കൂടെ കിടക്കാൻ ആവശ്യപ്പെട്ട് നൽകിയത് വമ്പൻ വാഗ്ദാനങ്ങൾ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി നയൻതാര

4118

മലയാള സിനിമയിലൂടെ തുടക്കം കുറിച്ച് തെന്നിന്ത്യൻ സിനിമയിലെ ലേഡി സൂപ്പർസ്റ്റാറായി മാറിയ താര സുന്ദരിയാണ് നയൻതാര. ഏതാണ്ട 20 വർഷത്തോളമായി സിനിമാ രംഗത്ത് നിറഞ്ഞു നിൽക്കുന്ന താരത്തിന് ആരാധകരും ഏറെയാണ്. മനസ്സിനക്കരെ എന്ന സത്യൻ അന്തിക്കാട് ജയറാം സിനിമയിലൂടെ അഭിനയത്തിൽ തുടക്കം കുറിച്ച നയൻതാര പിന്നീട് വിസ്മയത്തുമ്പത്തിലും നാട്ടുരാജാവിലും അഭനിയിച്ചു.

തുടർന്ന് അയ്യ എന്ന ശര്ത് കുമാർ ചിത്രത്തിലൂടെ തമിഴ് സിനിമയിലേക്ക് കടന്നു. തുടർന്ന് കന്നടയിലേക്കും തെലുങ്കിലേക്കും എല്ലാം ഭാഗ്യം പരീക്ഷിക്കുകയായിരുന്നു. എല്ലാ ഇന്റസ്ട്രിയിലും വിജയം നേടിയതോടെ ലേഡി സൂപ്പർസ്റ്റാർ എന്ന വിളിപ്പേരും കിട്ടി. മറ്റു ഭാഷകളിൽ തിളങ്ങുമ്പോഴും താരം ഇടക്കിടെ മലയാളത്തിലും എത്തിയിരുന്നു.

Advertisements

മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഒപ്പം തസ്‌കരവീരൻ, രാപ്പകൽ, പുതിയ നിയമം എന്നീ സിനിമകളിലും ചാക്കോച്ചന് ഒപ്പം നിഴൽ, നിവിൻ പോളിക്ക് ഒപ്പം ലവ് ആക്ഷൻ ഡ്രാമ, പൃഥ്വിരാജിന് ഒപ്പം സ്വർണം തുടങ്ങിയ സിനിമകളിലും നയൻസ് എത്തിയിരുന്നു.

ഇപ്പോൾ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് നടി. കിങ് ഖാൻ ഷാരൂഖിന്റെ നായിക ആയിട്ടാണ് നയൻതാര ബോളിവുഡിൽ അരങ്ങേറുന്നത്. ജവാൻ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് സൂപ്പർ ഡയറക്ടർ ആറ്റ്‌ലി ആണ്.

Also Read
എന്റെ ഭാര്യ എന്നെ വീട്ടിൽ നിന്ന് പുറത്താക്കി, ഫുട്പാത്തിലാണ് ഒരു കാലഘട്ടത്തിൽ ഞാൻ കിടന്ന് ഉറങ്ങിയിരുന്നത്; തുറന്ന് പറച്ചിലുമായി സംവിധായകൻ

അതേസമയം നയൻതാര നടത്തിയ ഒരു വെളിപ്പെടുത്തൽ ആണ് ഇപ്പോൾ സിനിമാ ലോകത്തും ആരാധകർക്കും ഇടയിൽ ഞെട്ടൽ ഉണ്ടാക്കിയിരിക്കുന്നത്. തുടക്കത്തിൽ സിനിമാ ലോകത്ത് നിലനിൽക്കുക എന്നത് കഷ്ടം തന്നെ ആയിരുന്നെന്നും പല പ്രതിസന്ധികളെയും നേരിടേണ്ടി വന്നിട്ടുണ്ട് എന്നുമാണ് നടി പറയുന്നത്.

