കുട്ടിക്കാലം മുതലുള്ള ആശീലം ഞാൻ ഇപ്പോഴും പിന്തുടരുന്നു, തന്റെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി നടി ആനി

5858

മലയാള സിനിമയിലെ സർവ്വകലാ വല്ലഭൻ ആയിരുന്ന ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത് 1993ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് സിനിമയാണ് അമ്മയാണെ സത്യം. ഈ ചിത്രത്തിലൂടെ സിനിമാഭിനയ രംഗത്തേക്ക് എത്തി നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് ആനി.

അമ്മയാണെ സത്യത്തിൽ ആണിന്റെ വേഷം കെട്ടി എത്തിയ നായകയുടെ കഥാപാത്രം വൻ വിജയമായി മാറിയതോടെ മലയാളത്തിൽ നടിക്ക് കൈനിറയെ അവസരങ്ങൾ ലഭിക്കുകയായിരുന്നു. നിരവധി ഹിറ്റ് ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത് അനി കൈയ്യടി നേടുക ആയിരുന്നു.

Advertisements

അതേ സമയം വിവാഹത്തോടെ സിനിമാ വിട്ട നടി പിന്നീട് മിനിസ്‌ക്രീനിൽ അവതാരകയായി മടങ്ങി എത്തിയിരുന്നു. സിനിമയിൽ സജീവമായി നിന്ന കാലത്താണ് നടി സംവിധായകൻ ഷാജി കൈലാസിനെ പ്രണയിച്ച് വിവാഹം ചെയ്യുന്നത്. തുടർന്ന് അഭിനയ രംഗത്ത് നിന്ന് വിട പറയുക ആയിരുന്നു.

Also Read
പല വസ്ത്രങ്ങളും ധരിക്കേണ്ടി വന്നിട്ടുണ്ട്, വിവാഹം കഴിക്കുമ്പോള്‍ അതൊക്കെ ഉള്‍ക്കൊള്ളുന്ന ഒരാളുവേണമെന്ന് നിര്‍ബന്ധമായിരുന്നു, നടി ശരണ്യ ആനന്ദ് പറയുന്നു

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് നടി മിനിസ്‌ക്രീനിൽ തിരിച്ചെത്തിയത്. അമൃത ചാനലിലെ ആനീസ് കിച്ചൻ എന്ന ഷോയാണ് താരം ചെയ്യുന്നത്. അടുത്തിടെ തന്റെ മുടിയുടെയും സൗന്ദര്യത്തിന്റെയും രഹസ്യം ആരാധകരോട് നടി തുറന്നു പറഞ്ഞിരുന്നു.

ചെറിയ ഉള്ളിയും കറിവേപ്പിലയും കുരുമുളകു പൊട്ടിച്ചതും ചേർത്ത് കാച്ചിയെടുക്കുന്ന എണ്ണയാണ് തലയിൽ തേക്കുന്നതെന്നും ചെറുപ്പം മുതലെ അതാണ് ശീലമെന്നും മുഖത്തിൽ അരിപ്പൊടി കുഴച്ച് പായ്ക്കായി തേക്കും.

മാത്രമല്ല രക്തചന്ദനം കല്ലിൽ തേൻ ചേർത്ത് ഉരച്ചെടുത്തും മുഖത്തു പുരട്ടുമായിരുന്നു. കുട്ടികാലം തൊട്ടുള്ള ശീലമാണ് ഇപ്പോഴും തുടരുന്നതെന്നും ആനി പറയുന്നു. 3 മക്കളാണ് ആനിക്കും ഷാജി കൈലാസിനും ഉള്ളത്. ആനിയുടെ പ്രണയവും ഒളിച്ചോട്ടവും ഒക്കെ അക്കാലത്ത് വലിയ വാർത്തൾ ആയിരുന്നു.

Also Read
അയാൾ എന്നെ 17 വർഷമായി സ്ഥിരമായി വിളിക്കുന്നു, അദ്ദേഹത്തിന്റെ വലിയ ആഗ്രഹമായിരുന്നു എന്റെ പേരിൽ അമ്പലം പണിയണമെന്നത്: ഹണി റോസ് പറയുന്നു

Advertisement