എന്റെ അടുത്തും അഡ്ജസ്റ്റ്‌മെന്റ് ചോദിച്ച് പലരും വന്നിട്ടുണ്ട്, നേരിട്ട് സമ്മതമാണോന്ന് ചോദിച്ചവരോട് പറയുന്നത് ഇങ്ങനെ: നടി യമുന

380

മലയാളം സിനിമാ സീരിയൽ രംഗത്ത് വർഷങ്ങളായി തിളങ്ങി നിൽക്കുന്ന നടിയാണ് യമുന റാണി. സിനമകളേക്കാൾ മിനിസ്‌ക്രീൻ പരമ്പരകളിൽ ആണ് നടി സജീവമായി നിൽക്കുന്നത്. ഏഷ്യാനെറ്റിലെ ചന്ദനമഴ എന്ന സൂപ്പർഹിറ്റ് പരമ്പരയിലെ പാവം അമ്മയായി എത്തിയാണ് നടി ആരാധകരുടെ പ്രിയങ്കരിയായി മാറിയത്.

വിവാഹ മോചിത ആയിരുന്ന യമുന അടുത്തിടെ ആയിരുന്നു രണ്ടാം വിവാഹം കഴിച്ചത്. അമേരിക്കയിൽ സൈക്കോതെറാപ്പിസ്റ്റ് ആയ മാവേലിക്കര സ്വദേശി ദേവനെ ആയിരുന്നു യമുന രണ്ടാമത് വിവാഹം കഴിച്ചത്. ഇപ്പോഴിതാ അവസരങ്ങൾക്ക് വേണ്ടി അഡ്ജസ്റ്റ്മെന്റ് ചെയ്യുന്നതിനെ പറ്റിയുള്ള തന്റെ നിലപാട് തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് താരം.

Advertisements

സീ മലയാളം ന്യൂസിന് നല്കിയ അഭിമുഖത്തിൽ ആയിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ. അഡജസ്റ്റ്മെന്റ് ആവശ്യപ്പെട്ട് പലരും തന്നെ സമീപിച്ചിട്ടുണ്ട് എന്നാണ് യമുന പറയുന്നത്. അവസരങ്ങൾ കിട്ടാൻ അഡ്ജസ്റ്റ്‌മെന്റ് ചെയ്യണമെന്ന് പറയുന്നത് ശരിയാണ്. നേരിട്ടും അല്ലാതെയും പലരോടും ഇങ്ങനെ ചോദിക്കുന്നവരുണ്ട്.

Also Read
എന്റെ മാറിടത്തിന്റെ വലിപ്പം കൂട്ടാൻ പറഞ്ഞവരുണ്ട്; പാഡ് കെട്ടിവെച്ചാണ് ഞാൻ നടന്നിരുന്നത്, വെളിപ്പെടുത്തലുമായി സമീറ റെഡ്ഡി

പണ്ട് നേരിട്ട് ചോദിക്കാതെ വളഞ്ഞ വഴിയിലൂടെ ചോദ്യവുമായി വരുന്നവരെ എനിക്ക് മനസിലാകുമായിരുന്നു. തല്ല് കിട്ടുമോന്ന് പേടിച്ചിട്ടാവും, ഇപ്പോൾ എന്നോട് ആരും ചോദിക്കാറില്ല. കോഫി കുടിക്കാൻ പോകാം എന്നൊക്കെ ചിലർ പറയുമ്പോഴെ അടുത്ത ചോദ്യം അഡ്ജസ്റ്റ്മെന്റ് ആണെന്ന് മനസ്സിലാവും. ആ സമയം തന്നെ ഞാൻ ചായയോ കാപ്പിയോ കുടിക്കാറില്ലെന്ന് മറുപടി പറയും.

ഒന്നും മനസിലാവാത്ത പൊട്ടിയെ പോലെ ഞാൻ അവരോട് സംസാരിക്കും. നേരിട്ട് സമ്മതമാണോന്ന് ചോദിക്കുന്നവരോട് താൽപര്യമില്ലെന്ന് നേരിട്ട് തന്നെ പറയും. ഞാൻ മനസ്സിലാക്കിയിടത്തോളം എല്ലാ ഇൻഡസ്ട്രിയിലും ഈ ചോദ്യം കേൾക്കുന്നവരുണ്ട്, അനുഭവിക്കുന്നവരും ഉണ്ട്.

എന്നെ സംബന്ധിച്ച് സുരക്ഷിതമായി ജോലി ചെയ്യാൻ പറ്റുന്ന ഇടമാണ് സിനിമ. ക്യാമറയുടെ മുന്നിൽ ജോലി ചെയ്യുമ്പോൾ ഒരുപാട് പേരുണ്ട്. ഇവരുടെയൊക്കെ മുന്നിൽ വ്ന്ന് പീഡിപ്പിക്കുക എന്നത് എളുപ്പമല്ല. ക്യാമറക്ക് പിന്നിൽ നടക്കുന്ന കാര്യങ്ങളിൽ നമ്മളാണ് തീരുമാനം എടുക്കേണ്ടതെന്നും യമുന റാണി വ്യക്തമാക്കുന്നു.

Also Read
കാലു പിടിച്ചപ്പോൾ രണ്ടാമതൊരു അവസരം കൂടി ഞാൻ കൊടുത്തു, എന്നിട്ടുമെന്നെ വഞ്ചിച്ചു, ലൈം ഗി ക ത എന്നാൽ എനിക്ക് അങ്ങനെയല്ല: മുൻ കാമുകനെക്കുറിച്ച് ദീപിക പദുക്കോൺ പറഞ്ഞത്

Advertisement