നീ ഷഡ്ഢി ഇടാറില്ലെ, അതിശയം കണ്ട് ചോദിച്ചതാണെന്ന് ആരാധകനോട് കൃഷ്ണപ്രഭ, സംഭവം ഇങ്ങനെ

2559

സിനിമകളിലൂടെയും മിനിസ്‌ക്രീൻ പരിപാടികളിലൂടെയും സ്റ്റേജ് പ്രോഗ്രാമുകളിലൂടെയും മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് നടി കൃഷ്ണപ്രഭ. മികച്ച അഭിനേത്രി എന്നതിന് പുറകേ ഒരു പ്രൊഫഷണൽ നർത്തകി കൂടിയാണ് താരം.

ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത മാടമ്പി എന്ന ചിത്രത്തിലൂടെയാണ് കൃഷ്ണപ്രഭ അഭിനയ രംഗത്ത് എത്തുന്നത്. ജീത്തു ജോസഫ് ഒരുക്കിയ ലൈഫ് ഓഫ് ജോസൂട്ടി എന്ന ചിത്രത്തിലൂടെ താരം കൂടുതൽ ശ്രദ്ധേയയായി.

Advertisements

ജീത്തു ജോസഫിന്റെ തന്നെ മോഹൻലാൽ ചിത്രം ദൃശ്യം 2ൽ വളരെ കുറച്ച് മാത്രം സീനുകളിൽ അഭിനയിച്ച് ഗംഭീര പ്രകടനം കാഴ്ചവച്ചു. മനോജ് ഗിന്നസിന്റെ കൊച്ചിൻ നവോദയ ട്രൂപ്പിൽ കൃഷ്ണപ്രഭ നർത്തകിയായി. പിന്നീടാണ് മിനിസ്‌ക്രീനിലേക്കും ബിഗ് സ്‌ക്രീനിലേക്കും എത്തുന്നത്.

Also Read
മലമ്പുഴയിൽ മലയിടുക്കിൽ കുടുങ്ങിയ യുവാവിനെ രക്ഷിച്ച് സൈനികർ മലമുകളിൽ എത്തിച്ചു, വെളളവും ഭക്ഷണവും നൽകി; ഇന്ത്യൻ സേനയ്ക്ക് കൈയ്യടിച്ച് നാട്ടുകാർ

ഇപ്പോഴും മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുകയാണ് നടി. മികച്ച ഒരു നർത്തകി കൂടിയായ താരം പങ്കുവെയ്ക്കുന്ന ഡാൻസ് വീഡിയോകൾ ഒക്കെ വളരെ പെട്ടെന്ന് വൈറൽ ആയി മാറാറുമുണ്ട്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് താരം.

അവസാനമായി കൃഷ്ണപ്രിയ പങ്കുവെച്ച ഡാൻസ് വീഡിയോയും ആരാധകർ ഏറ്റെടുത്തിരുന്നു. ഈ വീഡിയോയ്ക്ക് താഴെ അശ്ലീല കമന്റുമായി ഒരാൾ എത്തിയിരുന്നു. ഇതിനി മറുപടിയായി താരം കുറിച്ച വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.

കഴിഞ്ഞ ദിവസം നടി കൃഷ്ണ പ്രഭ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഡാൻസ് വീഡിയോ വൈറൽ ആയിരുന്നു. ആ പോസ്റ്റിൽ ഇട്ട കമെന്റും അതിന് കൃഷ്ണ പ്രഭ നൽകിയ മറുപടിയുമാണ് വൈറൽ ആകുന്നത്. ഡാൻസ് ചെയ്യുന്നതിനിടെ വീഡിയോയിൽ കൃഷ്ണ പ്രഭയുടെ അടിവസ്ത്രം കാണാൻ കഴിയുന്നുണ്ട്.

ഇതോടെ ആണ് ആരാധകൻ ഷഡ്ഢി എന്നുള്ള കമന്റ് ആയി എത്തിയത്. കൃഷ്ണ പ്രഭ നൽകിയ മറുപടി നീ ഇടാറില്ലേ അതിശയം കണ്ടിട്ട് ചോദിച്ചതാണ് എന്നായിരുന്നു.

Also Read
മാതാപിതാക്കൾ നാണക്കേട് വിചാരിക്കരുത്, കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകണം: തുറന്നു പറഞ്ഞ് ആര്യ

ഇതിന് പിന്നാലെ നന്ദിയുണ്ട് നിങ്ങളുടെ മറുപടി ലഭിച്ചതിൽ എന്നാണ് യുവാവ് വീണ്ടും കമന്റ് ചെയ്തത്. യുവാവിന്റെ കമന്റും കൃഷ്ണപ്രിയയുടെ മറുപടിയും ഇതിനോടകം ശ്രദ്ധേയമാമയി കഴിഞ്ഞു.

Advertisement