അച്ഛന്റെ പ്രണയത്തെ ചോദ്യം ചെയ്ത് മകൻ; അർബ്ബാസ് ഖാന്റെ ഇൻവിസിബിളിൽ അതിഥിയായെത്തി അച്ഛൻ സലിം ഖാൻ

276

ബോളിവുഡിലെ ഖാൻ സഹോദരന്മാരാണ് സനിം ഖാനും, അർബ്ബാസ് ഖാനും. ഇരുവരുടെയും പിതാവാകട്ടെ പ്രശസ്ത തിരക്കഥാകൃത്ത് സലിം ഖാനും. 1964 ലാണ് സലിം ഖാൻ തന്റെ ആദ്യഭാര്യയായ സൽമയെ വിവാഹം കഴിക്കുന്നത്. ഹിന്ദു മതസ്ഥയായിരുന്നു സൽമാന്റെ അമ്മ. പക്ഷെ സലീമുമായുള്ള വിവാഹത്തോടെയാണ് അവർ സൽമ എന്ന പേര് സ്വീകരിച്ചത്. പരസ്പരം പ്രണയിച്ച് വിവാഹിതരായ ഇരുവരുടെയും ജീവിതത്തിലേക്ക് നടിയായ ഹെലൻ കയറി വന്നതോടെ ഇരുവരും പിരിയുകയായിരുന്നു.

ഇപ്പോഴിതാ അച്ഛന്റെ പ്രണയത്തെ കുറിച്ചും, വിവാഹത്തെ കുറിച്ചുമെല്ലാം ചോദ്യവുമായി എത്തിയിരിക്കുകയാണ് മകനായ അർബ്ബാസ് ഖാൻ. അർബ്ബാസിന്റെ ഇൻവിസിബിൾ എന്ന ഷോയിലാണ് സലിംഖാനോടുള്ള ചോദ്യങ്ങൾ. ഷോയുടെ പ്രമോ വീഡിയോ മാത്രമാണ് പുറത്ത് വന്നിരിക്കുന്നത്. അതിൽ പറയുന്നത് ഇങ്ങനെ; അച്ഛൻ അമ്മയുമായി പിരിഞ്ഞ സമയം ഞാൻ ഓർക്കുന്നു. അന്ന് എനിക്ക് ആക്‌സിഡന്റ് പറ്റിയിരുന്നു.

Advertisements

Also Read
എന്റെ ഭാര്യ എന്നെ വീട്ടിൽ നിന്ന് പുറത്താക്കി, ഫുട്പാത്തിലാണ് ഒരു കാലഘട്ടത്തിൽ ഞാൻ കിടന്ന് ഉറങ്ങിയിരുന്നത്; തുറന്ന് പറച്ചിലുമായി സംവിധായകൻ

ഹെലൻ ആന്റിയുമായുള്ള നിങ്ങളുടെ ബന്ധത്തെ ആളുകൾ അംഗീകരിക്കാൻ തയ്യാറല്ലായിരുന്നു. മാത്രമല്ല ആ സമയത്ത് നിങ്ങൾക്ക് ജോലിയുമില്ല. ഇങ്ങനെയാണ് പ്രമോ വീഡിയോ അവസാനിക്കുന്നത്. അതിനാൽ തന്നെ സലിംഖാന്റെ മറുപടി എന്താണെന്ന് ഷോ പുറത്തേക്ക് വരുമ്പോൾ മാത്രമേ അറിയാൻ സാധിക്കുകയുള്ളു. അതേസമയം അച്ഛനെ പോലെ തന്നെ മക്കളുടെ ലൈഫിലും പ്രണയവും പ്രണയ തകർച്ചകളും, വിവാഹമോചവും എല്ലാം നടന്നിട്ടുണ്ട്.

സലിംഖാന്റെ മക്കളായ അർബ്ബാസ് ഖാൻ, സുഹൈൽ ഖാൻ എന്നിവർ വിവാഹമോചനം നേടി ജീവിതം മുന്നോട്ട് കൊണ്ട് പോയവരാണ്. പ്രശസ്ത മോഡലും, നടിയുമായിരുന്ന മലൈക അറോറെയാണ് അർബ്ബാസ് ഖാൻ വിവാഹം കഴിച്ചിരുന്നത്. ഈ ബന്ധത്തിൽ ഇരുവർക്കും ഒരു മകനുമുണ്ട്. എന്നാൽ സൽമാൻ ഖാൻ ഇതുവരെയും വിവാഹം കഴിച്ചിട്ടില്ല. അദ്ദേഹത്തിന് നിരവധി പേരുമായി പ്രണയമുണ്ടായിരുന്നെങ്കിലും ഒന്നിലും വിജയിക്കാൻ സാധിച്ചിരുന്നില്ല.

Also Read
ഞാൻ ധരിച്ച് വെച്ചിരുന്ന പോലെയുള്ള ആളല്ല ബാലയ്യ; തുറന്ന് പറച്ചിലുമായി ഹണി റോസ്

അതേസമയം സൽമാന്റെ വ്യക്തിജീവിതം വാർത്തകളിൽ പലപ്പോഴായി നിറയാറുണ്ട്. 57 വയസ്സായിട്ടും താരം ഇതുവരെയും വിവാഹിതനായിട്ടില്ല. താരത്തിന്റെ പ്രണയ ബന്ധങ്ങളിൽ ഏറ്റവും ശ്രദ്ധയാകർഷിച്ചത് മുൻ ലോകസുന്ദരി ഐശ്വര്യ റായിയുമൊത്തുള്ള ബന്ധമാണ്.

Advertisement