പൈസയുണ്ടാക്കാന്‍ എന്ത് തെണ്ടിത്തരവും കാണിക്കുമോ? ഭാര്യ ഉപേക്ഷിച്ചു; അമ്മ വിളിച്ചു കരഞ്ഞു; എല്ലാവരോടും മാപ്പ് പറഞ്ഞ് മനോജ്

97

ബീന ആന്റണിയും ഭര്‍ത്താവ് മനോജ് നായരും മിനിസ്‌ക്രീന്‍, ബിഗ് സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. കഴിഞ്ഞ ദിവസം മനോജ് അദ്ദേഹത്തിന്റെ യുട്യൂബ് ചാനല്‍ വഴി പങ്കുവെച്ചൊരു വീഡിയോ വലിയ രീതിയില്‍ വൈറലായി മാറിയിരുന്നു. വളരെ നാളുകള്‍ക്ക് ശേഷം മനോജ് പങ്കുവെച്ച വീഡിയോയില്‍ ഭാര്യ ഉപേക്ഷിച്ച് പോയി എന്നാണ് ടൈറ്റിലില്‍ കൊടുത്തിരുന്നു. ഇത് വലിയ പ്രശ്‌നങ്ങളാണ് ഉണ്ടാക്കിയത്.

മനോജ് പുതിയ സീരിയല്‍ ഭാഗ്യലക്ഷ്മിയുടെ പ്രമോഷന് വേണ്ടി ചെയ്ത വീഡിയോയാണ് അത്. എന്നാല്‍ ഭാര്യ ബീന ആന്റണി അടക്കം എല്ലാവരും ആ വീഡിയോ കണ്ട് തെറ്റിദ്ധരിച്ചു. ആളുകള്‍ ടൈറ്റില്‍ കണ്ട് മനോജും ഭാര്യ ബീന ആന്റണിയും പിരിഞ്ഞെന്ന് പ്രചരിപ്പിക്കാനും തുടങ്ങി.

Advertisements

അതേസമയം, താന്‍ തെറ്റിദ്ധാരണ പടര്‍ത്താന്‍ മനപൂര്‍വ്വം ശ്രമിച്ചതല്ലെന്ന് വിശദീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മനോജ്. ‘തെറി പറഞ്ഞവരോടും സങ്കടവും പരിഭവവും പറഞ്ഞവരോടും എന്റെ ഭാര്യയോടും മാപ്പ്. ഞാനൊരു വീഡിയോ ഇട്ട് ആദ്യമായിട്ടാണ് എന്നെ വളരെ അധികം വിമര്‍ശിച്ചും മറ്റുമുള്ള കമന്റ്‌സ് വന്നിരിക്കുന്നത്. അതില്‍ എനിക്ക് സങ്കടമുണ്ട്.’- എന്നാണ് താരം പറയുന്നത്.

ALSO READ- സംവിധായകരെ ബോധ്യപ്പെടുത്താന്‍ ബുദ്ധിമുട്ടി; അര്‍ഹതപ്പെട്ടവളാണ് എന്ന് തെളിയിക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടി വന്നു; സീതാ രാമം വിജയത്തില്‍ മൃണാള്‍ താക്കൂര്‍

‘ഞാന്‍ നല്‍കിയ ടൈറ്റില്‍ വെച്ച് എന്താണ് ഞാന്‍ ഉദ്ദേശിച്ചതെന്ന് മനസിലാക്കാതെ ആളുകള്‍ക്ക് തോന്നിയ പോലെ വികാരമാണ് അവര്‍ പ്രകടിപ്പിച്ചത്. ഞാന്‍ അതില്‍ ആരെയും കുറ്റം പറയില്ല. എനിക്ക് ആരോടും പരിഭവവുമില്ല. നിങ്ങള്‍ ചീത്ത പറഞ്ഞതിനും പരിഭവിച്ചതിനും കാരണമുണ്ട്.’-എന്നും മനോജ് വിശദീകരിക്കുന്നു.

‘നിങ്ങള്‍ ഒരിക്കലും കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത കാണാന്‍ ആഗ്രഹിക്കാത്ത ഒരു ടൈറ്റിലാണ് അന്ന് ഞാന്‍ നല്‍കിയത്. എന്നില്‍ നിന്നും ബീനയില്‍ നിന്നും നിങ്ങള്‍ അത് കാണാന്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങളെ ഒരുപാട് സ്‌നേഹിക്കുന്നവര്‍ക്ക് അതൊരു വലിയ ഷോക്കായി. ആ ഷോക്കിലൂടെയാണ് അവര്‍ വീഡിയോ കണ്ടതെന്നും മനസിലാക്കുന്നു. മാത്രമല്ല ആദ്യമായിട്ടാണ് ഞാന്‍ കമന്റ് ബോക്‌സ് ഓഫാക്കി ഇടുന്നത്. ഇതിലെ കാര്യം ഞാനൊന്ന് പറഞ്ഞോട്ടെ. പലരും പല രീതിയിലാണ് എന്നെ വിമര്‍ശിച്ചത്.’- താരം തെറ്റ് ഏറ്റ് പറയുന്നു.

