ആ സമയത്ത് കസ്റ്റമേഴ്സിന്റെ എണ്ണത്തിൽ ഗണ്യമായ കുറവ് ഉണ്ടായി: നടി രാകുൽ പ്രീത് സിംഗ്

126

കൊറോണ ലോകരാജ്യങ്ങളെ മുഴുവൻ പിടിച്ചു കുലുക്കിയ ഒരു മഹാമാരി ആയിരുന്നു. ലോകമമ്പാടും കൊറോണ വ്യാപനത്തെ തുടർന്ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ജനങ്ങളുടെ ജീവിതവും പ്രതിസന്ധിയിലായി. ലോകം ഒന്നടങ്കം അടച്ച് പൂട്ടി തങ്ങളുടെ വീടുകളിൽ മാത്രമായി ഒതുങ്ങിയതോടെ പല ബിസിനസ്സ് മേഖലയെയും അത് സാരമായി ബാധിച്ചു.

ഇപ്പോൾ ലോക്ക്ഡൗൺ തന്നെ എങ്ങനെയാണ് ബാധിച്ചതെന്നു തുറന്ന് പറയുകയാണ് തെന്നിന്ത്യൻ താരസുന്ദരി പ്രീത് സിംഗ്. സിനിമ മേഖലയിൽ മാത്രമല്ല, ബിസിനെസ്സിലും ഒരുപോലെ തിളങ്ങുന്ന താരമാണ് രാകുൽ പ്രീത് സിംഗ്. സ്വന്തമായി രണ്ടു ജിം സെന്ററുകൾ ആണ് താരം നടത്തുന്നത്. ഒരു അഭിമുഖത്തിൽ ആണ് കൊറോണ തന്റെ ബിസിനസിനെ എങ്ങനെയാണ് പ്രതികൂലമായി ബാധിച്ചതെന്നു രാകുൽ പവ്യക്തമാക്കിയത്.

Advertisements

തന്റെ ബിസിനസിനെ കൊറോണ വ്യാപനം പ്രതികൂലമായി ബാധിച്ചെന്നും ലോക്ക് ഡൗൺ സമയത്ത് ജിമ്മുകൾ ദീർഘ കാലം അടച്ചിടേണ്ടി വന്നിട്ടുണ്ടെന്നും താരം പറയുന്നു. അതിനു ശേഷം ജിമ്മിലേക്ക് വരുന്ന കസ്റ്റമേഴ്സിൽ ഗണ്യമായ കുറവ് ഉണ്ടായെന്നും അത് ബിസിനസിനെ പ്രതികൂലമായി ബാധിച്ചുവെന്നുമാണ് രാകുൽ പറഞ്ഞത്.

കൂടുതൽ കാലം ജിം സെന്ററുകൾ അടച്ചിടേണ്ടി വന്നതിനാൽ തന്നെ അവിടെയുള്ള ജീവനക്കാരെയും പറഞ്ഞു വിടേണ്ടി വന്നുവെന്നും അത് കൊണ്ട് തന്നെ ബിസിനെസ്സ് ഒരുപാട് താഴെ പോയെന്നുമാണ് താരം പറഞ്ഞത്. തെന്നിന്ത്യയിൽ നിരവധി ആരാധകർ ഉള്ള താരമാണ് രാകുൽ.

താരത്തിന്റെ ചിത്രങ്ങൾക്കൊക്കെ മികച്ച സ്വീകാര്യതയാണ് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നതും. ശ്രദ്ധേയമായ വേഷങ്ങളിൽ ആരാധകരുടെ മുന്നിൽ ഏതാണ് കഴിയുന്നത് കൊണ്ട് തന്നെ താരത്തിന് വളരെ പെട്ടന്ന് തന്നെ പ്രേക്ഷക ശ്രദ്ധ നേടാൻ കഴിഞ്ഞു.

തെന്നിന്ത്യയിൽ മാത്രമല്ല, ബോളിവുഡിലും തന്റെ കഴിവ് തെളിയിക്കാൻ താരത്തിന് അവസരം ലഭിച്ചിരുന്നു. തന്റെ വിശേഷങ്ങൾ എല്ലാം താരം മുടങ്ങാതെ ആരാധകരുമായി സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുമുണ്ട്. അടുത്തിടെ താരം മാലിദ്വീപിൽ അവധി ആഘോഷിക്കാൻ പോയതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.

Advertisement