എന്റെ സുഹൃത്തുമായി പ്രണയത്തിലായിരുന്നിട്ടും അയാള്‍ എനിക്ക് പ്രതീക്ഷ തന്നു; തെളിവ് സഹിതം മനസിലാക്കിയപ്പോള്‍ തളര്‍ന്നുപോയി; ബ്രേക്ക്അപ്പിനെ കുറിച്ച് തുറന്ന് പറഞ്ഞ് ആര്യ

101

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട അവതാരകയും നടിയുമാണ് ആര്യ ബാബു. ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ് എന്ന പരിപാടിയില്‍ എത്തിയതോടെയാണ് ആര്യ ആരാധകര്‍ക്ക് സുപരിചിതയായി മാറിയത്. പിന്നീട് ബിഗ് ബോസില്‍ എത്തിയതോടെ താരത്തെ മലയാളികള്‍ കൂടുതല്‍ അടുത്തറിയുകയായിരുന്നു.

പക്ഷെ വ്യക്തി ജീവിതത്തില്‍ നിരവധി പ്രതിസന്ധികളെയാണ് ആര്യ അഭിമുഖീകരിച്ചിട്ടുള്ളത്. ആദ്യ വിവാഹ ബന്ധം വേര്‍പെടുത്തിയ താരത്തിന് ആ ബന്ധത്തില്‍ ഒരു മകളുണ്ട്.പക്ഷെ അത് വേര്‍പിരിഞ്ഞ ശേഷം സിംഗിള്‍ മദറായി ജീവിക്കുന്നതിന് ഇടെയാണ് ആര്യ മറ്റൊരാളുമായി പ്രണയത്തില്‍ ആകുന്നത്.

Advertisements

ബിഗ് ബോസ് മലയാളം സീസണില്‍ പങ്കെടുക്കവേ അവിടെ വെച്ചാണ് തനിക്ക് ഒരു പ്രണയം ഉണ്ടെന്നും ജാന്‍ എന്നാണ് അയാളുടെ പേരെന്നും തങ്ങള്‍ ഉടന്‍ വിവാഹിതര്‍ ആകുമെന്നും ആര്യ തുറന്നു പറഞ്ഞത്. വളരെ സന്തോഷത്തോടെയാണ് ആര്യ ഇക്കാര്യം വെളിപ്പെടുത്തിയത്. പിന്നീട് ഇരുവരും പിരിഞ്ഞെന്ന വാര്‍ത്തയാണ് ആരാധകര്‍ കേട്ടത്. ആര്യയുടെ സുഹൃത്തുമായി ജാന്‍ പ്രണയത്തിലായതാണ് ബന്ധം പിരിയാന്‍ കാരണമായത്.

ALSO READ- പിറന്നാള്‍ ദിനത്തില്‍ മരുമകനെ കുറിച്ച് താര കല്യാണ്‍ പറഞ്ഞത് കേട്ടാല്‍ ആരുടേയും കണ്ണുനനയും; ഇങ്ങനെയൊക്കെ ഒരു അമ്മായിയമ്മ പറയുമോ എന്ന് അമ്പരന്ന് ആരാധകര്‍

ഇപ്പോഴിതാ, ജാനുമായുള്ള പ്രണയത്തെക്കുറിച്ചും ബ്രേക്കപ്പിനെക്കുറിച്ചുമുള്ള ആര്യയുടെ തുറന്നുപറച്ചില്‍ വൈറലാവുകയാണ്. സുഹൃത്തും വ്‌ലോഗറുമായ ഫറ ഷിബ്ലയോട് സംസാരിക്കവെയായിരുന്നു ആര്യ ബ്രേക്കപ്പിന് പിന്നിലെ കഥ പറഞ്ഞത്. മറ്റൊരാളുമായി പ്രണയത്തിലായിരുന്നിട്ടും ജാന്‍ തനിക്ക് പ്രതീക്ഷ തന്നിരുന്നുവെന്നും, തെളിവ് സഹിതം അതേക്കുറിച്ച് മനസിലാക്കിയപ്പോഴാണ് താന്‍ തളര്‍ന്നുപോയതെന്നും ആര്യ പറയുകയാണ്.

