കാലു പിടിച്ചപ്പോൾ രണ്ടാമതൊരു അവസരം കൂടി ഞാൻ കൊടുത്തു, എന്നിട്ടുമെന്നെ വഞ്ചിച്ചു, ലൈം ഗി ക ത എന്നാൽ എനിക്ക് അങ്ങനെയല്ല: മുൻ കാമുകനെക്കുറിച്ച് ദീപിക പദുക്കോൺ പറഞ്ഞത്

20581

ഇന്ത്യ മുഴുവൻ ആരാധകരുള്ള ബോളിവുഡിന്റെ താര സുന്ദരിയാണ് നടി ദീപിക പദുക്കോൺ. യുവ സൂപ്പർതാരം രൺവീറുമായുള്ള വിവാഹ ശേഷവും സിനിമ മേഖലയിൽ സജീവമാണ് താരം. ഷാരുഖ് ഖാൻ നായകനായി എത്തിയ പത്താൻ ആണ് താരത്തിന്റെ പുതിയ റിലീസ്.

ഇതിനോടകം 500 കോടി ക്ലബിൽ പ്രവേശിച്ച പത്താനിൽ ദീപിക കാവി നിറത്തിലുള്ള അടിവസ്ത്രം ധരിച്ചത് ഏറെ വിവാദമായിരുന്നു. ദീപിക പദുക്കോൺ ധിരച്ച വസ്ത്രത്തിന്റെ പേരിൽ സിനിമയ്ക്കും ഷാരുഖ് ഖാനും എതിരെ സംഘപരിവാർ സംഘടനകൾ
രംഗത്ത് എത്തിയിരുന്നു.

Advertisements

അതേ സമയം തന്റെ മുൻ കാമുകനെ കുറിച്ചും ആ പ്രണയത്തിൽ താൻ വഞ്ചിക്കപ്പെട്ടതിനെ കുറിച്ചും ദീപിക പദുക്കോൺ മുമ്പ് ഒരിക്കൽ തുറന്നു പറഞ്ഞിരുന്നു. കാമുകന്റെ പേര് വെളിപ്പെടുത്താതെ ആണ് ഇതേ കുറിച്ച് ഒരു അഭിമുഖത്തിൽ ദീപിക തുറന്നു പറഞ്ഞത്.

Also Read
മോഹൻലാലിനും മമ്മൂട്ടിക്കും ഒപ്പം അഭിനയിക്കാൻ ആഗ്രഹിച്ചപ്പോൾ ലഭിച്ചത് വേദനിപ്പിക്കുന്ന അനുഭവം: സങ്കടത്തോടെ പഴയകാല മാദക നടി അഭിലാഷ

ലൈം ഗി ക ത എന്നാൽ എന്നെ സംബന്ധിച്ച് ശാരീരികമല്ല, മാനസികമായിരുന്നു. ഞാൻ ആരെയും വഞ്ചിച്ചിട്ടില്ല. കബളിപ്പിക്കാൻ വേണ്ടി ആയിരുന്നെങ്കിൽ നിങ്ങൾ പ്രണയത്തിൽ ആണെന്ന് നടിക്കുന്നത് എന്തിനാണ്. പ്രണയം തകർന്നപ്പോൾ എനിക്ക് വല്ലാത്ത വേദനയുണ്ടായിരുന്നു.

എന്നാൽ അയാൾക്ക് ഞാൻ രണ്ടാമതൊരു അവസരം കൂടി നൽകി. കാരണം അയാൾ എന്റെ മുൻപിൽ മറ്റൊരു അവസരത്തിനായി കേണപേക്ഷിച്ചു. അയാൾ എന്നെ വഞ്ചിക്കുകയാണെന്ന് ചുറ്റുമുള്ളവർ പറഞ്ഞു കൊണ്ടിരുന്നു. എന്നാൽ ഒരിക്കൽ ഞാൻ അയാളെ കയ്യോടെ പിടികൂടി. എന്നിട്ടും അയാളെ മനസ്സിൽ നിന്നും പുറത്താക്കാൻ സമയമെടുത്തു.

ആദ്യം അയാൾ എന്നെ വഞ്ചിച്ചപ്പോൾ ഞങ്ങളുടെ ബന്ധത്തിൽ എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടായതു കൊണ്ട് ആയിരിക്കും എന്ന് കരുതി. എന്നാൽ അതൊരു ശീലമായപ്പോൾ എനിക്ക് മനസ്സിലായി അയാൾക്കാണ് പ്രശ്‌നമുള്ളതെന്ന്. ഒരിക്കൽ തിരിച്ചടി നേരിട്ടാൽ ബന്ധങ്ങളിലുള്ള വിശ്വാസം നശിക്കും ദീപിക പറഞ്ഞു. താരത്തിന്റെ ഈ തുറന്നു പറച്ചിൽ രൺബീർ കപൂറിനെ കുറിച്ച് ആണെന്നാണ് ആരാധകർ പറഞ്ഞത്.

Also Read
ഇതുവരെ ആരും എനിക്ക് ഇങ്ങനെ ഒന്നും തന്നിട്ടില്ല: അന്ന് മോഹൻലാൽ കൊടുത്ത സമ്മാനം കണ്ട് സുകുമാരി പൊട്ടി കരഞ്ഞു

Advertisement