ഉദ്ഘാടനത്തിന് പൈസ വേണ്ട വാച്ച് മതിയെന്ന് പറഞ്ഞ പ്രമുഖതാരം; കടത്തിലായ ഷോപ്പിംഗ് കോംപ്ലക്‌സ് ഉടമ, ശ്രീനിവാസന്റെ അഭിമുഖം വൈറലാകുന്നു

1089

മലയാള സിനിമയിൽ പകരം വെക്കാൻ ആളില്ലാത്ത നടനാണ് ശ്രീനിവാസൻ. സംവിധായകൻ, തിരക്കഥാകൃത്ത്, നടൻ എന്നതിലുപരി കാര്യങ്ങൾ തുറന്ന് പറയാൻ ഒരു മടിയുമില്ലാത്ത ആള് കൂടിയാണ് അദ്ദേഹം. ഏറെ നാളുകളായി അസുഖബാധിതനായ താരം ഇപ്പോൾ സിനിമകളിൽ നിന്ന് ഇടവേള എടുത്തിരിക്കുകയാണ്. പക്ഷെ ഇപ്പോഴിതാ താരം കൈരളി ടിവിക്ക് നല്കിയ അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

പേര് വെളിപ്പെടുത്താതെ ഒരു പ്രമുഖ നടനെ പറ്റിയാണ് താരം അഭിമുഖത്തിൽ പറയുന്നത്. ശ്രീനിവാസന്റെ വാക്കുകൾ ഇങ്ങനെ: ഞാനൊരു പ്രധാന നടന്റെ സിനിമയിൽ അഭിനയിക്കാൻ പോയി. ഷൂട്ടിനിടയിൽ പെട്ടെന്ന് വന്ന് എനിക്ക് ഇന്ന് അഭിനയിക്കാൻ പറ്റില്ല ഏതെങ്കിലും സ്ഥലത്ത് ഉദ്ഘാടനം ഉണ്ടെന്ന്. എന്നിട്ട് 100 ലധികം ആളുകൾ ഉള്ള ഷൂട്ടിങ്ങ് ലൊക്കേഷനിൽ നിന്ന് ആളങ്ങ് ഉദ്ഘാടനത്തിന് പോവും.

Advertisements

Also Read
അച്ഛന്റെ പ്രണയത്തെ ചോദ്യം ചെയ്ത് മകൻ; അർബ്ബാസ് ഖാന്റെ ഇൻവിസിബിളിൽ അതിഥിയായെത്തി അച്ഛൻ സലിം ഖാൻ

ഒരു സൈഡ് വരുമാനമായി എല്ലാവരും ഉദ്ഘാടനത്തിനും മറ്റും പോകാറുണ്ട്. ഒരിക്കൽ ഒരു നടനെ ഷോപ്പിംഗ് കോംപ്ലക്‌സിന്റെ ഉദ്ഘാടനത്തിന് ക്ഷണിച്ചു. ഞാനങ്ങനെ മറ്റുള്ളവരെ പോലെ പണം വാങ്ങുന്നത് ശരിയല്ലല്ലോ അത് കൊണ്ട് എനിക്കൊരു വാച്ച് സന്തോഷത്തിനായി അവർ തരട്ടെ എന്ന് പറഞ്ഞു. ഒരു വാച്ചിന്റെ പേരും പറഞ്ഞു. അവർക്ക് ഭയങ്കര സന്തോഷം ആയി’

ആ വാച്ചിന്റെ വില രണ്ടരലക്ഷം രൂപയാണ്. ഇതിലും ഭേദം അയാൾ പൈസ കൊടുക്കുന്നതായിരുന്നില്ലേ. ആ വാച്ച് വാങ്ങിച്ച് ആ കടക്കാരൻ യഥാർത്ഥ കടക്കാരനായി. മറ്റൊരവസരത്തിൽ ഇതേ നടൻ ആവശ്യപ്പെട്ടത് 3 ലക്ഷം രൂപ വിലയുള്ള ടിവിയാണ്. ഇതൊക്കെ ആവുമ്പോൾ പുതുമുഖങ്ങളെ മതി എന്ന് ആളുകൾ ചിന്തിക്കുന്നതിൽ തെറ്റില്ല.

Also Read

Advertisement