വിവിധ ഭാവങ്ങൾ പങ്കുവെച്ച് സാന്ത്വനത്തിലെ വില്ലത്തി ‘ജയന്തി’ അപ്‌സര: എക്സ്പ്രഷൻ ക്യൂൻ എന്നും ചേച്ചി സൂപ്പറാണെന്നും ആരാധകർ

499

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം സീരീയൽ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായി മാറിയിരിക്കുകയാണ്. പാണ്ഡ്യൻ സ്റ്റോഴ്‌സ് എന്ന സൂപ്പർഹിറ്റ് തമിഴ് പരമ്പരയുടെ റീമേക്കാണ് സാന്ത്വനം.

മലയാളത്തിന്റെ മുൻകാല നായികനടിയായിരുന്ന ചിപ്പിയുടെ ഭർത്താവ് രഞ്ജിത് ആണ് സാന്ത്വനം നിർമ്മിച്ചിരിക്കുന്നത്. ഒരു കുടുംബത്തിന്റെ കഥ പറയുന്ന ഈ പരമ്പരയിലെ നായികയായി എത്തുന്നതു ചിപ്പി തന്നെയാണ്. രാജീവ് പരമേശ്വറാണ് ചിപ്പിയുടെ ഭർത്താവിന്റെ റോളിൽ എത്തുന്നത്.

Advertisements

ഭർത്താവിന്റെ സഹോദരങ്ങളെ സ്വന്തം മക്കളെ പോലെ കാണുന്ന ദേവി എന്ന വീട്ടമ്മയുടെ കഥയുമായാണ് സാന്ത്വനം പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. പിന്നാലെ സഹോദരങ്ങൾ വിവാഹം കഴിച്ചതോടെ അപ്രതീക്ഷിത സംഭവ വികാസങ്ങൾ പരമ്പരയിൽ അരങ്ങേറി.

ശിവന്റെയും ഹരിയുടെയും വിവാഹ ശേഷമുളള സംഭവങ്ങളാണ് സാന്ത്വനത്തിൽ കാണിക്കുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ആരംഭിച്ച സാന്ത്വനം ഇപ്പോഴും മികച്ച പ്രേക്ഷക സ്വീകാര്യത നേടി കൊണ്ടാണ് മുന്നേറുന്നത്. സാന്ത്വനം ഹിറ്റായതോടെ പരമ്പരയിലെ താരങ്ങളും എല്ലാവരുടെയും പ്രിയപ്പെട്ടവരായി മാറിയിരുന്നു.

സാന്ത്വനത്തിലെ ശിവാഞ്ജലിയുടെ പേരിൽ എല്ലാം നിരവധി ഫാൻസ് ഗ്രുപ്പുകളാണ് സോഷ്യൽ മീഡിയയിൽ ഉളളത്. നൂറിലധികം എപ്പിസോഡുകൾ പിന്നിട്ടാണ് പരമ്പര നിലവിൽ ജൈത്രയാത്ര തുടരുന്നത്.
സാന്ത്വനത്തിന്റെ മിക്ക എപ്പിസോഡുകൾക്കായും വലിയ ആകാംക്ഷകളോടെ ആരാധകർ കാത്തിരിക്കാറുണ്ട്. കുറഞ്ഞ സമയം കൊണ്ട് നിരവധി പ്രേക്ഷകരെയാണ് സാന്ത്വനം സ്വന്തമാക്കിയത്.

എല്ലാവരും മികച്ച പ്രകടനമാണ് പരമ്പരയിൽ കാഴ്ചവെക്കുന്നത്. സജിൻ ടിപി, ബിജേഷ് അവന്നൂർ, അച്ചു സുഗന്ദ്, ഗോപിക അനിൽ, ഡെല്ലാ രാജ് തുടങ്ങിയവരാണ് സാന്ത്വനത്തിലെ മറ്റു പ്രധാന താരങ്ങൾ.
അതേസമയം സാന്ത്വനത്തിൽ ജയന്തി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന താരമാണ് അപ്സര രത്നാകരൻ.

ചിപ്പി അവതരിപ്പിക്കുന്ന ദേവിയുടെ സഹോദരൻ സേതുവിന്റെ ഭാര്യയായാണ് അപ്സര എത്തുന്നത്. വില്ലത്തി റോളിൽ സാന്ത്വനത്തിൽ എത്തുന്ന അപ്സരയുടെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടിരുന്നു. കുശുമ്പും എഷണിയുമെല്ലാം ഉളള കഥാപാത്രമാണ് ജയന്തി. സാന്ത്വനം വീട്ടിൽ നല്ലത് നടക്കുന്നത് കാണാൻ ഇഷ്ടമില്ലാത്ത കഥാപാത്രം.

തന്റെ അമ്മായിയും അഞ്ജലിയുടെ അമ്മയുമായ സാവിത്രിയോട് ഓരോന്ന് പറഞ്ഞ് കുടുംബത്തിൽ പ്രശ്നങ്ങൾക്ക് തിരികൊളുത്തലാണ് ജയന്തിയുടെ സ്ഥിരം പരിപാടി. അതേസമയം അഭിനയ തിരക്കുകൾക്കിടെയിലും തന്റെ എറ്റവും പുതിയ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുളള താരമാണ് അപ്സര.

ലൊക്കേഷൻ വിശേഷങ്ങൾ പങ്കുവെച്ചെല്ലാം താരം ഇൻസ്റ്റഗ്രാം പേജിൽ എത്താറുണ്ട്. ഇത്തവണ നടി പങ്കുവെച്ച പുതിയ ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സാന്ത്വനം പരമ്പരയിലെ തന്റെ വിവിധ ഭാവങ്ങൾ ചേർത്തുവെച്ച ഒരു കൊളാഷ് ചിത്രം പങ്കുവെച്ചാണ് അപ്സര എത്തിയത്.

ഇതിന് താഴെ എക്സ്പ്രഷൻ ക്യൂൻ എന്നാണ് ആരാധകർ കുറിച്ചത്. കൂടാതെ മറ്റു കമന്റുകളുമായി നിരവധി പേരാണ് നടിയുടെ പോസ്റ്റിന് താഴെ എത്തുന്നത്. സാന്ത്വനത്തിന് പുറമെ പൗർണമിതിങ്കൾ പരമ്പരയുടെയും ഭാഗമാണ് അപ്സര. സാന്ത്വനം ടീമിനൊപ്പമുളള ചിത്രങ്ങൾ മുൻപ് ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ച് അപ്സര എത്തിയിട്ടുണ്ട്.

Advertisement