നേരത്തേയും, ഡിപ്രഷനെക്കുറിച്ചും ബ്രേക്കപ്പിനെക്കുറിച്ചുമൊക്കെ പറഞ്ഞ് നിരവധി മെസ്സേജുകളാണ് എനിക്ക് വന്നിട്ടുള്ളത്. അങ്ങനെയുള്ളവര്‍ക്ക് ഈ വീഡിയോ സഹായകമാവുമെന്നാണ് കരുതുന്നത്. അതാണ് ഇത് ഇവിടെ പങ്കുവെക്കുന്നത്. ഞാനും അതിലൂടെ കടന്നുപോയിരുന്നു, പക്ഷേ, അവിടെയും എനിക്ക് അതിജീവിക്കാന്‍ കഴിഞ്ഞെന്നുമായിരുന്നു ആര്യ ഇന്‍സ്റ്റയിലൂടെ പറഞ്ഞത്.

ALSO READ- ചില ബന്ധങ്ങൾ നമുക്ക് വാക്കുകൾ കൊണ്ട് നിർവചിക്കാൻ കഴിയില്ല, ആ ഗണത്തിൽ പെടുന്ന ഒന്നാണ് ഞങ്ങൾ തമ്മിലുള്ള ബന്ധം; ശാലിനിയെ വിവാഹം കഴിക്കാത്തതിരുന്നതിന്റെ കാരണം ചാക്കോച്ചൻ പറയുന്നതിങ്ങനെ

റിയാലിറ്റി ഷോ ആയ ബിഗ് ബോസില്‍ നിന്നും തിരിച്ചെത്തിയതിന് ശേഷമായാണ് ആര്യയും ജാനും വേര്‍പിരിഞ്ഞത്. അയാളെ വിശ്വസിക്കരുതെന്ന് പലരും പറഞ്ഞിരുന്നുവെങ്കിലും അതൊന്നും താന്‍ വിശ്വസിച്ചിരുന്നില്ലെന്ന് ആര്യ പറഞ്ഞിരുന്നു. തന്റെ സുഹൃത്തുമായി അയാള്‍ പ്രണയത്തിലാണെന്ന് തെളിവ് സഹിതമായി മനസിലാക്കിയത് വലിയ ഞെട്ടലായി.

ജാന്‍ മറ്റൊരു ബന്ധം തുടങ്ങിയതിന് ശേഷവും തന്നോട് സംസാരിക്കാറുണ്ടായിരുന്നു. പോസിറ്റീവ് എനര്‍ജി തരാറുണ്ടായിരുന്നുവെന്നും താരം പറയുകയാണ്. ഈ ബന്ധം തുടരാനാവില്ലെങ്കില്‍ അതദ്ദേഹത്തിന് തന്നോട് നേരിട്ട് പറയാമായിരുന്നുവെന്നും ആര്യ തുറന്നടിച്ചിരുന്നു.

താന്‍ അന്ന് ഒരു മനുഷ്യനെ വിശ്വസിക്കാവുന്നതിന്റെ അങ്ങേയറ്റം വിശ്വസിച്ചിരുന്നു. തിരിച്ചും അതേപോലെയാണെന്നാണ് കരുതിയത്. എല്ലാം തക ര്‍ന്ന പ്പോള്‍ ഉറക്കം പോലും നഷ്ടമായ നാളുകളുണ്ടായിരുന്നു. പെട്ടെന്നൊരു പാനിക്ക് അറ്റാക്കും വന്നിരുന്നു. സുഹൃത്തുക്കളോട് സംസാരിച്ചാണ് താന്‍ ജീവിതത്തിലേക്ക് തിരിച്ച് വന്നതെന്നും ആര്യ പറയുകയാണ്.

പിന്നീട് താന്‍ തിരിച്ചുവന്നതെങ്ങനെ എന്നും ആര്യ പറയുന്നുണ്ട്. പ്രണയത്തിലായിരുന്ന സമയത്തെ പ്രയോറിറ്റികളെല്ലാം മാറ്റി എന്നെ സ്നേഹിക്കുന്നവര്‍ക്കായി സമയം മാറ്റി വെക്കുകയായിരുന്നു. ജോലിയില്‍ കൂടുതല്‍ ആക്റ്റീവായി, അങ്ങനെയാണ് ബ്രേക്കപ്പിനെ അതിജീവിച്ചത് എന്ന് ആര്യ പറഞ്ഞു.

Advertisement