ഇതുവരെ ആരും എനിക്ക് ഇങ്ങനെ ഒന്നും തന്നിട്ടില്ല: അന്ന് മോഹൻലാൽ കൊടുത്ത സമ്മാനം കണ്ട് സുകുമാരി പൊട്ടി കരഞ്ഞു

708

മലയാളത്തിൽ മാത്രമല്ല തമിഴ് സിനിമാ ലോകത്തും അമ്മ വേഷങ്ങളിലൂടെ ഇടം നേടിയ താരമാണ് സുകുമാരി അമ്മ. പൊങ്ങച്ചമുള്ള സൊസൈറ്റി ലേഡിയായും സ്നേഹം നിറയെയുള്ള അമ്മയായാലും കുശുമ്പുള്ള അമ്മായിയമ്മയായും വാൽസല്യം നിറഞ്ഞ മുത്തശ്ശിയായുമൊക്കെ 2500ലേറെ ചിത്രങ്ങളിൽ നിറഞ്ഞാടിയ സുകുമാരിയമ്മയുടെ വേർപാട് 2013 മാർച്ച് 26നായിരുന്നു. ചെന്നൈയിലെ പെരുമ്പാക്കത്തെ ഗ്ലോബൽ ആശുപത്രിയിൽ വെച്ചാണ് മ ര ണ പ്പെട്ടത്.

ഹൃദയാഘാതമാണ് മരണകാരണം. 2013 ഫെബ്രുവരി 27ന് വീട്ടിലെ പൂജാമുറിയിലെ നിലവിളക്കിൽ നിന്നും പൊള്ളലേറ്റതിനെ തുടർന്നാണ് സുകുമാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുപ്പത് ദിവസത്തോളം ആശുപത്രിയിൽ കഴിഞ്ഞ ശേഷമാണ് സുകുമാരി മ ര ണപ്പെട്ടത്. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, ബംഗാളി, ഹിന്ദി സിനിമകളിൽ വരെ അവർ വേഷമിട്ടിരുന്നു.

Advertisements

ദശരഥത്തിലെ മാഗി, തലയണമന്ത്രത്തിലെ സുലോചനതങ്കപ്പൻ, ബോയിങ് ബോയിങ്ങിലെ കുക്ക് ഡിക്ക് അമ്മായി, പഞ്ചവടി പാലത്തിലെ മെമ്പർ റാഹേൽ, അരപ്പെട്ട കെട്ടിയ ഗ്രാമത്തിലെ ദേവിക, കാര്യം നിസാരത്തിലെ ആനി,അമ്മ അമ്മായിയമ്മയിലെ വിശാലക്ഷി കേരള കഫേയിലെ നാരായണി അങ്ങനെ അജഗജാന്തര വ്യത്യാസമുള്ള വേഷങ്ങൾ അനായാസം കൈകാര്യം ചെയ്യുന്നതിലെ മികവാണ് സുകുമാരിയെ ഏവർക്കും പ്രിയപ്പെട്ടവരാക്കിയത്. ലളിത, രാഗിണി, പത്മിനിമാരുടെ നൃത്ത ട്രൂപ്പിൽ തന്റെ എട്ടാമത്തെ വയസ്സിൽ സുകുമാരി അരങ്ങേറ്റം കുറിച്ചു.

Also Read
എന്റെ മാറിടത്തിന്റെ വലിപ്പം കൂട്ടാൻ പറഞ്ഞവരുണ്ട്; പാഡ് കെട്ടിവെച്ചാണ് ഞാൻ നടന്നിരുന്നത്, വെളിപ്പെടുത്തലുമായി സമീറ റെഡ്ഡി

അതുവഴി സിനിമയിലെ ചില നൃത്തരംഗങ്ങളിലും അവസരം ലഭിച്ചു. അങ്ങനെ 10-ാം വയസ്സിൽ ഇരവ് എന്ന തമിഴ്ചിത്രത്തിലുള്ള ഗാനരംഗത്തിലൂടെ ആദ്യമായി സിനിമയിൽ മുഖം കാണിച്ചു. കൂടാതെ 4000 ത്തിലധികം സ്റ്റേജുകളിൽ നാടകങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്. തസ്‌ക്കരവീരൻ (പഴയത്) ആണ് സുകുമാരി ആദ്യമായി അഭിനയിച്ച മലയാളചിത്രം. ആ സമയത്ത് നിരവധി അമ്മവേഷങ്ങളിലും ഹാസ്യവേഷങ്ങളിലും സുകുമാരി തിളങ്ങി.

പത്മശ്രീ അടക്കമുള്ള നിരവധി പുരസ്‌ക്കാരങ്ങളും സുകുമാരിക്കു ലഭിച്ചിട്ടുണ്ട്. 2010 ൽ നമ്മ ഗ്രാമം എന്ന ചിത്രത്തിലൂടെ മികച്ച സഹനടിക്കുള്ള ദേശീയ അവാർഡും കരസ്ഥമാക്കുകയുണ്ടായി. 1974 ,1979, 1983, 1985 ലും മികച്ച സഹനടിക്കുള്ള സംസ്ഥാന പുരസ്‌ക്കാരവും സുകുമാരി നേടിയിട്ടുണ്ട്. മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ കൂടെ സുകുമാരി അഭിനയിച്ച സിനിമകളെല്ലാം സൂപ്പർ ഹിറ്റായിരുന്നു.

അവിടെ ഇരുതാരങ്ങളും തമ്മിലുള്ള സ്നേഹ ബന്ധത്തിന് തുടക്കം കൂടുകയായിരുന്നു. ഒരിക്കൽ സുകുമാരിയ്ക്ക് മോഹൻലാൽ ഒരു പട്ട് സാരിയായിരുന്നു സമ്മാനമായി കൊടുത്തിരുന്നത്. പിറന്നാൾ ആശംസകൾ നേർന്ന് കൊണ്ട് മോഹൻലാൽ കൊടുത്ത സമ്മാനം കണ്ട് സുകുമാരി ഒന്ന് ഞെട്ടി പോയിരുന്നു. ശേഷം മോഹൻലാലിനെ കെട്ടിപിടിച്ചു കരയുകയായിരുന്നു. തന്റെ പിറന്നാളിന്റെ കാര്യം രഹസ്യമായി ഒളിപ്പിച്ച് വെച്ചിരുന്ന സുകുമാരിക്ക് മോഹൻലാലിന്റെ സർ്രൈപസ് കണ്ടപ്പോൾ തനിക്ക് ഇതുവരെ ആരും ഇങ്ങനെ ഒന്നും തന്നിട്ടില്ലെന്നായിരുന്നു സുകുമാരി പറഞ്ഞിരുന്നത്.

മോഹൻലാലും സുകുമാരിയും ഒന്നിച്ചഭിനയിച്ച ഒരുപാട് സിനിമകളുണ്ടായിരുന്നു. ചില സിനിമകളിൽ കോമഡി കഥാപാത്രമായിരുന്ന സുകുമാരി എല്ലാവരെയും പൊട്ടിച്ചിരിപ്പിച്ചിരുന്നു. സുകുമാരിയുടെ ചില സിനിമകളിലെ അഭിനയം ആരെയും കരയിപ്പിക്കുന്ന വയായിരുന്നു. സുകുമാരി കരഞ്ഞാൽ സിനിമ കാണുന്നവരും കരയും. അതായിരുന്നു ആ കലാകാരിയുടെ കഴിവ്.

Also Read
കൂടെ കിടക്കാൻ ആവശ്യപ്പെട്ട് നൽകിയത് വമ്പൻ വാഗ്ദാനങ്ങൾ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി നയൻതാര

Advertisement