അധികമൊന്നും സംസാരിക്കാത്ത ആൾ അങ്ങനെ പറഞ്ഞത് തന്റെ എന്റെ വലിയ ഭാഗ്യമാണ്: വിജയിക്ക് ഒപ്പമുള്ള അനുഭവം പങ്കുവെച്ച് മാളവിക മോഹൻ

101

തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള തമിഴകത്തിന്റെ യുവസൂപ്പർതാരമാണ് ദളപതി വിജയ്. കേരളത്തിൽ പോലും ഒരു അന്യാഭാഷാ നടനുള ആരാധകരുടെ എണ്ണത്തിൽ മുന്നിലുള്ളത് വിജയ് ആരാധകരാണ്. വിജയ് നായകനായി ഒടു വുൽ റിലീസായ ചിത്രം മാസ്റ്റർ തകർപ്പൻ വിജയം സ്വന്തമാക്കിയിരിക്കുകയാണ് ഇപ്പോൾ.

ലോക്ഡൗൺ മൂലം 10 മാസം അടച്ചിട്ടിരുന്ന തീയ്യറ്ററുകൾ തുറന്നത് മാസ്റ്റർ റിലീസ് ചെയ്തത് കൊണ്ടാണ്. ഇതിനോടകം തന്നെ 200 കോടി ക്ലബ്ബ് മസ്റ്റർ കടന്നുകഴിഞ്ഞു. അതേ സമയം മാസ്റ്ററിൽ നായികയായി അഭിനയിച്ചുകൊണ്ട് പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങുകയാണ് മലയാളിയായ മാളവിക മോഹനൻ.

Advertisements

മെഗാഹിറ്റ് ബോളിവുഡ് സിനിമകൾക്ക് വരെ ക്യാമറ ഒരുക്കിയ കെയു മോഹനന്റെ മകളായ മാളവികയുടെ കുട്ടിക്കാലം മുതലുള്ള സ്വപ്നമായിരുന്നു സിനിമ. ഇപ്പോഴിതാ ദളപതി വിജയിയുടെ നായികയായി അഭിനയിക്കാൻ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്ന് പറഞ്ഞ് രംഗത്തെത്തിയിക്കുകയാണ് മാളവിക.

വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു മാളവിക വിജയിയെ കുറിച്ച് വാചാലയായത്. സംവിധായകൻ ലോകേഷ് കനകരാജ്, വിജയ്, വിജയ് സേതുപതി ഇവരെല്ലാം ഏതു നടിയുടെയും ബക്കറ്റ് ലിസ്റ്റിലുള്ള പേരുകളാണല്ലോ എന്ന് മാളവിക പറയുന്നു.

മാസ്റ്ററിന്റെ ഷൂട്ടിനിടയിൽ വിജയ് തന്നെ പ്രശംസിച്ചതിനെപ്പറ്റിയും മാളവിക വെളിപ്പെടുത്തുകയുണ്ടായി.
ഒരു വർഷം മുമ്പാണ് മാസ്റ്ററിന്റെ ഷൂട്ട് കഴിഞ്ഞത്. ഇപ്പോഴും വിജയ് പറഞ്ഞ വാക്കുകൾ മനസ്സിലുണ്ട്. അഭിനയം തുടരണം, മികച്ച ഭാവിയുണ്ട് എന്ന്.

അധികം സംസാരിക്കാത്ത ഒരാളിൽ നിന്ന് ഇങ്ങനെയൊരു കമന്റ് കിട്ടുന്നത് വലുതല്ലേയെന്നും മാളവിക പറയുന്നു. കഴിഞ്ഞ വർഷം ഏപ്രിൽ പതിമൂന്നിനാണ് മാസ്റ്റർ റിലീസ് ചെയ്യേണ്ടിയിരുന്നതെന്നും ഞങ്ങളെല്ലാം വലിയ ത്രില്ലിലായിരുന്നുവെന്നും അപ്പോഴാണ് കൊവിഡ് കാരണം തിയറ്റർ അടച്ചിട്ടതെന്നും മാളവിക പറയുന്നു.

അടുത്ത സിനിമ ധനുഷിനൊപ്പമുള്ള ഡി ഫോർ ത്രീയാണെന്നും നടി പറഞ്ഞു. സ്റ്റൈൽ മന്നൻ രജനികാന്തിന്റെ പേട്ട ആയിരുന്നു മാളവികയുടെ ആദ്യ തമിഴ് സിനിമ. ചെറിയ കഥാപാത്രം ആയിരുന്നു പേട്ടയിലേതെങ്കിലും അത് തെരഞ്ഞെടുക്കാൻ മടിയൊന്നും തോന്നിയില്ലെന്നും താരം പറയുന്നു.

പിന്നീട് വരുന്ന അവസരങ്ങളെ ആ കഥാപാത്രം സ്വാധീനിക്കുമെന്ന് ഉറപ്പുണ്ടായിരുന്നുവെന്നും മാളവിക കൂട്ടിച്ചേർത്തു. മലയാളത്തിൽ ദുൽഖർ സൽമാൻ നായകനായ പട്ടം പോലെ എന്ന സിനിമയിൽ മാളവിക ആയിരുന്നു നായികയായി എത്തിയത്. ഈ ചിത്രം പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല.

Advertisement