മഹാലക്ഷ്മിയെ കൈയിലെടുത്ത് ദിലീപും പിന്നിൽകളിപ്പാട്ടം പിടിച്ച് കാവ്യയും: മീനാക്ഷി എവിടെയെന്ന് ആരാധകർ

163

മലയാളത്തിന്റെ ജനപ്രിയനായകൻ ദിലീപിന്റെ കുടുംബ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വളരെ വേഗത്തിലാണ് വൈറലാകാറുള്ളത്. ദിലീപിന്റെ അടുത്ത സുഹൃത്തും നടനും സംവിധായകനുമായ നാദിർഷയുടെ മകളുടെ വിവാഹമായിരുന്നു കഴിഞ്ഞ മാസം.

ആഴ്ചകളോളം നീണ്ട് നിന്ന ചടങ്ങിൽ ദിലീപും ഭാര്യ കാവ്യ മാധവനും മൂത്തമകൾ മീനാക്ഷിയും പങ്കെടുത്തിരുന്നു. അതിനാൽ തന്നെ കഴിഞ്ഞ മാസം നടൻ ദിലീപിന്റെ കുടുംബ സമേതമുള്ള ചിത്രങ്ങളായിരുന്നു സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിന്നത്. വധു വരന്മാരെക്കാളും തിളങ്ങിയതും താരകുടുംബമായിരുന്നു.

Advertisements

എന്നാൽ അപ്പോൾ ഇളയമകൾ മഹാലക്ഷ്മിയെ കാണാത്തതിന്റെ നിരാശയിലായിരുന്നു ആരാധകർ. ഒടുവിലാത മഹാലക്ഷ്മിയെ എടുത്ത് നടന്ന് വരുന്ന ദിലീപിന്റെയും കാവ്യയുടെയും പുതിയ ഫോട്ടോസാണ് സോഷ്യൽ മീഡിയ പേജുകളിലൂടെ വൈറലാവുന്നത്.

2018 ഒക്ടോബറിലാണ് ദിലീപ് കാവ്യാ മാധവൻ താരദമ്പതിമാർക്ക് ഒരു പെൺകുഞ്ഞ് ജനിക്കുന്നത്. മഹാലക്ഷ്മി എന്ന് പേരിട്ടിരിക്കുന്ന മകളെ ഒന്നാം പിറന്നാളിനാണ് പുറംലോകത്തിന് മുൻപിൽ ഇരുവരും കൊണ്ട് വന്നത്. അതിന് ശേഷം താരപുത്രിയെ കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നു. ഒടുവിൽ രണ്ടാം പിറന്നാൾ ആഘോഷത്തിനും മഹാലക്ഷ്മിയ്ക്കൊപ്പമുള്ള ഫോട്ടോസ് ദിലീപ് പുറത്ത് വിട്ടു.

മകളെ പുറംലോകത്തിന് കാണിക്കാത്തതെന്താണെന്നുള്ള ചോദ്യം ഉയർന്ന് വരുന്നതിനിടെയാണ് പുതിയ ചിത്രം വൈറലായത്. മഹാലക്ഷ്മിയെ കൈയിലെടുത്ത് നിൽക്കുന്ന ദിലീപും പിന്നിൽ മകളുടെ കളിപ്പാട്ടം പിടിച്ച് നിൽക്കുന്ന കാവ്യ മാധവനുമാണ് ചിത്രത്തിലുള്ളത്. വീടിന്റെ മുന്നിൽ നിന്നും ആരോ മഹാലക്ഷ്മിയോട് സംസാരിക്കുന്നതും ചിത്രത്തിൽ കാണാം.

എന്നാൽ ദിലീപിന്റെയും കാവ്യയുടെയും മുഖം കാണാമെങ്കിലും മഹാലക്ഷ്മിയെ കാണിക്കാത്തതിലുള്ള പരിഭവമാണ് ആരാധകർക്കിടയിൽ. സുപ്രിയ മേനോനെയും പൃഥ്വിരാജിനെയും പോലെ മകളുടെ ചിത്രം പുറത്ത് കാണിക്കാൻ മടിക്കുന്നതെന്തിനാണെന്നുള്ള ചോദ്യങ്ങളും ആരാധകരുടെ നിരാശയും ഉയർന്ന് വരികയാണ്.

അതേ സമയം ദിലീപിന്റേതായി അവസാനം റിലീസ് ചെയ്ത മൈ സാന്റ എന്ന ചിത്രത്തിലെ പോസ്റ്ററിൽ ദിലീപിനൊപ്പം മഹാലക്ഷ്മിയും ഉണ്ടായിരുന്നു. സാന്റാക്ലോസിന്റെ വേഷത്തിലായിരുന്നു അച്ഛനും മകളും. ക്രിസ്തുമസിന് മുന്നോടിയായി പുറത്ത് വന്ന ചിത്രം സോഷ്യൽ മീഡിയയിൽ വ്യാപകമായി തരംഗം സൃഷ്ടിച്ചിരുന്നു.

ഇതിനിടെ മീനാക്ഷി എവിടെ പോയെന്നുള്ള ചോദ്യവും ഉയർന്ന് വരികയാണ്. നാദിർഷയുടെ മകൾ ആയിഷയുടെ വിവാഹത്തിന് ശേഷം താരപുത്രിയെ കുറിച്ച് യാതൊരു വിവരവുമില്ല. കഴിഞ്ഞ ദിവസങ്ങളിൽ താരദമ്പതികൾ കാവ്യയുടെ നാടായ നീലേശ്വരത്തായിരുന്നു. ഇവിടെ ക്ഷേത്രസന്ദർശനത്തിനെത്തിയ താരദമ്പതിമാരുടെ ചിത്രങ്ങൾ വൈറലാവുകയും ചെയ്തിരുന്നു.

നീലേശ്വരം മന്ദംപുറത്ത് കാവിലാണ് ദിലീപും കാവ്യയും ഒരുമിച്ചെത്തിയത്. രാവിലെ ക്ഷേത്രത്തിലെത്തിയ ഇരുവരും ഉഷപുജ തൊഴുത് ക്ഷേത്രത്തിലുള്ളവരോടെല്ലാം കുശലാന്വേഷണം പറഞ്ഞതിന് ശേഷമായിരുന്നു മടങ്ങിയത്. ആരാധകർക്കൊപ്പം എടുത്ത ഫോട്ടോസും വൈറലായിരുന്നു.

Advertisement