആദ്യം കൊല്ലണം എന്ന സംശയമുണ്ട്. ടിനി പറഞ്ഞത് ഒട്ടും ഇഷ്ടമായില്ല. ഏറ്റവും കൂടുതല്‍ ആളുകള്‍ എന്നെയാണ് സൈബര്‍ ആക്രമണം നടത്തുന്നത്.’- വലിയ രീതിയില്‍ ട്രോള്‍ ചെയ്യപ്പട്ടതോടെ ബാല അന്ന് ആദ്യമായി പ്രതികരിച്ചത് രൂക്ഷമായിട്ട് ആയിരുന്നു.

ALSO READ- പൈസയുണ്ടാക്കാന്‍ എന്ത് തെണ്ടിത്തരവും കാണിക്കുമോ? ഭാര്യ ഉപേക്ഷിച്ചു; അമ്മ വിളിച്ചു കരഞ്ഞു; എല്ലാവരോടും മാപ്പ് പറഞ്ഞ് മനോജ്

എന്നാല്‍, പിന്നീട് താരവും ട്രോളുകള്‍ ആസ്വദിക്കുകയും സിനിമയെ കുറിച്ചുള്ള സന്തോഷകരമായ ഓര്‍മ്മകള്‍ പങ്കുവെയ്ക്കുകയുമാണ്. ബിഹൈന്‍വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ബാല സിനിമയെ കുറിച്ച് പറയുന്നത്. താന്‍ ടിനി ടോം-രമേഷ് പിഷാരടി വീഡിയോ ഞാന്‍ കണ്ടിരുന്നു. വൈറലായ ശേഷം ടിനി എന്നെ വിളിച്ച് എന്താണ് അഭിപ്രായമെന്ന് ചോദിച്ചിരുന്നു. എനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ലെന്നാണ് മറുപടി കൊടുത്തത്.’

‘നേരിട്ട് ഒന്ന് കാണണമെന്ന് പറഞ്ഞ് ഞാന്‍ ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു. പിന്നീട് വിഷമമായെങ്കില്‍ സോറി പറയാമെന്നും ടിനി പറഞ്ഞിരുന്നു. പിന്നെ ഞാന്‍ അതൊരു തമാശയായി എടുത്തു. പൃഥ്വിരാജ് അടക്കം ഹിറ്റ്‌ലിസ്റ്റ് സിനിമയെ കുറിച്ച് സംസാരിച്ചിരുന്നു അടുത്തിടെ. അദ്ദേഹം എന്നെ സപ്പോര്‍ട്ട് ചെയ്തിരുന്നു. പൃഥ്വിരാജിനെ ആ സിനിമയിലേക്ക് ഞാന്‍ വിളിച്ചിരുന്നതാണെന്നും ബാല വിശദീകരിച്ചു.

ALSO READ-സംവിധായകരെ ബോധ്യപ്പെടുത്താന്‍ ബുദ്ധിമുട്ടി; അര്‍ഹതപ്പെട്ടവളാണ് എന്ന് തെളിയിക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടി വന്നു; സീതാ രാമം വിജയത്തില്‍ മൃണാള്‍ താക്കൂര്‍

‘പൃഥ്വി അന്ന് വളരെ സീരിയസ് ആയിരുന്നു. സുപ്രിയയാണ് പൃഥ്വിക്ക് വേണ്ടി മെസേജ് ചെയ്തത്. അന്ന് വേറെ സംസ്ഥാനത്തായിരുന്നു പൃഥ്വി. അത് കഴിഞ്ഞ് നേരിട്ട് ഹിറ്റ് ലിസ്റ്റിന്റെ സെറ്റില്‍ വരാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. കൂടാതെ, അനൂപ് മേനോനെയും പോയി കണ്ടിരുന്നു.’- എന്നും ബാല പറയുന്നു.

താന്‍ ട്രോള്‍സ് എഞ്ചോയ് ചെയ്യാറുണ്ട്. അന്ന് പറഞ്ഞ ഡയലോഗുകളൊക്കെ വെച്ച് അടുത്തിടെ ഒരു റീമിക്‌സ് ഇറങ്ങിയിരുന്നു. ഞാന്‍ അത് കണ്ട് വളരെ എഞ്ചോയ് ചെയ്തതു. ഞാനിപ്പോള്‍ ടിനിയുടേയും രമേഷിന്റേയും ശബ്ദം പഠിച്ചുകൊണ്ടിരിക്കുകയാണ് അവരെ അനുകരിക്കാന്‍ വേണ്ടിയെന്നും ബാല പ്രതികരിച്ചു.