ALSO READ-എന്റെ സുഹൃത്തുമായി പ്രണയത്തിലായിരുന്നിട്ടും അയാള്‍ തനിക്ക് പ്രതീക്ഷ തന്നു; തെളിവ് സഹിതം മനസിലാക്കിയപ്പോള്‍ തളര്‍ന്നുപോയി; ബ്രേക്ക്അപ്പിനെ കുറിച്ച് തുറന്ന് പറഞ്ഞ് ആര്യ

ഇതിനിടെ, ‘പൈസയുണ്ടാക്കാന്‍ വേണ്ടി എന്ത് തെണ്ടിത്തരവും തൊട്ടിത്തരവും കാണിക്കുന്നുവെന്നൊക്കെ പലരും പറഞ്ഞു. റീച്ച് കിട്ടാന്‍ തോന്നിവാസം കാണിക്കുന്നു. ആളെ കൂട്ടാന്‍ വേണ്ടി സോഷ്യല്‍മീഡിയയില്‍ മോശം തമ്പ് നെയില്‍ ഇടുന്നവരുടെ തലത്തിലേക്ക് വരെ എന്നെ കൊണ്ടുപോയപ്പോള്‍ എനിക്ക് സങ്കടമായി.’- മനോജ് തന്റെ നിരാശ മറച്ചുവെയ്ക്കാതെ പറഞ്ഞു.

സീ കേരളത്തില്‍ സംപ്രേഷണം ചെയ്യുന്ന ഭാഗ്യലക്ഷ്മി എന്ന സീരിയലിലാണ് ഞാന്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഒട്ടനവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുള്ള സോണിയയായിരുന്നു ടൈറ്റില്‍ റോള്‍ ചെയ്തത്. അടുത്തിടെ ചില അസൗകര്യങ്ങള്‍ മൂലം സോണിയ സീരിയലില്‍ നിന്നും പിന്മാറി. ടൈറ്റില്‍ റോളൊക്കെ ചെയ്യുന്നവര്‍ പെട്ടന്ന് സീരിയലില്‍ നിന്നും പിന്മാറിയാല്‍ അത് വലിയ തോതില്‍ സീരിയലിനെ ബാധിക്കാറുണ്ട്’.

‘തുടര്‍ന്ന് സംവിധായകന്റെ ആവശ്യപ്രകാരം അന്ന് രശ്മി സോമനെ കൂട്ടി വീഡിയോ ചെയ്തത്. രശ്മി സോമനാണ് ഇനി മുതല്‍ ഭാഗ്യലക്ഷ്മിയായി അഭിനയിക്കാന്‍ പോകുന്നത്. മാത്രമല്ല വെറൈറ്റിയോടെ വീഡിയോ ചെയ്യണമെന്നും പ്ലാനുണ്ടായിരുന്നു. അങ്ങനെയാണ് ഭാര്യ ഉപേക്ഷിച്ച് പോയി എന്ന തരത്തില്‍ ഹെഡ്ഡിങ് ഇട്ടത്. അന്ന് കമന്റ് ബോക്‌സ് ഓഫാക്കിയതിനും കാരണമുണ്ട്. ചിലര്‍ കമന്റ് ബോക്‌സ് വായിച്ച ശേഷം കാര്യം മനസിലാക്കി വീഡിയോ കാണാതെ പോകും. ആ സാഹചര്യം ഒഴിവാക്കണമായിരുന്നു.’- എന്നും മനോജ് വിശദീകരിച്ചു.

‘ഒരു വീഡിയോ എന്റെ യുട്യൂബില്‍ പങ്കുവെച്ചിട്ട് കുറേ നാളുകളായി . അതിനാല്‍ തന്നെ റീച്ച് കിട്ടണമെങ്കില്‍ ശ്രദ്ധിക്കപ്പെടുന്ന എന്തെങ്കിലും വേണം. അതുകൊണ്ടാണ് അന്ന് ഭാര്യ ഉപേക്ഷിച്ച് പോയി എന്നൊക്കെ ടൈറ്റില്‍ ഇടേണ്ടി വന്നത്. ഞാന്‍ യുട്യൂബ് വരുമാനം കൊണ്ടല്ല ജീവിക്കുന്നത്. യുട്യൂബില്‍ വീഡിയോ ഇടുന്നത് ആഗ്രഹത്തിന്റെ പുറത്താണ്. ബീനയ്ക്കും ആ ടൈറ്റില്‍ വലിയ സങ്കടമുണ്ടാക്കി. അവള്‍ വേറൊരു ലൊക്കേഷനില്‍ ഷൂട്ടിങ് തിരക്കിലായിരുന്നു. അവളേയും ടൈറ്റിലാണ് വിഷമിപ്പിച്ചത്.’- താരം തുറന്നു പറയുന്നു.

എന്നാല്‍, താന്‍ , നമ്മളെ ദൈവം ഒന്നിപ്പിച്ചതല്ലേയെന്നൊക്കെ ബീനയോട് പറഞ്ഞ് നോക്കി അവള്‍ അതിലൊന്നും തൃപ്തയായില്ല. ഇടയ്ക്കിടെ പരിഭവം പറയും. ആരാധികയായ ഒരു അമ്മയൊക്കെ വിളിച്ച് കരഞ്ഞിരുന്നു. നിങ്ങള്‍ ഞങ്ങളെ എത്രത്തോളം സ്‌നേഹിക്കുന്നുവെന്ന് എനിക്ക് ആ വീഡിയോയിലൂടെ ദൈവം മനസിലാക്കി തന്നുവെന്നും മനോജ് പുതിയ വീഡിയോയിലൂടെ പറഞ്ഞു.

Advertisement