15 വർഷമായി കൊണ്ടുനടക്കുന്നു, വിട്ടുപിരിയാനാവാത്ത ബന്ധമായിരുന്നു, ഇന്നും മനസ്സിൽ അവളാണ്, പ്രണയത്തെ കുറിച്ച് മണിക്കുട്ടൻ

1501

ആരാധകരെ ഒന്നടങ്കം തൃപ്തിപ്പെടുത്തി മുന്നേറുന്ന ബിഗ് ബോസ് സീസൺ 3ലെ ശക്തരായ മത്സരാർത്ഥികളിൽ ഒരാളായി വിലയിരുത്തപ്പെടുന്ന താരമണ് നടൻ മണിക്കുട്ടൻ. തന്റെ അഭിപ്രായങ്ങൾ പറയുന്നതിനൊപ്പം മറ്റുള്ളവരേയും പരിഗണിച്ചാണ് അദ്ദേഹം മുന്നേറുന്നത്.

തുടക്കത്തിൽ കാൽവേദനയെ തുടർന്ന് അത്ര ആക്ടീവായിരുന്നില്ല താരം. ഷോയിൽ നിന്നും പുറത്തേക്ക് പോയാലോയെന്ന തരത്തിലായിരുന്നു ചിന്തകളെങ്കിലും ഡിംപൽ ബാൽ നൽകിയ പ്രചോദനം മണിക്കുട്ടനെ ഇരുത്തി ചിന്തിപ്പിക്കുകയായിരുന്നു.

Advertisements

വേദന മറന്ന് മണിക്കുട്ടനും സജീവമാവുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്. ടാസ്‌ക്കിൽ മികച്ച പ്രകടനമായിരുന്നു താരം കാഴ്ച വെച്ചത്. 15 വർഷമായി മനസ്സിൽ കൊണ്ടുനടക്കുന്ന പ്രണയത്തെക്കുറിച്ച് മണിക്കുട്ടൻ കഴിഞ്ഞ ദിവസം തുറന്നുപറഞ്ഞിരുന്നു.

ബിഗ് ബോസ് നൽകിയ ടാസ്‌ക്കിനിടയിലായിരുന്നു ഇതേക്കുറിച്ച് തുറന്നുപറഞ്ഞത്. തോമസ് ജെയിംസെന്നാണ് തന്റെ യഥാർത്ഥ പേരെന്ന് അദ്ദേഹം പറഞ്ഞിരുന്നു. 15 വർഷമായി തന്റെ മനസ്സിൽ കൊണ്ടുനടക്കുന്ന പ്രണയത്തെ കുറിച്ചായിരുന്നു താരം തുറന്നുപറഞ്ഞത്.

ആ കുട്ടി ഒരിക്കലും തന്നെ ചതിച്ചിട്ടില്ല, ഒരുപാട് സ്നേഹിച്ചിട്ടേയുള്ളൂ. ഒരുപാട് ബഹുമാനിച്ചിട്ടേയുള്ളൂ. ആ ഒരു സമയത്ത് വേറൊരു പ്രണയം ആവശ്യമായിരുന്നു അവൾക്ക്. വിട്ടുപിരിയാനാവാത്ത ബന്ധമാണെന്ന് പറഞ്ഞിരുന്നു. അങ്ങനെയാണ് അത് അവസാനിച്ചത്. അതിന് ശേഷം ആര് പ്രണയത്തെക്കുറിച്ച് ചോദിച്ചാലും രാധ, മേരി അല്ലെങ്കിൽ അവളുടെ അനിയത്തിയെന്നുള്ള മറുപടിയാണ് ഞാൻ എല്ലാവർക്കും കൊടുക്കാറുള്ളത്.

15 വർഷമായി ഇത് പറയുന്നുണ്ടെങ്കിലും എവിടെയെങ്കിലുമൊരു വേദി കിട്ടുന്ന സമയത്ത് ആ കുട്ടിയോടുള്ള റെസ്പെക്റ്റിനെക്കുറിച്ച് പറയണമെന്ന് കരുതിയിരുന്നു. അന്ന് വിചാരിച്ച സമയത്ത് വിവാഹം നടത്താനായില്ല. ഇന്നും നിന്നോട് ബഹുമാനമുണ്ട്. എന്റെ ആദ്യത്തെ പ്രണയം നീ തന്നെയാണ്. കഴിഞ്ഞ 15 വർഷമായിട്ട് നീ തന്നെയാണ് പ്രണയമെന്നുമായിരുന്നു മണിക്കുട്ടൻ വ്യക്തമാക്കിയത്.

Advertisement