എന്റെ പ്രിയപ്പെട്ട ഉണ്ണി, ഈ വിജയം നിന്നെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടു പോകും, ഒരു നക്ഷത്രം പോലെ തിളങ്ങുക: ഉണ്ണി മുകുന്ദനെ പ്രശംസിച്ച് മതിവരാതെ ശ്വേതാ മേനോൻ

2683

വർഷങ്ങളായി മലയാള സിനിമയിൽ വില്ലനായും നായകനായും എല്ലാം നിറഞ്ഞു നിന്നിരുന്ന യുവ നടനായ ഉണ്ണി മുകുന്ദൻ ഇപ്പോൾ സൂപ്പർസ്റ്റാർ ആയി ഉയർന്നിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ മാളികപ്പുറം 100 കോടി ക്ലപ്പിൽ എത്തിയതോടെ ആണ് സൂപ്പർസ്റ്റാർ പദവി അദ്ദേഹത്തെ തേടിയെത്തിയത്.

സമീപകാല മലയാള സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറിയിരിക്കുകയാണ് മാളികപ്പുറം. 2022ലെ അവസാന റിലീസുകളിൽ ഒന്നായി ഡിസംബർ 30ന് തിയറ്ററുകളിലെത്തിയ ചിത്രം 40 ദിവസം കൊണ്ടാണ് 100 കോടി ക്ലബിൽ ഇടം പിടിച്ചുത്. ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രവും താരത്തിന്റെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രവുമാണ് മാളികപ്പുറം.

Advertisements

സിനിമയുടെ നേട്ടത്തിന് പിന്നാലെ ഉണ്ണി മുകുന്ദനെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തു വന്നിരുന്നു. ഇപ്പോഴതെ മലയാളികളുടെ പ്രിയങ്കരിയായി നടി ശ്വേതാ മേനോനും ഉണ്ണി മുകുന്ദന്റെ അനുമോദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്. ഉണ്ണിയുടെ അർപ്പണ ബോധത്തിന്റെയും കഠിന അധ്വാനത്തിന്റെയും ഫലമാണ് മാളികപ്പുറം സിനിമയുടെ വിജയം എന്നാണ് ശ്വേത മേനോൻ പറയുന്നത്.

Also Read
എന്റെ മാറിടത്തിന്റെ വലിപ്പം കൂട്ടാൻ പറഞ്ഞവരുണ്ട്; പാഡ് കെട്ടിവെച്ചാണ് ഞാൻ നടന്നിരുന്നത്, വെളിപ്പെടുത്തലുമായി സമീറ റെഡ്ഡി

തന്റെ ഫേസ്ബുക്ക് പോസ്റ്റൂലൂടെ ആയിരുന്നു ശ്വേതാ മേനോൻ ഉണ്ണി മുകുന്ദനെ അഭിനന്ദിച്ച് എത്തിയത്. ഉണ്ണി മുകുന്ദനെ പ്രശസിച്ചുള്ള ശ്വേതാ മേനോന്റെ കുറിപ്പ് ഇങ്ങനെ:

100 കോടി കടന്ന മാളികപ്പുറത്തിന്റെ അഭൂത പൂർവമായ വിജയത്തിന് എന്റെ പ്രിയപ്പെട്ട ഉണ്ണിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നിന്റെ അർപ്പണബോധത്തിനും കഠിനാധ്വാനത്തിനും ഫലമുണ്ടായി. ഈ വിജയം നിന്റെ ബിഗ് സ്‌ക്രീൻ യാത്രയെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നു.

നിന്റെ ഭാവി ഉദ്യമങ്ങളിൽ എല്ലാവിധ ആശംസകളും നേരുന്നു. നീ തിളങ്ങി ക്കൊണ്ടിരിക്കട്ടെ. ഒരു നക്ഷത്രം പോലെ തിളങ്ങുക, ഉണ്ണി എന്നാണ് ശ്വേത മോനോൻ കുറിച്ചിരിക്കുന്നത്. അതേ സമയം സിനിമയുടെ വിജയത്തിൽ അഭിമാനം തോന്നുന്നുവെന്ന് ഗായകൻ അനൂപ് ശങ്കറും പ്രതികരിച്ചു. മാളികപ്പുറം ഇപ്പോൾ 100 കോടി ബിസിനസ് നേടിയിരിക്കുകയാണ്. നീ നിന്റെ പ്രത്യയ ശാസ്ത്രങ്ങൾക്ക് വേണ്ടി നിലകൊണ്ടു വഞ്ചകന്മാരെ തകർത്തെറിഞ്ഞു.

മലയാളത്തിലെ ഏറ്റവും കൂടുതൽ ലാഭം നേടുന്ന സിനിമകളിലൊന്നായി മാറാനുള്ള യാത്രയിലാണ് ഇപ്പോൾ ചിത്രം. ഉണ്ണിയെ നേരിട്ട് അറിയുകയും നിങ്ങളുടെ ആദ്യ സിനിമയിൽ നിങ്ങൾക്ക് വേണ്ടി പാടാൻ കഴിയുകയും ചെയ്തതിൽ അഭിമാനിക്കുന്നു. മാളികപ്പുറത്തിന്റെ മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ എന്നാണ് അനൂപ് പ്രശംസിച്ചത്.

അതേ സമയം ഇതേ സ്ഥിതി തുടർന്നാൽ മാളികപ്പുറം അധികം വൈകാതെ 200 കോടി ക്ലബ്ബിൽ എത്തുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. അഭിനയിത്തിന് പിന്നാലെ നാർമ്മാണ രംഗത്തും എത്തിയ ഉണ്ണി മുകുന്ദൻ തന്നെയാണ് മാളികപ്പുറം നിർമ്മിച്ചിരിക്കുന്നത്.

Also Read
എന്റെ ഈ മാറിടങ്ങൾ എത്ര മനോഹരമാണ്, സ്വയം പുകഴ്ത്തി നടി അനാർക്കലി മരയ്ക്കാർ, കണ്ണുതള്ളി ആരാധകർ

Advertisement