എങ്ങനെ ഇങ്ങനായി എന്ന് ചോദിക്കുന്നവർക്കായി സന്തൂർ മമ്മിയുടെ ചിത്രവിമായി സാധിക വേണുഗോപാൽ: അമ്മേടയല്ലേ മോൾ എന്നും താരം

519

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട സിനിമാ സീരിയൽ താരമാണ് നടി സാധിക വേണുഗോപാൽ. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത പട്ടുസാരി എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു സാധിക വേണുഗോപാൽ.

മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് അത്ര പരിചിതമായിരുന്നു സാധികയെ എന്നാൽ പട്ടുസാരി എന്ന ഒറ്റ പരമ്പര കൊണ്ട് പ്രേക്ഷരുടെ ഹൃദയം കീഴടക്കുകയായിരുന്നു താരം. സീരിയലിൽ അത്ര സജീവമല്ലെങ്കിലും ഇന്നും പ്രേക്ഷകരുടെ ഇടയിൽ സാധിക ചർച്ച വിഷയമാണ്.

Advertisements

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ പുതിയ വിശേഷങ്ങളും സന്തോഷവും പങ്കുവെച്ച് രംഗത്തെത്താറുണ്ട്. ഇപ്പോഴിത സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് നടിയുടെ പുതിയ സോഷ്യൽ മീഡിയ പോസ്റ്റാണ്. അമ്മയ്‌ക്കൊപ്പമുളള ഒരു മനോഹരമായ ചിത്രം പങ്കുവെച്ച് കൊണ്ടാണ് സാധികയുടെ പോസ്റ്റ്.

അമ്മയുടേയും സാധികയുടേയും സ്‌റ്റൈലീഷ് ചിത്രം പങ്കുവെച്ച് കൊണ്ട് സന്തൂർ മമ്മി ആൻഡ് മീ1960-1999 എന്ന് കുറിച്ചു കൊണ്ടാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. സാധികാ വേണുഗോപാലിന്റെ പോസ്റ്റ് ഇങ്ങനെ:

ഞാൻ എങ്ങനെ ഇങ്ങനെ ആയി എന്ന് ചോദിക്കുന്നവർക്കായി ഈ ഫോട്ടോ ഇട്ടു കൊടുക്കാൻ അമ്മ പറഞ്ഞു. അമ്മേടയല്ലേ മോൾ. സന്തൂർ മമ്മി. ഈ പ്രായത്തിൽ ഇങ്ങനെ ആണെങ്കിൽ എന്റെ പ്രായത്തിൽ എന്തായിരുന്നു. യു ആർ ദി ബെസ്റ് അമ്മ.

എന്റെ ലൈഫിലെ ഏറ്റവും വല്യ ഭാഗ്യം എന്റെ അച്ഛനും അമ്മയ്ക്കും മകളായി ജനിച്ചു എന്നതാണ് ഒപ്പം കൂട്ടായി ഓപ്പോളുടെ സ്വന്തം അനിയൻ ഉണ്ണിയും എന്ന് നടി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഇതിനോടകം തന്നെ സാധികയുടേയും അമ്മയുടേയും ചിത്രം വൈറലായിട്ടുണ്ട്.

മികച്ച പ്രതികരണമാണ് നടിക്ക് ലഭിച്ചിരിക്കുന്നത്. അതേ സമയം അഭിനേത്രി മാത്രമല്ല ഒരു സംവിധായകയും നിർമ്മാതാവും കൂടിയാണ് സാധിക. 2020 അവസാനത്തോടെയാണ് നടി പ്രൊഡക്ഷൻ കമ്പനി ആരംഭിച്ചത്. സാധികയുടെ അമ്മയായിരുന്നു ഉദ്ഘാടനം നിർവഹിച്ചത്.

ഈ ചടങ്ങിൽ വെച്ചായിരുന്നു സാധിക ആദ്യമായി സംവിധാനം ചെയ്ത കവർ സോങ്ങിന്റെ പ്രിവ്യൂ ഷോ നടന്നത്. ഗോപികയായിരുന്നു ഗാനം ആലപിച്ചത്. സീരിയലിൽ മാത്രമല്ല സിനിമയിലും സാധിക അഭിനയിച്ചിട്ടുണ്ട്.

ഓർക്കുട്ട് ഒരു ഓർമക്കൂട്ട് എന്ന ചിത്രത്തിലൂടെയായിരുന്നു നടിയുടെ അരങ്ങേറ്റം. കലികാലം, എംഎൽഎ മണി പത്താം ക്ലാസും ഗുസ്തിയും, ബ്രേക്കിംഗ് ന്യൂസ് തുടങ്ങിയവയാണ് സാധിക അഭിനയിച്ച മറ്റ് ചിത്രങ്ങൾ.

സിനിമ, സീരിയൽ പോലെ തന്നെ ഹ്രസ്വചിത്രങ്ങളിലും സജീവമാണ് സാധിക. മിനിസ്‌ക്രീൻ പരമ്പരകളിൽ നിന്ന് ചെറിയ ഇടവേള എടുത്ത താരം, ഫ്‌ളവേഴ്‌സ് ടിവി സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർമാജിക്കിലും ഇപ്പോൾ എത്തുന്നുണ്ട്.

Advertisement