ദിലീപിന് പ്രായപൂർത്തിയായ ഒരു മകളുണ്ട്, കഴിഞ്ഞ 5 വർഷമായി അതും അനുഭവിക്കുന്നു, ആ കുട്ടിയുടെ വികാരത്തെ കുറിച്ച് ഒന്നും പറയാനില്ലേ: തുറന്നടിച്ച് മഹേഷ്

339

മലയാളിയായ തെന്നിന്ത്യൻ യുവനടിയെ കൊച്ചിയിൽ ആക്രിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താൻ ഗൂഡാലോചന നടത്തി എന്ന കേസിൽ മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപിന് കഴിഞ്ഞ ദിവസം ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഇപ്പോഴിതാ ദിലീപിന് മുൻകൂർ ജാമ്യം ലഭിച്ചതിൽ സന്തോഷമാണെന്ന് പറയുകയാണ് സംവിധായകനും നടനുമായ മഹേഷ്.

ആക്രമണത്തിന് ഇരയായ നടിക്ക് നീതി കിട്ടണം. എന്നാൽ താൻ ഇഷ്ടപ്പെടുന്ന ഒരു നടന് ദുർവിധി വരണം എന്ന് ആഗ്രഹിക്കുന്നില്ല എന്നാണ് മഹേഷ് കൈരളി ടിവിയിലെ ചർച്ചയ്ക്കിടെ വ്യക്തമാക്കിയത്. മഹോഷിന്റെ വാക്കുകൾ ഇങ്ങനെ:

Advertisements

ദിലീപിന് ജാമ്യം ലഭിച്ചതിൽ സന്തോഷമാണ്. കേസ് ഇല്ലാതായിട്ടില്ലെന്ന് അറിയാം. കൃത്യമായ അന്വേഷ ണത്തിൽ കൂടെസത്യം പുറത്തു വരുന്നതിനായി കാത്തിരിക്കുകയാണ്. ബാല ചന്ദ്രകുമാറിന്റെ ക്രഡിബിലിറ്റി എന്താണെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന ഓഡിയോയിലൂടെ മനസിലാക്കാവുന്നതാണ്.

Also Read
നീ ഷഡ്ഢി ഇടാറില്ലെ, അതിശയം കണ്ട് ചോദിച്ചതാണെന്ന് ആരാധകനോട് കൃഷ്ണപ്രഭ, സംഭവം ഇങ്ങനെ

തിരുവനന്തപുരത്തേക്ക് പരിശോധനയ്ക്കായി അയച്ച ഫോണിലെ സന്ദേശമാണ് കഴിഞ്ഞ ദിവസം കേട്ടത്. ബാലചന്ദ്രകുമാർ കൊടുത്തത് പോലെ 4, 5 സെക്കന്റുകൾ ഉള്ളതല്ല. അതൊരു ഭീഷണിയായി എടുക്കരുത് എന്ന് പറയുന്ന കേട്ടിരുന്നു. ആ പറച്ചിൽ തന്നെയൊരു ഭീഷണിയായാണ് തോന്നുന്നത്. ഇന്നസെന്റിന്റെ ശബ്ദത്തിലുള്ള ദിലീപിന്റെ സംസാരമാണ് ആദ്യം ശ്രദ്ധിച്ചത്.

മിമിക്രി കലാകാരന്റെ സഹായത്തോടെ പല കാര്യങ്ങളും ചെയ്യാം, എന്നാൽ ഇത് അതാണെന്ന് പറയുന്നില്ല. ദിലീപ് പോലും ഇത് നിഷേധിച്ചിട്ടില്ല. ഒരു ഗ്രൂപ്പിലിട്ട് തട്ടാമെന്ന് പറഞ്ഞാൽ കൊല്ലാമെന്നല്ല അതിനർത്ഥം.
ദിവസങ്ങളായി ചോദ്യം ചെയ്യപ്പോഴും ഫോണിനെ കുറിച്ച് ചോദിച്ചിരുന്നില്ല.

Also Read
എന്റെ സൗഭാഗ്യം, സന്തോഷം എല്ലാം അവളാണ്, ഈ കൈ പിടിച്ചിട്ട് 32 വർഷം, അച്ഛനും അമ്മയും എനിക്കായി കണ്ടുപിടിച്ച ദേവത: ആഘോഷ നിറവിൽ സുരേഷ് ഗോപിയും രാധികയും

10ാം ക്ലാസിൽ പഠിക്കുന്ന മകന് സ്‌കൂളിൽ പോവാനാവില്ലെന്ന് ബാലചന്ദ്രകുമാർ പറയുന്നത് കേട്ടിരുന്നു. പ്രായപൂർത്തിയായൊരു മകളുണ്ട് ദിലീപിന്. കഴിഞ്ഞ 5 വർഷമായി അനുഭവിക്കുന്നു. ആ കുട്ടിയുടെ വികാരത്തെ കുറിച്ച് ഒന്നും പറയാനില്ലേ.

ആക്രമണത്തിന് ഇരയായ നടിക്ക് നീതി കിട്ടണം. മറ്റാർക്കും സംഭവിക്കാതിരിക്കട്ടെ. എന്നാൽ താൻ ഇഷ്ടപ്പെടുന്ന ഒരു നടന് ദുർവിധി വരണമെന്നും ആഗ്രഹിക്കുന്നില്ല എന്നും മഹേഷ് വ്യക്തമാക്കുന്നു.

Advertisement