അമ്പതോളം പേരുടെ മുന്നിൽ വെച്ച് എന്നെ അസ്സൽ തെറിപറഞ്ഞു, ഞാൻ കരഞ്ഞുപോയി, ഇനി അഭിനയിക്കേണ്ട എന്ന് വരെ തോന്നി: അനുഭവം വെളിപ്പെടുത്തി നവ്യാ നായർ

8685

സിബി മലയിൽ ദിലീപിനെ നാടകനാക്കി ഒരുക്കിയ ഇഷ്ടം എന്ന സിനിമയിലൂടെ മലയാളത്തിന്റെ വെള്ളിത്തിരയിൽ എത്തിയ നടിയാണ് നവ്യാ നായർ. പിന്നീട് രഞ്ജിത്ത് ഒരുക്കിയ നന്ദനം എന്ന ചിത്രത്തിലൂടെ നവ്യാ നായർ ഏറെ ശ്രദ്ധിക്കപ്പെട്ടത്.

തുടർന്ന് നിരവധി മലയാള സിനിമകളിൽ വ്യത്യസ്തമായ വേഷങ്ങൾ ചെയ്ത നവ്യ മലയാളത്തിലെ നമ്പർ വൺ നായികയായി മാറിയിരുന്നു. മലയാളത്തിന് പുറകേ തെന്നിന്ത്യൻ ഭാഷകളിലും തിളങ്ങിയിട്ടുള്ള നവ്യ കലോൽസവ വേദിയിൽ നിന്നുമാണ് സിനമയിലേക്കെത്തിയത്.

Advertisements

Also Read
അന്ന് ദേശിയ അവാർഡ് വാങ്ങാൻ സുരേഷ് ഗോപിയുടെ പേര് ആദ്യം വിളിച്ചത് എനിക്ക് ഇഷ്ടപ്പെട്ടില്ല, കേരളത്തിൽ എത്തിയപ്പോൾ ഞാൻ മികച്ച നടനല്ലാതായി: വെളിപ്പെടുത്തലുമായി ബാലചന്ദ്ര മേനോൻ

അതേസമയം വിവാഹശേഷം സിനിമയിൽ നിന്നും വിട്ടുന്ന നവ്യ ഇപ്പോൾ വീണ്ടും തിരിച്ച് സിനിമയിലെ ത്തുകയാണ്. ഇപ്പോഴിതാ നന്ദനം സിനിമയുടെ ചിത്രീകരണ സമയത്തെ ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങളും ഓർമ്മകളും പങ്കുവെച്ച് രംഗത്ത് എത്തയിരിക്കുകയാണ് നവ്യാ നായർ. നവ്യയുടെ വാക്കുകൾ ഇങ്ങനെ:

നന്ദനം സിനിമയുടെ ഒരു രംഗം ചിത്രീകരിക്കുമ്പോ ൾ ഡയലോഗ് പറഞ്ഞ ശേഷം ക്യാമറയുടെ ഇടത്തോട്ട് പോകണമെന്നാണ് രഞ്ജിയേട്ടൻ പറഞ്ഞത്. കലാരഞ്ജിനി ചേച്ചിയും ആ സീനിൽ ഉണ്ടായിരുന്നു. ചേച്ചിയോടും അങ്ങനെ തന്നെ പറഞ്ഞു.

പക്ഷേ ചേച്ചി ഡയലോഗ് പറഞ്ഞു കഴിഞ്ഞു വലത്തോട്ടാണ് പോയത്. ഞാൻ രഞ്ജിയേട്ടൻ പറഞ്ഞ പോലെ ഇടത്തോട്ട് പോയി. പക്ഷേ കലാരഞ്ജിനി ചേച്ചി മുന്നിൽ നിന്നത് കൊണ്ട് ഞാനും ചേച്ചിയുടെ ഭാഗത്തേക്കാണ് പോകേണ്ടത്.

പക്ഷേ ഞാൻ അത് ചെയ്യാതെ രഞ്ജിയേട്ടൻ ഇടത്തോട്ട് പോകണം എന്ന് പറഞ്ഞത് കൊണ്ട് അങ്ങനെ അനുസരിച്ചു. അങ്ങനെ രണ്ടുപേരും രണ്ട് രീതിയിൽ പോയപ്പോൾ രഞ്ജിയേട്ടൻ പത്ത് അമ്പത് ആളുകൾ കൂടി നിൽക്കുന്ന സ്ഥലത്ത് വെച്ച് എന്നെ നല്ല അസ്സൽ തെറി പറഞ്ഞു.

Also Read
നീ ഷഡ്ഢി ഇടാറില്ലെ, അതിശയം കണ്ട് ചോദിച്ചതാണെന്ന് ആരാധകനോട് കൃഷ്ണപ്രഭ, സംഭവം ഇങ്ങനെ

എനിക്കത് വല്ലാത്ത സങ്കടമായി ശരിക്കും ചിത്രത്തിലെ ബാലാമണിയെ പോലെ ഞാൻ കരഞ്ഞു. എനിക്ക് ഇനി അഭിനയിക്കണ്ട എന്നൊക്കെയായിരുന്നു എന്റെ അപ്പോഴത്തെ നിലപാട്. എനിക്കുറപ്പുണ്ട് ഇന്ന് ഒരു കൗമാരക്കാരിയാണ് അങ്ങനെ അഭിനയിക്കാൻ വന്നതെങ്കിൽ അതൊക്കെ ഈസിയായി ഹാൻഡിൽ ചെയ്യും. ഇങ്ങനെ കരഞ്ഞിരിക്കില്ല. പുതിയ തലമുറയിൽപ്പെട്ട നടിമാരിൽ ഞാൻ കാണുന്ന ഏറ്റവും നല്ല ഗുണമാണതെന്നും നവ്യ പറയുന്നു.

Advertisement