എന്റെ മാറിടത്തിന്റെ വലിപ്പം കൂട്ടാൻ പറഞ്ഞവരുണ്ട്; പാഡ് കെട്ടിവെച്ചാണ് ഞാൻ നടന്നിരുന്നത്, വെളിപ്പെടുത്തലുമായി സമീറ റെഡ്ഡി

1431

ഒരു കാലത്ത് തെന്നിന്ത്യയിലെ വില കൂടിയ താരങ്ങളിൽ ഒരാളായിരുന്നു സമീറ റെഡ്ഡി. വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്ന് വിട്ട് നില്ക്കുകയാണ് നടി. ഇപ്പോൾ രണ്ട് മക്കളുള്ള താരം സോഷ്യൽ മീഡിയയിൽ പങ്ക് വെക്കുന്ന പോസ്റ്റുകളെല്ലാം നിമി നേരം കൊണ്ടാണ് വൈറലാകാറുള്ളത്. നിരവധി ആരാധകരാണ് താരത്തെ പിന്തുടരുന്നത്.

സമീറ ജനിച്ചതും വളർന്നതും മുംബൈയിലാണ്. വാരണം ആയിരം എന്ന ചിത്രത്തിലൂടെയാണ് താരം തെന്നിന്ത്യയിൽ ശ്രദ്ധിക്കപ്പെടുന്നത്. സൂര്യയായിരുന്നു സിനിമയിലെ നായകൻ. തുടർന്ന് മലയാളത്തിൽ മോഹൻലാലിനൊപ്പം ഒരു നാൾ വരും എന്ന സിനിമയിലും അഭിനയിച്ചിരുന്നു. പക്ഷെ താൻ അഭിനയത്തിൽ നിന്ന് മാറി നില്ക്കുകയാണെന്ന് 2013 ലാണ് താരം വെളിപ്പെടുത്തിയത്.

Advertisements

Also Read
ഉദ്ഘാടനത്തിന് പൈസ വേണ്ട വാച്ച് മതിയെന്ന് പറഞ്ഞ പ്രമുഖതാരം; കടത്തിലായ ഷോപ്പിംഗ് കോംപ്ലക്‌സ് ഉടമ, ശ്രീനിവാസന്റെ അഭിമുഖം വൈറലാകുന്നു

എന്നാൽ ഇപ്പോഴിതാ മാറിടങ്ങളുടെ വലിപ്പത്തെ കുറിച്ച് തന്നോട് ചിലർ പറഞ്ഞ കാര്യങ്ങളെ കുറിച്ച് മനസ്സ് തുറന്ന് എത്തിയിരിക്കുകയാണ് നടി. താരത്തിന്റെ വാക്കുകൾ ഇങ്ങനെ; ‘ശരിക്കും അക്കാലത്ത് ഞാൻ പട്ടിണി കിടക്കുകയായിരുന്നു. ദിവസവും കഴിച്ചിരുന്നത് ഒരേ ഒരു ഇഡ്ഡലി. അങ്ങനെ ശരീരഭാരം കൂട്ടാതെ മുന്നോട്ട് പോകുമ്പോഴാണ് ചിലർ എന്റെ ശരീരത്തിലും മറ്റും ശസ്ത്രക്രിയയിലൂടെ മാറ്റങ്ങൾ വരുത്തണമെന്ന് ആവശ്യപ്പെട്ടത്.

പത്ത് വർഷങ്ങൾക്ക് മുമ്പാണ് സംഭവം. അന്ന് എല്ലാവരും പ്ലാസ്റ്റിക് സർജറികളുടെ പിന്നാലെ ആയിരുന്നു. എന്റെ മാറിടങ്ങൾ അന്ന് ചെറുതാണ്. അതുകൊണ്ട് തന്നെ വലിപ്പം തോന്നിക്കാൻ പാഡ് കെട്ടിവെക്കണം. അതുകൊണ്ട് സർജറി ചെയ്ത് ബ്രെസ്റ്റ് സൈസ് കൂട്ടാൻ എന്നെ പലരും ഉപദേശിച്ചു. പക്ഷെ അത് വേണോ എന്ന് ഞാൻ എന്നോട് തന്നെ തിരിച്ച് ചോദിച്ചു.

Also Read
അച്ഛന്റെ പ്രണയത്തെ ചോദ്യം ചെയ്ത് മകൻ; അർബ്ബാസ് ഖാന്റെ ഇൻവിസിബിളിൽ അതിഥിയായെത്തി അച്ഛൻ സലിം ഖാൻ

ഭാഗ്യം എന്ന് പറയട്ടെ അങ്ങനെയൊരു തീരുമാനത്തിലേക്ക് ഞാൻ എത്തിയില്ല. അക്കാര്യത്തിൽ എല്ലാം ഞാൻ ഇപ്പോൾ കംഫർട്ടാണ്. എനിക്കറിയാം സർജറി ചെയ്യുന്ന ഒരുപാട് ആളുകൾ ഉണ്ടെന്ന്. അതൊക്കെ അവരുടെ ഇഷ്ടമാണ്. അങ്ങനെ ചെയ്യുന്നത് അവരെ സന്തോഷിപ്പിക്കുന്നുണ്ടെങ്കിൽ അതിൽ കൂടുതലൊന്നും പറയേണ്ട ആവശ്യമില്ല. ആരെയും വിധിക്കാൻ നമുക്ക് സാധിക്കില്ലെന്നും സമീറ പറഞ്ഞു.

Advertisement