അതിന് ശേഷം കൊച്ചുകുട്ടികളെ പോലെ മമ്മുക്ക മാറി നിന്ന് കരയുകയായിരുന്നു: സംഭവം വെളിപ്പെടിത്തി നടൻ ജയറാം

127

നാൽപ്പതിൽ അധികം വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന സൂപ്പർതാരമാണ് മെഗാസ്റ്റാർ മമ്മൂട്ടി. മലയാളത്തിൽ മാത്രമല്ല ഹിന്ദിയിലും തമിഴിലും തെലുങ്കിലും എല്ലാം ശക്തമായ വേഷങ്ങൾ ചെയത് എണ്ണയാലൊടുങ്ങാത്ത അത്ര സൂപ്പർഹിറ്റുകളും അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്.

ഈ കാലയളനിനുള്ളിൽ നിരവധി ദേശീയ സംസ്ഥാന അവാർഡുകളും മറ്റു പുരസ്‌കാരങ്ങളും അദ്ദേഹം നേടിക്കഴിഞ്ഞു. അതേ സമയം എത്രവലിയ താര ചക്രവർത്തിയാണെങ്കിലും വളരെ സാധാരണക്കാരനായ ഒരാളുടെ എല്ലാ ഭാവങ്ങളും മമ്മൂട്ടിയിൽ ഉണ്ടെന്ന് തെളിയിക്കുന്ന ഒരു അനുഭവം പങ്കുവക്കുകയാണ് നടൻ ജയറാം.

Advertisements

Also Read
ആരാധകരെ തീരാ സങ്കടത്തിലാക്കിയ മലയാള സിനിമയിലെ പ്രധാനപ്പെട്ട താര വിവാഹ മോചനങ്ങൾ, കാരണം?

മലയാളത്തിന്റെ സൂപ്പർ സംവിധായകൻ സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ ഒരുങ്ങിയ അർഥം എന്ന ഹിറ്റ് ചിത്രത്തിന്റെ ചിത്രീകരണത്തിന് ഇടെ ഉണ്ടായ സംഭത്തെ ആസ്പദമാക്കിയാണ് താരം തുറന്ന് പറച്ചിൽ നടത്തിയത്.

അർത്ഥത്തിൽ ജയറാം അവതരിപ്പിച്ച കഥാപാത്രം റെയിൽവേ ട്രാക്കിൽ ജീവിതം അവസാനിപ്പിക്കാൻ ചെയ്യാൻ വരുമ്പോൾ അവിടെ നിന്നു അദ്ദേഹത്തെ മമ്മുക്കയുടെ കഥാപാത്രം രക്ഷപ്പെടുത്തി മാറ്റുന്നതാണ് ഷൂട്ട് ചെയ്യേണ്ടത്. കൊല്ലം കൊട്ടാരക്കര ചെങ്കോട്ട റൂട്ടിൽ ഓടുന്ന ട്രെയിനിന് മുന്നിലായിരുന്നു മമ്മുക്കയുടെ സാഹസിക പ്രകടനം.

വളരെ റിസ്‌ക് എടുത്തു ചിത്രീകരിച്ച രംഗമായിരുന്നു അത്. ആ സീൻ ചെയ്യും മുൻപ് മമ്മുക്ക വല്ലാതെ ടെൻഷനാക്കുന്നത് അണിയറ പ്രവർത്തകർ ശ്രദ്ധിച്ചിരുന്നു. രാത്രിയായതിനാൽ ട്രെയിന്റെ മുന്നിലെ ലൈറ്റ് മാത്രമേ വ്യക്തമായി തെളിയൂ.

Also Read
രണ്ടാം ഭാഗം വേണമെന്ന് ദിലീപ് ആഗ്രഹിച്ചിരുന്നു, പക്ഷേ അവർ രണ്ടായി പിരിഞ്ഞത് കൊണ്ട് ഇനി ബുദ്ധിമുട്ടാണ്: സി ഐഡി മൂസയുടെ രണ്ടാം ഭാഗത്തെ കുറിച്ച് ജോണി ആന്റണി

ട്രെയിൻ കാണാൻ പറ്റില്ല എന്നതിനാൽ തന്നെ അത്ര റിസ്‌ക്കിൽ ചെയ്ത സീനായിരുന്നു അത്. ട്രെയിനിന് മുന്നിൽ ചാടാൻ നിൽക്കുന്ന ജയറാമിനെ പിടിച്ചു മാറ്റാൻ റെഡിയായി നിൽക്കുന്ന മമ്മുക്കയുടെ കൈകൾ വിറയ്ക്കുന്നത് അദ്ദേഹം ശ്രദ്ധിച്ചു. എന്തായാലും ട്രെയിൻ അടുത്തെത്തിയപ്പോൾ തന്നെ മമ്മുക്ക കൃത്യസമയത്തു തന്നെ പിടിച്ചു മാറ്റാൻ സാധിച്ചു എന്നതാണ് സത്യം.

അതിനു ശേഷം മമ്മുക്ക കൊച്ചു കുട്ടികളെ പോലെ മാറി നിന്ന് കരയുന്നതാണ് കാണുന്നത്. എത്ര താരപ്രഭയുണ്ടെങ്കിലും ഓരോ നടനിലും ഒരു സാധാരണക്കാരന്റെ എല്ലാ ഭാവങ്ങളും ഉണ്ടെന്ന് തെളിയിക്കുന്ന ഒരു സംഭവമാണ് അദ്ദേഹം ഓർമ്മിപ്പിച്ചത്.

Advertisement