അടുത്തിടെ നൽകിയ അഭിമുഖത്തിൽ ആണ് തുടക്കകാലത്ത് തനിക്ക് നേരിടണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച് നയൻതാര വെളിപ്പെടുത്തിയത്. കരിയറിന്റെ തുടക്കത്തിൽ തനിക്ക് പല വലിയ ഓഫറുകളും വന്നിരുന്നുവെന്നും എന്നാൽ അതിന് അഡ്ജസ്റ്റ് ചെയ്യാൻ തയ്യാറാവണമെന്നും ചിലർ പറഞ്ഞു എന്നാണ് നടി പറയുന്നത്.

മുഖത്ത് നോക്കി ഈ ആവശ്യം പറഞ്ഞവരോട് അപ്പോൾ തന്നെ പറ്റില്ല എന്ന മറുപടി കൊടുക്കാൻ കഴിഞ്ഞതിൽ ഇപ്പോഴും അഭിമാനിക്കുന്നു എന്നും നയൻതാര പറയുന്നു. സഹകരിച്ചാൽ കിട്ടുന്ന വലിയ റോളിനെക്കാൾ പ്രധാനം തനിക്ക് തന്നിലുള്ള വിശ്വാസമാണ് എന്നും നടി കൂട്ടിച്ചേർക്കുന്നു.എനിക്ക് കഴിവുണ്ട് എന്ന വിശ്വാസം എിക്കുണ്ട്. ആരെയും പ്രീതിപ്പെടുത്തി അഭിനയിക്കാനുള്ള അവസരം വാങ്ങേണ്ടതില്ല.

എനിക്ക് അതിനുള്ള കഴിവ് ഉണ്ടെങ്കിൽ മാത്രം പിടിച്ചു നിന്നാൽ മതി എന്നതായിരുന്നു നയൻതാരയുടെ തീരുമാനം. സിനിമ പോലൊരു ഇന്റസ്ട്രിയിൽ അത്രയും കടുത്ത തീരുമാനം എടുത്ത് പിടിച്ചു നിൽക്കുക എന്നാൽ ധൈര്യം തന്നെ വേണം എന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്.

അതേ സമയം നേരത്തെ അനുഷ്‌ക ഷെട്ടി അടക്കമുള്ള താരങ്ങൾ ഇത്തരത്തിൽ തങ്ങൾക്ക് ഉണ്ടായ അനുഭവങ്ങൾ തുറന്ന് പറഞ്ഞിരുന്നു. നയൻതാരയ്ക്കും ഉണ്ടായോ എന്ന ഞെട്ടലിലാണ് ഇപ്പോൾ ആരാധകർ. വളരെ പെട്ടെന്ന് തന്നെ നയൻസിന്റെ ഈ വെളിപ്പെടുത്തൽ വൈറലായി മാറിയിരിക്കുയാണ്.

മുമ്പ ഒരിക്കൽ ചില സിനിമകളിൽ തന്നെ സംവിധായകൻ പറ്റിച്ച അനുഭവങ്ങളും നയൻതാര തുറന്ന് പറഞ്ഞിരുന്നു. ഗജനി എന്ന ചിത്രത്തിൽ നായികയാണ് എന്ന് പറഞ്ഞ് നയൻതാരയെ വിളിച്ചിട്ട് പിന്നീട് ഒരു സഹ നടീ ഗ്ലാമർ വേഷമാണ് നൽകിയത്. ആ ചിത്രത്തിൽ അഭിനയിച്ചതിൽ ഒരുപാട് സങ്കടം തോന്നി എന്നും നയൻതാര വ്യക്തമാക്കിയിരുന്നു.

Also Read
എന്റെ പ്രിയപ്പെട്ട ഉണ്ണി, ഈ വിജയം നിന്നെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടു പോകും, ഒരു നക്ഷത്രം പോലെ തിളങ്ങുക: ഉണ്ണി മുകുന്ദനെ പ്രശംസിച്ച് മതിവരാതെ ശ്വേതാ മേനോൻ

Advertisement