ALSO READ-എന്റെ സുഹൃത്തുമായി പ്രണയത്തിലായിരുന്നിട്ടും അയാള്‍ തനിക്ക് പ്രതീക്ഷ തന്നു; തെളിവ് സഹിതം മനസിലാക്കിയപ്പോള്‍ തളര്‍ന്നുപോയി; ബ്രേക്ക്അപ്പിനെ കുറിച്ച് തുറന്ന് പറഞ്ഞ് ആര്യ

അതേസമയം, ഇതുവരെ ഹിറ്റ്‌ലിസ്റ്റ് പാര്‍ട്ട്-2 ഇറക്കുന്നതിനെ കുറിച്ച് തീരുമാനിച്ചിട്ടില്ല. അന്ന് ആ പടം ഇറക്കാന്‍ ഒരുപാട് കഷ്ടപ്പെട്ടു. ഞാന്‍ തന്നെ ക്രിയേറ്റിവിറ്റിയെ പൊക്കി പറയുകയല്ല. ആ പടം വളരെ അഡ്വാന്‍സ്ഡായ ഒന്നായിരുന്നു. ടെക്‌നീഷ്യന്മാര്‍ അടക്കം എല്ലാവരും നല്ല ടോപ്പ് മോസ്റ്റ് ആളുകളായിരുന്നുവെന്നും ബാല പറയുന്നുണ്ട്.

എന്നാല്‍, എല്ലാത്തിനും ഒരു ടൈമുണ്ടല്ലോ. ഞാന്‍ ഹിറ്റ്‌ലിസ്റ്റിന് വേണ്ടി ഫുള്‍ ഫ്‌ലക്‌സ് അടിച്ച് വെച്ചു. പക്ഷെ റിലീസിന് മുമ്പ് സിനിമാ മേഖലയില്‍ സ്‌ട്രൈക്ക് വന്നു മൂന്ന് മാസത്തോളം. അന്നേ അതിന്റെ വിധി തീരുമാനമായി. സിനിമ ഇറക്കുന്നതിന് വേണ്ടി പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലില്‍ പോയി സംസാരിച്ചതോടെ അവര്‍ പെര്‍മിഷന്‍ തന്നു. പക്ഷെ പിന്നേയും ഡിസ്ട്രിബ്യൂട്ടേഴ്‌സ് സ്‌ട്രൈക്ക് വന്നു. പക്ഷെ പിന്നീട് സിനിമ നല്ല രീതിയില്‍ ബിസിനസായി. ഇപ്പോള്‍ എല്ലാവരും ആ സിനിമയെ കുറിച്ച് ചോദിക്കുന്നുണ്ടെന്നും ബാല പറയുന്നു.

ഇതിനിടെയാണ്, ചിലരൊക്കെ പാര്‍ട്ട് ടു എടുത്താലോയെന്ന് ചോദിച്ചിരുന്നു. നല്ല ആര്‍ട്ടിസ്റ്റുകളെ കിട്ടിയാല്‍ തീര്‍ച്ചയായും ചെയ്യും. അനൂപ് മേനോന്‍ ലാസ്റ്റ് മിനിറ്റ് അഭിനയിക്കാന്‍ വരുമോയെന്ന് ചോദിച്ച് വിളിച്ചപ്പോള്‍ കൂടുതലൊന്നും ചോദിക്കാതെ തിരുവനന്തപുരത്ത് വന്ന് നിന്ന് ആറ് ദിവസം ഷൂട്ടിങുമായി സഹകരിച്ചെന്നും ബാല പറഞ്ഞു.

അതുപോലെ പൃഥ്വിരാജ് പെട്ടന്ന് വിളിച്ചതാണ് ലൂസിഫറിലേക്ക്. ലാലേട്ടനെ ഇടിക്കണം ചിലയിടത്ത് ഇടികൊള്ളണം അത്രയെ ഞങ്ങള്‍ സംസാരിച്ചിരുന്നുള്ളൂ. അതുവെച്ചാണ് ആ പടം ഞാന്‍ ചെയ്യാന്‍ പോയത്. ഇനി ഷെഫീക്കിന്റെ സന്തോഷം അടക്കമുള്ള സിനിമകള്‍ റിലീസ് ചെയ്യാനുണ്ടെന്നും താരം പറഞ്ഞു.

തനിക്ക് പണത്തേക്കാളും പ്രശസ്തിയെക്കാളും വലുത് റിലേഷന്‍ഷിപ്പാണ്. പോയാല്‍ പോയി തിരിച്ച് കിട്ടില്ല. എല്ലാവരും മനസില്‍ വെക്കുക എന്നും ബാല പറഞ്ഞു.

Advertisement