മാളികപ്പുറം പത്തിനും അമ്പതിനും ഇടയിലുള്ള സ്ത്രീകൾ കാണുന്നത് ആചാര ലംഘനം, അത് ഞാൻ സഹിക്കില്ല അതുകൊണ്ട് സിനിമ കാണുന്നില്ലെന്ന് രശ്മി ആർ നായർ

3482

മലയാള സിനിമയിലെ ശ്രദ്ധേയനായ യുവനടൻ ഉണ്ണി മുകുന്ദൻ നായകനായി പുറത്തിറങ്ങിയ ഏറ്റവു പുതിയ ചിത്രമാണ് മാളികപ്പുറം. റിലിസ് ചെയ്ത തിയ്യറ്ററുകളിൽ നിന്നെല്ലാം മികച്ച അഭിപ്രായം നേടിയെടുത്ത ചിത്രം ഇപ്പോൾ കുടുംബ പ്രേക്ഷകരെ ആകർഷിച്ച് മുന്നേറി കൊണ്ടിരിക്കുകയാണ്.

ഇപ്പോളിതാ ചിത്രത്തെ കുറിച്ച് പ്രമുഖ മോഡലും സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുമായ രശ്മി ആർ നായർ പങ്കുവെച്ച 2 കുറിപ്പുകൾ ആണ് വൈറലായി മാറുന്നത്. രശ്മി നായർ ആദ്യം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് ഇങ്ങനെ:

Advertisements

മാളികപ്പുറം സിനിമ കാണാം എന്ന് കരുതിയതാണ് അപ്പോഴാണ് റിയ എന്നെ പത്തിനും അമ്പതിനും ഇടയിലുള്ള സ്ത്രീകൾ കാണുന്നത് ചിലപ്പോൾ ആചാര ലംഘനമാകുമോ എന്ന് ഓർമിപ്പിച്ചത്. ആചാര ലംഘനം ഞാൻ സഹിക്കില്ല അതുകൊണ്ടു സിനിമ കാണണ്ട എന്ന് വെച്ച്.

Also Read
അയാൾ എന്നെ 17 വർഷമായി സ്ഥിരമായി വിളിക്കുന്നു, അദ്ദേഹത്തിന്റെ വലിയ ആഗ്രഹമായിരുന്നു എന്റെ പേരിൽ അമ്പലം പണിയണമെന്നത്: ഹണി റോസ് പറയുന്നു

നിരവധി പേരാണ് രശ്മിയുടെ ഈ പോസ്റ്റിന് കീഴെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകളുമായി എത്തിയത്. പിന്നീട് ഈ സിനിമയെ കുറിച്ച് രശ്മി ആർ നായർ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ ആയിരുന്നു: ഉണ്ണി മുകുന്ദൻ സിനിമകൾ ഇപ്പോൾ നേരിടുന്ന എല്ലാ വിമർശനങ്ങൾക്കും സമൂഹ മാധ്യമ വാദപ്രതി വാദങ്ങൾക്കും ഉള്ള സാധ്യതകൾ തുറന്നിടുന്ന സിനിമയാണ് ഇന്ന് തിയേറ്ററുകളിൽ എത്തിയ മാളികപ്പുറം എന്ന് തന്നെ ആണ് കണ്ടവർ പറയുന്ന, അല്ലെങ്കിൽ എഴുതുന്ന റിവ്യൂകളിൽ നിന്ന് മനസ്സിലാകുന്നത്.

ഈ വിവാദങ്ങൾക്ക് നെല്ലും പതിരും നൽകാനാണോ മാളികപ്പുറം ആദ്യം മുതൽ അവസാനം വരെ ശ്രമിച്ചത് എന്ന് പലർക്കും തോന്നിയിട്ടുണ്ട് എന്ന് അവരുടെ വാക്കുകളിൽ നിന്ന് വ്യക്തമായിട്ടുണ്ട്. പ്രിയപ്പെട്ട ഹൈന്ദവ മിത്രങ്ങളെ നമ്മുടെ സമാജം സ്റ്റാർ ഉണ്ണിയണ്ണന്റെ പടത്തോട് പതിവ് പോലെ മലയാളികൾ അവരുടെ മതേതറ സ്വഭാവം കാണിച്ചു.

ബുക്ക് മൈ ഷോയിൽ ഞായറാഴ്ച ആയിട്ട് കൂടി ഒറ്റ തീയറ്ററിൽ ഇരുപതു ശതമാനം സീറ്റ് പോലും ഫിൽ ആയിട്ടില്ല. നാളത്തെ കാര്യം ആണെങ്കിൽ മിക്കയിടത്തും ഒറ്റ സീറ്റു പോലും ആയിട്ടില്ല. ആർത്തവമുള്ള സ്ത്രീകൾക്കും സിനിമാ കാണാം അതിൽ സംഘത്തിന് എതിർപ്പില്ല എന്ന പൂജനീയ സുരേട്ടന്റെ വാക്കുകൾ കൂടുതൽ പേരിലേക്ക് എത്തിക്കാൻ നമ്മൾ പണിയെടുത്തില്ലെങ്കിൽ സമ്മുടെ ശാഖാ സ്റ്റാറിന്റെ പടം കളിക്കുമ്പോൾ പൂച്ച പെറ്റു കിടക്കുന്നത് കാണേണ്ടി വരും.

സർവോപരി മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി നമ്മുടെ ഞടട മേധാവി ഭഗവതണ്ണനു പ്രണാമം പറഞ്ഞു തുടങ്ങുന്ന സിനിമ ആണ് ഇതെന്നും എല്ലാ മിത്രങ്ങളെയും ഒരിക്കൽ കൂടി ഓർമിപ്പിക്കുകയാണ് എന്നായിരുന്നു രശ്മി നായരുടെ രണ്ടാമത്തെ കുറിപ്പ്.

അതേ സമയം കല്യാണിയും ഉണ്ണിയും എന്ന ഏറ്റുവായസ്സുകാരായ കുട്ടികളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. ഇരുവരും തങ്ങളുടെ കഥാപാത്രത്തെ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. ഉണ്ണി മുകുന്ദൻ സൈജു കുറുപ്പ്, രമേശ് പിഷാരടി, രഞ്ജി പണിക്കർ തുടങ്ങിയവരും, ശ്രീപഥ് ദേവനന്ദ എന്നീ ബാലതാരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. വിഷ്ണു ശങ്കർ ആണ് ചിത്രത്തിന്റെ സംവിധായകൻ. വിഷ്ണു നാരായണൻ ചായാഗ്രഹണം നിർവഹിക്കുന്നു.

Also Read
കുട്ടിക്കാലം മുതലുള്ള ആശീലം ഞാൻ ഇപ്പോഴും പിന്തുടരുന്നു, തന്റെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി നടി ആനി

Advertisement