പിറന്നാള്‍ ദിനത്തില്‍ മരുമകനെ കുറിച്ച് താര കല്യാണ്‍ പറഞ്ഞത് കേട്ടാല്‍ ആരുടേയും കണ്ണുനനയും; ഇങ്ങനെയൊക്കെ ഒരു അമ്മായിയമ്മ പറയുമോ എന്ന് അമ്പരന്ന് ആരാധകര്‍

119

സോഷ്യല്‍മീഡിയയുടെ പ്രിയപ്പെട്ട താരമാണ് സൗഭാഗ്യ വെങ്കിടേഷ്. ടിക് ടോകിലൂടെ വൈറലായ താരം നടി താര കല്യാണിന്റെ മകള്‍ കൂടി എന്ന ലേബലിലാണ് അറിയപ്പെടുന്നത്. കൂടാതെ താരത്തിന്റെ ചിത്രങ്ങളും നിമിഷ നേരംകൊണ്ട് വൈറലാകാറുണ്ട്. സൗഭാഗ്യയുടെ ഭര്‍ത്താവ് അര്‍ജുനും ആരാധകരുടെ പ്രിയപ്പെട്ട താരമാണ്. നര്‍ത്തകന്‍ കൂടിയായ അര്‍ജുനും ടിക് ടോകിലൂടെയാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായത്.

കൂടാതെ ഫ്ളവേഴ്സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം എന്ന പരമ്പരയിലും പ്രധാനപ്പെട്ട വേഷത്തിലെത്തിയിരുന്നു. വര്‍ഷങ്ങളായി സുഹൃത്തുക്കളും ആയിരുന്നു അര്‍ജുനും സൗഭാഗ്യയും. ഈ പരിചയമാണ് പ്രണയത്തിലേയ്ക്കും അത് വിവാഹത്തിലേയ്ക്കും എത്തിയത്. അടുത്തിടെയാണ് ഇരുവര്‍ക്കും ഒരു പെണ്‍കുട്ടി ജനിച്ചത്. വിവാഹ ശേഷമാണ് ചക്കപ്പഴത്തില്‍ അഭിനയിക്കാന്‍ അര്‍ജുന്‍ എത്തിയത്.

Advertisements

ശിവന്‍ എന്ന കഥാപാത്രത്തെയാണ് അര്‍ജുന്‍ പരമ്പരയില്‍ അവതരിപ്പിച്ചിരുന്നത്. മികച്ച റേറ്റിങ്ങ്ങോടെ മുന്നേറിയ പരമ്പരയില്‍ നിന്ന് പൊടുന്നനെയായിരുന്നു അര്‍ജുന്‍ പിന്മാറിയത്. പെട്ടെന്നുള്ള പിന്മാറ്റം ആരാധകരെയും നിരാശയിലാക്കിയിരുന്നു. കാരണം എന്താണെന്ന് പോലും താരം വ്യക്തമാക്കിയിരുന്നില്ല. പിന്നീട് തനിക്ക് ഡാന്‍സ് സ്‌കൂളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുന്നില്ല എന്നായിരുന്നു അര്‍ജുന്‍ പറഞ്ഞത്. പ്രശസ്ത സിനിമ സീരിയല്‍ താരവും സൗഭാഗ്യയുടെ അമ്മയുമായ താര കല്യാണ്‍ ആണ് അര്‍ജുന്‍ നൃത്തം പഠിപ്പിച്ചിരുന്നത്. ഇരുവരും ഒരുമിച്ചുള്ള ധാരാളം ടിക് ടോക് വീഡിയോകളും റീല്‍സ് വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്. മൂവരുടേയും വിശേഷങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ആഘോഷമാണ്.

ALSO READ- ചില ബന്ധങ്ങൾ നമുക്ക് വാക്കുകൾ കൊണ്ട് നിർവചിക്കാൻ കഴിയില്ല, ആ ഗണത്തിൽ പെടുന്ന ഒന്നാണ് ഞങ്ങൾ തമ്മിലുള്ള ബന്ധം; ശാലിനിയെ വിവാഹം കഴിക്കാത്തതിരുന്നതിന്റെ കാരണം ചാക്കോച്ചൻ പറയുന്നതിങ്ങനെ

ഇപ്പോഴിതാ, അതോടെ അര്‍ജുന്‍ ഫ്ളവേഴ്സില്‍ സംപ്രേഷണം ചെയ്തിരുന്ന ചക്കപ്പഴം പരമ്പരയിലെ പ്രധാന കഥാപാത്രമായി വീണ്ടും എത്തിയിരിക്കുകയാണ്. സൗഭാഗ്യയും അഭിനയ ലോകത്ത് തകര്‍ക്കുകയാണ്. കഴിഞ്ഞ ദിവസംഅര്‍ജുന്റെ പിറന്നാള്‍ എല്ലാവരും ചേര്‍ന്ന് ആഘോഷമാക്കിയിരുന്നു. നിരവധി പേര്‍ അര്‍ജുന് ആശംസകള്‍ അറിയിച്ച് രംഗത്തെത്തുകയും ചെയ്തു.

അര്‍ജുന്റെ പിറന്നാള്‍ ദിവസത്തില്‍ സൗഭാഗ്യയുടെ അമ്മ അഥവാ അര്‍ജുന്റെ അമ്മായിയമ്മ പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. ഒരു അമ്മായി ‘അമ്മ മരുമകനെക്കുറിച്ച് ഇങ്ങനെയെല്ലാം പറയുമോയെന്നും അത് പോലെ ഇങ്ങനെയൊക്കെ ഒരു മരുമകന്‍ കേള്‍ക്കാന്‍ ആ വ്യക്തി അത്രയധികം ഭാഗ്യം ചെയ്യണമെന്നൊക്കെയാണ് ആരാധകര്‍ കമന്റ് ബോക്‌സില്‍ പ്രതികരിക്കുന്നുണ്ട്.

ALSO READ-ഗർഭിണികൾ അങ്ങനെ ചെയ്യുന്നത് മണ്ടത്തരമാണെന്ന് അറിഞ്ഞത് അപ്പോഴാണ്; ആദ്യത്തെ മൂന്നുമാസത്തെ അനുഭവം പറഞ്ഞ് മഷൂറ ബഷീർ ബഷി

‘അര്‍ജുനെ പോലെ ഒരു മകന്‍ എല്ലാവര്‍ക്കും ഒരു സൗഭാഗ്യം ആണെന്നും അതിനാല്‍ തന്നെയാണ് താന്‍ മകളെ അര്‍ജുന് തന്നെ വിവാഹം കഴിച്ചു നല്‍കിയത്’ എന്നും ആണ് താര കല്യാണ്‍ പറയുന്നത്.

അടുത്തകാലത്താണ് അര്‍ജുനും സൗഭാഗ്യയ്ക്കും പെണ്‍കുഞ്ഞ് പിറന്നത്. തന്റെ കൊച്ചു മകള്‍ സുദര്‍ശനയ്ക്ക് അര്‍ജുനെപ്പോലെ ഒരു അച്ഛന്റെ മകളായി ജനിക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്നാണ് താര പറയുന്നത്.

Advertisement