മോഹൻലാലിനും മമ്മൂട്ടിക്കും ഒപ്പം അഭിനയിക്കാൻ ആഗ്രഹിച്ചപ്പോൾ ലഭിച്ചത് വേദനിപ്പിക്കുന്ന അനുഭവം: സങ്കടത്തോടെ പഴയകാല മാദക നടി അഭിലാഷ

2751

മലയാളമടക്കമുള്ള തെന്നിന്ത്യൻ സിനിമാ ലോകത്ത് ഒരുകാലത്ത് ബി ഗ്രേഡ് സിനിമകളിലൂടെ യുവാക്കളുടെ ഹരമായി മാറിയ മാദക നടിയാണ് അഭിലാഷ. 90 കളുടെ അവസാനം മലയാള സിനിമ ബി ഗ്രേഡ് ചിത്രങ്ങളുടെ മേൽക്കോയ്മയിലേക്ക് എത്തിയപ്പോൾ ആയിരുന്നു അഭിലാഷ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയത്.

അതിന് മുമ്പ് ആദ്യപാപം, കൽപനാ ഹൗസ്, മലയത്തിപ്പെണ്ണ് തുടങ്ങിയ ചിത്രങ്ങളിലും അഭിലാഷ എത്തിയിരുന്നു. ഇപ്പോഴിതാ അഭിലാഷ തന്റെ സിനിമാ വിശേഷങ്ങളെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ്.

Advertisements

ബി ഗ്രേഡ് സിനിമകളിൽ നിന്നുമാറി മോഹൻലാൽ സാറിന്റെയോ മമ്മൂട്ടി സാറിന്റെയോ സിനിമകളിൽ ഒരു വേഷമെങ്കിലും ചെയ്യാൻ ആഗ്രഹം തോന്നിയിരുന്നുവെന്നും എന്നാൽ അങ്ങനെയൊരു ആഗ്രഹം പറഞ്ഞപ്പോൾ അവർ പറഞ്ഞ മറുപടി തന്നെ വേദനിപ്പിച്ചെന്നും അഭിലാഷ അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.

Also Read
ഉദ്ഘാടനത്തിന് പൈസ വേണ്ട വാച്ച് മതിയെന്ന് പറഞ്ഞ പ്രമുഖതാരം; കടത്തിലായ ഷോപ്പിംഗ് കോംപ്ലക്‌സ് ഉടമ, ശ്രീനിവാസന്റെ അഭിമുഖം വൈറലാകുന്നു

ബി ഗ്രേഡ് സിനിമയിൽ അഭിനയിക്കുന്ന നിങ്ങൾ അല്ലാതെയുള്ള സിനിമകളിൽ അഭിനയിച്ചാൽ കുടുംബ പ്രേക്ഷകർ സിനിമയ്ക്ക് വരില്ല എന്ന മറുപടിയായിരുന്നു തന്റെ ആഗ്രഹം പറഞ്ഞപ്പോൾ ലഭിച്ചതെന്നും അഭിലാഷ പറയുന്നു.

അഭിമുഖത്തിലെ അഭിലാഷയുടെ വാക്കുകൾ ഇങ്ങനെ

ഓർക്കാപുറത്തായിരുന്നു പുനീതിലേക്കുള്ള ക്ഷണം. നായികയുടെ ചേച്ചിയുടെ വേഷമാണ് കിട്ടിയത്. തുടർന്ന് തെലുങ്കിൽ ‘റാൺചരട്ടം’. മലയാളത്തിൽ നായികയായി അഭിനയിച്ചിരുന്ന കാലത്ത് മോഹൻലാൽ സാറിന്റെയും, മമ്മൂട്ടി സാറിന്റെയും സിനിമകളിൽ ഒരു ചെറിയ വേഷമെങ്കിലും കിട്ടിയിരുന്നെങ്കിൽ എന്നാഗ്രഹിച്ചിരുന്നു.

പല സംവിധായകരോടും യാചിച്ചതുമാണ്. അപ്പോഴൊക്കെ നിങ്ങൾ ബി ഗ്രേഡ് പടങ്ങളിൽ അഭിനയിക്കുന്ന ഗ്ലാമർ താരമല്ലേ? എന്നായിരുന്നു ചോദ്യം. ഇത്തരം സിനിമകളിൽ നിങ്ങളെ അഭിനയിപ്പിച്ചാൽ കുടുംബ പ്രേക്ഷകർ സിനിമയ്ക്ക് കയറില്ല എന്നായിരുന്നു മറുപടി എന്നും അഭിലാഷ സങ്കടത്തോടെ പറയുന്നു.

Also Read
കൂടെ കിടക്കാൻ ആവശ്യപ്പെട്ട് നൽകിയത് വമ്പൻ വാഗ്ദാനങ്ങൾ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി നയൻതാര

Advertisement