ബിഗ് ബ്രദറിന്റെ റിലീസ് മാറ്റി, ക്രിസ്മസിന് മമ്മൂട്ടി മോഹൻലാൽ പോരാട്ടമില്ല

24

മലയാള സിനിമയിലെ താരരാജാക്കന്മാരായ മോഹൻലാലിന്റെയും മമ്മൂട്ടിയുടേതുമായി അണിയറയിൽ ഒരുങ്ങുന്ന രണ്ട് ചിത്രങ്ങളാണ് ഷൈലോക്കും ബിഗ്ബ്രദറും. ഷൈലോക്കിൽ മമ്മൂട്ടി നായകനാകുമ്പോൾ ബിഗ് ബ്രദറിലൂടെ ത്രസിപ്പിക്കാനൊരുങ്ങുകയാണ് മോഹൻലാൽ.

ഇരുചിത്രങ്ങളും ക്രിസ്മസ് റിലീസായി എത്തുമെന്നതിനാൽ ആരാധകരും ഏറെ ആകാക്ഷയിലായിരുന്നു. എന്നാലിപ്പോൾ ബിഗ് ബ്രദർ ഡിംസംബറിൽ റിലീസിന് എത്തില്ല എന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാകാൻ വൈകുന്നതാണ് കാരണം. ചിത്രം ജനുവരിയിലാകും തിയേറ്ററുകളിലെത്തുക.

Advertisements

ലേഡീസ് ആൻഡ് ജെന്റിൽമാൻ എന്ന ചിത്രത്തിന് ശേഷം മോഹൻലാലിനെ നായകനാക്കി സിദ്ധിഖ് രചനയും സംവിധാനവും ചെയ്യുന്ന ചിത്രമാണ് ബിഗ് ബ്രദർ. ആക്ഷൻ കോമഡി വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്രം സിദ്ദിഖിന്റെ എസ്. പിക്‌ചേഴ്‌സ് ആണ് നിർമ്മിക്കുന്നത്. ചിത്രത്തിൽ സച്ചിദാനന്ദൻ എന്ന കഥാപാത്രത്തെ ആണ് മോഹൻലാൽ അവതരിപ്പിക്കുന്നത്.

ബോളിവുഡ് താരം അർബാസ് ഖാനും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. റജീന, സത്‌ന ടൈറ്റസ്, ജനാർദ്ദനൻ, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണൻ, അനൂപ് മേനോൻ, ചെമ്പൻ വിനോദ്, ടിനി ടോം, സർജാനോ ഖാലിദ് എന്നിവരും അഭിനയിക്കുന്നു.

Advertisement